Thursday, 19 December 2013

 സ്റ്റോറി  ടെല്ലെർ (STORY TELLER)


 ബറ്റെർ എമിൻ അക്യേലിന്റെ മത്സരവിഭാഗത്തിലെ ചിത്രമാണ് സ്റ്റോറി ടെല്ലർ.അസിസ് വളരെ പ്രശസ്ഥനായിരുന്ന ഒരു നടനായിരുന്നു. ഷോപ്പിംഗ്‌ മാളുകളിലും കോഫീഷോപ്പുകളിലും കഥ പറഞ്ഞിട്ടാണ് ഉപജീവനത്തിനുള്ള വക അയാൾ കണ്ടെത്തുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽമടുത്ത അസിസ് ഒരു യാത്ര പുറപ്പെടുന്നു.           
                   അസിസ് തന്റെ ഭാര്യയെയും(ഒർതും ) മകളേയും(സുന) വളരെ മുൻപ് തന്നെ ഉപേക്ഷിച്ചു. എന്നാൽ വാർദ്ധക്യത്തിൽ മകളെകുറിച്ചുള്ള ഓർമകളും അവളെ കാണാനുള്ള ആഗ്രഹവും അവളുടെ  അടുത്തേക്കുള്ള യാത്രക്ക് ഇടയാക്കുന്നു. എന്നാൽ സുന അച്ഛനെ കാണാൻകൂട്ടാക്കുന്നില്ല. അമ്മയോട് ചെയ്ത ക്രൂരത ചെറുപ്രായത്തിൽ തന്നെ സുനയെ  അച്ഛനിൽനിന്നുംഅകറ്റി. അസിസ് സുനയുടെ ഭർത്താവിനെ കാണുകയും അയാൾ അസീസിനോടു കരുണയോടെ പെരുമാറുന്നു. ഇതിലൂടെ സുന അച്ഛനെ മനസിലാക്കുകയും തുടർന്ന് അച്ഛനെ കാണാനായി താമസിക്കുന്ന ഷോപ്പിൽ പോകുന്നു.
                                     അസിസ് തന്റെ ജീവിത കഥ മറ്റുള്ളവരെ പറഞ്ഞു കേൾല്പിക്കുന്ന സമയത്ത് സുനയുടെ കടന്നുവരവ് നിർണയകമാകുന്നു. അച്ഛനെ കണ്ടതും മകൾക്ക് സന്തോഷമായി  എന്നത് സുനയുടെ മുഖഭാവത്തിലൂടെ മനസിലാക്കാൻ കഴിയുന്നു.എന്നാൽ കഥ പൂർത്തിയാക്കാതെ അസിസ് കുഴഞ്ഞു വീണു മരിക്കുന്നു.മരണവേളയിൽ മകളുടെ സ്നേഹം  മനസിലാകുന്നു.                                                   

                 ഈ സിനിമയിലൂടെ സമൂഹത്തിനു സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യമാണ് സംവിധയകാൻ വരച്ചുകാട്ടുന്നത്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ പല കാരണങ്ങൾ   കൊണ്ട് ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്ന ഈ കാലത്ത് വിലപ്പെട്ട സന്ദേശം നല്കുകയാണ് സ്റ്റോറി ടെല്ലെർ.    



www.mattrivera.net
                                                        

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...