Monday, 16 December 2013

                                101 ചോദ്യങ്ങൾ (101 QUESTIONS)
                       സിദ്ധാർഥ് ശിവ  സംവിധാനം ചെയ്ത മലയാളം ചിത്രമാണ് 101ചോദ്യങ്ങൾ. ചിത്രത്തിലെ കേന്ദ്രകഥാപാത്ഗ്മീണവിദ്യാലയത്തിൽ പഠിക്കുന്ന അനിൽകുമാർ ബോക്കാറോയാണ് അനിലിന്റെ അച്ഛൻ ശിവാനന്ദന്റെ ജോലി നഷ്ട്ടപെട്ടതോടെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയെ നയിക്കാനുള്ള ബുദ്ധിമുട്ടിലാണ് അമ്മ സതി.
                             സ്കൂളിൽ എത്തുന്ന പുതിയ അധ്യാപകൻ മുകുന്ദൻ അനിലിന്റെ പുത്തൻ ദിശാബോധം നൽകുന്നു.101 ചോദ്യങ്ങൾ എന്ന പുസ്തകം  തയ്യാറാക്കാനായി അനിലിന്റെ സഹായം തേടുന്ന അധ്യാപകൻ ഓരോ ചോദ്യത്തിനും ഒരു രൂപ പ്രതിഫലമായി നൽകാമെന്ന് അവനു ഉറപ്പുനൽകുന്നു.തന്റെ ജീവിത ചുറ്റുപാടിൽ നിന്ന്   ചോദ്യങ്ങൾ കണ്ടെത്തുന്ന അനിലിന്റെ ജീവിതത്തിൽ 101 മത്തെ ചോദ്യം നിർണായകമകുന്നു.ആദ്യം പണത്തിനുവേണ്ടി ചോദ്യങ്ങൾ കണ്ടുപിടിച്ച അനിൽ പിന്നീട് തനിക്ക് ഇതിന്റെയെല്ലാം ഉത്തരം അറിയണം എന്ന ലഷ്യത്തിൽ ചോദ്യങ്ങൾ കണ്ടെത്തി.
                         തന്റെ അച്ഛൻ മരിച്ചുകിടക്കുന്ന വേളയിൽ മുകുന്ദനൻ മാഷിനോട് 101 മത്തെ ചോദ്യം ചോദിക്കുന്നത്   "ഈ മരിച്ചുകിടക്കുന്നത് എ ന്റെ അച്ഛനാണ് .അച്ഛൻ മരിച്ചാൽ  മക്കൾ കരയണമെന്നെനിക്കറിയാം പിന്നെന്തസാറേ എനിക്ക് കരയാപറ്റാത്തത്"? ഇതിനുത്തരംപറയാൻ കഴിയാതെ മുകുന്ദൻ നിൽക്കുന്നു.മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ  ഇന്ദ്രജിത്താണ് മുകുന്ദനായും, സതിയായി ലെന,അനിൽ കുമാറായി മാസ്റ്റർ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്.
                                     ഈ ചിത്രത്തിലൂടെ ആധുനിക സമുഹത്തിലെ മറ്റൊരു അവസ്ഥ എടുത്തു കാട്ടുകയാണ് സംവിധായകൻ.
                                                                www.galatta.com

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...