Monday, 16 December 2013

                                                         കൊഫിൻ മേക്കർ (coffin maker)


                     ശവപ്പെട്ടി നിർമ്മാതാവായി മാറിയ ആൻറ്റോണ്‍ എന്ന മരപണിക്കരെന്റെ കഥയാണ് ദ കൊഫിൻ മേക്കർ.നിരാശാ ഭരിതമായ ജീവിതമാണ്‌ ആൻറ്റൊനും ഭാര്യ ഇസബെല്ലയും നയിക്കുന്നു. ജീവിതം  മുൻപോട്ട് പോകുന്നതിനിടെ ശവം തീനികളെ പോലെ തങ്ങളെ ജീവിപ്പിക്കുകയാണ് ആൻറ്റൊൻ ചെയ്യുന്നതെന്ന ഇസബെല്ല കുറ്റപ്പെടുത്തുന്നു.തുടർന്ന് വീടുനുള്ളിൽ വലിയ അസ്വസ്ഥതയും വഴക്കും നടക്കുന്നു. നിരാശനുംകോപകുലനുമായ ആൻറ്റൊണ്‍ കരയുകയും മദ്യപിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ആൻറ്റൊണിനു കാട്ടികൊടുക്കാൻ മറ്റൊരാൾ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. 
                     കഥയുടെ വഴിത്തിരിവാണ് അയാളുടെ കടന്നുവരവ്. മരണത്തിന്റെ കാവൽകാരൻ തന്നെ തേടി വന്നതെന്നറിയുമ്പോൾ ആദ്യമൊക്കെ തോനലാണെന്നുകരുതുകയുംഅതുൾകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നു.

                മനുഷ്യന്റെ ജീവിതം എന്താണെന്നു കാട്ടിത്തരുകയാണ് ഈ  ചിത്രത്തിലൂടെ വീണബക്ഷി. ജനിച്ചാൽ മരണം സംഭവിക്കും എന്നും അതിനാൽ ജീവിച്ചിരിക്കുന്നകാലം  സുഖ  സന്തോഷത്തോടെ  ജീവിക്കുക എന്ന ബോധത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നതിൽ വിജയിച്ചു.  
 ആൻറ്റോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്  നസൃതിൻഷായാണ്.ഈ ചിത്രത്തിലൂടെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. 

                                                                                                    

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...