370
എന്താണ് 370 ആം വകുപ്പ് ? യാതാർഥ്യത്തിൽ 370 ആം വകുപ്പ് എടുത്ത് കളഞ്ഞിട്ടുണ്ടോ? കാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന വകുപ്പാണ് എന്ന് എല്ലാവരും പറയുന്നു. പലരുടെയും ധാരണ 370 റദ്ദാക്കി ഇനി ഇല്ല എന്നാണ്. വാസ്തവം അതല്ല. 370 ആം വകുപ്പ് അവിടെത്തന്നെയുണ്ട്.അത് റദ്ദാക്കിയിട്ടില്ല.അതിലെ ചില നിർദേശങ്ങൾ കാശ്മീരിന് ബാധകമരുന്നു. അത് അല്ലാതെയാക്കിയട്ട് കാശ്മീരിനെ ഒരു സാധാരണ സംസ്ഥാനമാക്കി മാറ്റി എന്നുള്ളതാണ് ഇപ്പോൾ ഇന്ത്യയിൽ രാജ്യാസഭയും ലോക്സഭയും പാസാക്കിയ ബില്ലുകളുടെയും നോട്ടിഫിക്കേഷന്റെയും അർഥം. കാശ്മീരിന് കുറച്ച് കൊമ്പും വാലുമൊക്കെ ഉണ്ടായിരുന്നു. ആകൊമ്പും വാലുമൊക്കെ മുറിച്ചിട്ട് അതിനെ ഒരു സാധാരണ സംസഥാനമാക്കി മാറ്റി.എന്നുള്ളതാണ് എപ്പോൾ നടന്ന സംഭവം.ഇതിൽ കൂടുതലോ കുറവോ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. മലയാളികളായ നാം ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്. നമുക്കും കാശ്മീരികൾക്കും ഭാരതത്തിൽ ഒരേ അവകാശമല്ലേ വേണ്ടത് ? കാശ്മീരികൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അവർക്ക് പ്രത്യേക പദവി പ്രത്യേക സംവിധാനം എന്നതിന്റെ ആവശ്യം എന്താണ്? നമ്മളെപ്പോലെ അല്ലെ അവരും? കേരളവും കാശ്മീരും തമ്മിൽ പൗരൻമാരുടെ കാര്യത്തിൽ വ്യത്യാസം കാണരുതല്ലോ. ഭരണഘടനയിലെ തുല്യത ഒരു പ്രശ്നമല്ലേ? കുറച്ച് പേർക്ക് എന്തും ചെയ്യാമെന്നുള്ള ഒരു സ്ഥിതി വരുന്നത് ആശാസ്യമല്ലേ?
നരേന്ദ്രമോദി യുംആഭ്യന്തരമന്ത്രി അമിത് ഷായും ആണ് ഈ ജോലികൾ എല്ലാം ചെയ്യേണ്ടത്. പോളിസി അവർ തീരുമാനിച്ചു. അമിത് ഷാ ആദ്യം ഈ ബില്ലുകൾ അവതരിപ്പിക്കുന്നത് രാജ്യസഭയിലാണ്. രാജ്യസഭയിൽ ബിജെപി ക്ക് ഭൂരിപക്ഷമില്ല. പിന്നെ എങ്ങനെ ഈ ബില്ലുകൾ പാസ്സായി. വാസ്തവത്തിൽ ഭാരതത്തിലെ പ്രതിപക്ഷത്തിന് ഇതിനെ അനുകൂലിക്കാനോ എതിർക്കാനോ വയ്യാത്ത ഒരു സ്ഥിതിയായിരുന്നു. കുറച്ച് പേർ ധൈര്യമായിട്ട് എതിർത്തു. കുറച്ച് പേർ ധൈര്യമായിട്ട് അനുകൂലിച്ചു. മറ്റുകുറച്ച് പേർ ഇറങ്ങിപ്പോയി. ഇതാണ് പ്രതിപക്ഷത്ത് സംഭവിച്ചത്. അതിനെ ചൊല്ലി പ്രതിപക്ഷത്ത് വല്യ രീതിയിൽ വഴക്കും ബഹളവും നടക്കുന്നുണ്ട്. ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും ഈ പ്രത്യേക അവകാശം എടുത്തുകളയണം എന്ന അഭിപ്രായമുണ്ടായിരുന്നു. കോൺഗ്രസിലെ പലരും അത് തുറന്നു പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ "ഞാൻ ഇതിനെ അനുകൂലിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ജനാർദ്ദൻ ദ്വിവേദി ''ഇത് നല്ലകാര്യമാണ് നടക്കട്ടെ '' എന്ന് പറഞ്ഞു. അപ്പോൾ കോൺഗ്രസിൽ തന്നെ ഒരുപാട് പേർക്ക് ഈ ചെയ്യുന്നത് ശരിയാണെന്ന് ബോധ്യമുണ്ട്. പക്ഷെ എന്നാലും ഭരണപക്ഷത്തെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധർമ്മമാണല്ലോ എന്ന് കരുതി എതിർക്കുന്നതെയുള്ളൂ. നമ്മുടെ നാട്ടിൽ വേണ്ടാത്ത ഒരു തത്വമാണ് ഭരണകക്ഷി എന്ത് ചെയ്തു കഴിഞ്ഞാലും എതിർക്കാൻ പ്രതിപക്ഷം ഉണ്ടാവണം. എതിർക്കുകയെ പാടൊള്ളു. അനുകൂലിക്കാൻ പാടില്ല. ഇങ്ങനെ ഒരു അലിഖിതമായ നിയമം. അതുകൊണ്ട് ആണ് അവർക്ക് ഓപ്പോസിഷൻ എന്നു പേര്. എന്തിനെയും ഒപ്പോസ് ചെയ്യുക. അതായത് തടസം നിൽക്കുക, ഉടക്കുണ്ടാക്കുക അത് ശരിയല്ല. ഒപോസിഷൻ എന്ന വാക്ക് ഭരണഘടനയിൽ ഇല്ല. എല്ലാ എംപി മാരും ചേർന്ന് സഭാനേതാവായി ഒരാളെ തിരഞ്ഞെടുക്കുന്നു.അദ്ദേഹം പ്രധാനമന്ത്രിയാണ്. അദ്ദേഹം ഒരു മന്ത്രിസഭ ഉണ്ടാക്കുന്നു. ആ മന്ത്രി ഭരിക്കുന്നു. ഇതാണ് ഭരണഘടനയിലെ സങ്കൽപം. എന്നാൽ യാഥാർഥ്യം എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ ഈ പാർട്ടി അല്ലാത്തവരുടെയെല്ലാം പാർട്ടികൾ ചേർന്നിട്ട് ഒരു കോഡിനേഷൻ ഉണ്ടാക്കിയിട്ട് ഇവരെന്തു ചെയ്‌തു കഴിഞ്ഞാലും ഉടക്ക് വെക്കുക . ഇവർ അപ്പുറത്ത് പോയി കഴിഞ്ഞാൽ ഇവരും അതുതന്നെ ചെയ്‌തോളണം എന്നുള്ളതാണ് നിയമം. അത് ഒരു ശരിയായ കാര്യമല്ല. രാജ്യതാല്പര്യത്തിന് എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് പ്രതിപക്ഷങ്ങളുടെ ഇടയിൽ ഈ വിള്ളലെല്ലാം ഉണ്ടായത്. രാജ്യതാല്പര്യം മനസ്സിലുള്ളവരും വർഗീയ താല്പര്യം മനസ്സിലുള്ളവരും തമ്മിലുള്ള സങ്കർഷമാണ് പ്രതിപക്ഷ നിരയിലുണ്ടായത്.അതിനാൽ ബിജെപിക്ക് ഈ ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ പറ്റി അമിത് ഷാ ബിൽ അവതരിക്കുമ്പോൾ പ്രതിപക്ഷത്ത് അസാമാന്യ ബഹളമാരുന്നു. അസ്സെംബ്ലയിൽ ആണെകിലും ലോക്സഭയിലാണെങ്കിലും ഒരു മന്ത്രി ബിൽ അവതരിക്കുമ്പോൾ ആ ബില്ല് വായിച്ച് സഭയിൽ കേൾപ്പിക്കണം. അതാണ് ചട്ടം. വായിച്ചില്ലെങ്കിൽ ആ ബിൽ അവതരിപ്പിച്ചില്ലെന്നാകും. അതുകൊണ്ടാണ് ഇത്രയും ബഹളം നടക്കുമ്പോൾ പോലും അതിനിടയിൽ അതങ്ങോട്ട് വായിച്ച് തീർത്തത്. ഇങ്ങനെ ബില്ലുകൾ സഭയിൽ വായിക്കാതിരിക്കാനാണ് ബിൽ തട്ടിപ്പറിച്ച് കീറുക എന്ന പരിപാടിയുണ്ടല്ലോ അതായത് അടുത്തകാലത്ത് ടി എൻ പ്രതാപനും ഹൈബി ഇടനുമൊക്കെ നിയമസഭയിൽ കാണിച്ചത്. ഒരു പ്രതിഷേധം എന്ന നിലക്ക് ബിൽ കീറാറുണ്ട്. കീറി കഴിഞ്ഞാൽ ഇദ്ദേഹത്തിന് വായിക്കാൻ പറ്റില്ല. കാണാതെ പഠിച്ച് പറയാനും പറ്റില്ല. അപ്പോൾ ഈ ഗുണ്ടാ വണ്ടിയുടെ നടുക്കൂടെ വേണം ഒരു മനുഷ്യൻ ഈ സാങ്കേതികമായ ആവശ്യം അതായത് ബില്ലു മുഴുവൻ വായിച്ചു എന്ന് ഉറപ്പ് വരുത്താൻ. ഇതാണ് അമിത്ഷാ ഇപ്പോൾ ചെയ്തത്. അതിൽ രണ്ട് കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്.
370 ആം വകുപ്പ് അല്ല എടുത്ത് കളഞ്ഞിരിക്കുന്നത്. 370 ആം വകുപ്പ് രാഷ്ട്രപതിക്ക് ഒരു അധികാരം കൊടുക്കുന്നുണ്ട്. രാഷ്ട്രപതിക്ക് തോന്നുന്ന പക്ഷം കേന്ദ്ര ക്യാബിനറ്റിന്റെ ഉപദേശത്തിന് അനുസ്‌തൃതമായിട്ട് 370 ആം വകുപ്പിലെ നിർദേശങ്ങൾ (provision)എടുത്ത് കളയാൻ അധികാരമുണ്ട്. അപ്പൊ ഇപ്പോൾ സംഭവിച്ചത് 370 ആം വകുപ്പ്അനുസരിച്ച് കാശ്മീരിന് കൊടുത്തിരിക്കുന്ന പ്രത്യേക അധികാരങ്ങൾ, പദവികൾ എന്നിവ 370 ആം വകുപ്പ് രാഷ്ട്രപതിക്ക് കൊടുത്ത അധികാരം വെച്ചിട്ട് അദ്ദേഹം എടുത്തു കളഞ്ഞു. ഇതാണ് സംഭവിച്ചിരിക്കുന്നത്. 370 എന്നുള്ള വകുപ്പ് ഇല്ലാതായിട്ടില്ല. നിങ്ങൾ പുതിയ ഭരണഘടനയുടെ കോപ്പി വാങ്ങിച്ചുകഴിഞ്ഞാൽ അതിലും വകുപ്പ് ഉണ്ടാകും. വകുപ്പ് കളഞ്ഞിട്ടില്ല.
ഈ 370 ആം വകുപ്പ്വരാൻ കാരണം എന്താണ് ? ........................
1947 ആഗസ്ത് 15 നു സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായി. അപ്പോൾ തന്നെ അധികാര കൈമാറ്റം എങ്ങനെ ആയിരിക്കണം എന്നുള്ള ആലോചനകൾ തുടങ്ങി. 1947 ൽ മൗണ്ട് ബാറ്റൺ പ്രഭുവാണ് വൈസ്രോയി. ബ്രിട്ടിഷുകാർ ഇതുചെയ്യുമ്പോഴും അവർ ഒരു നിയമം വച്ചേ ചെയ്യൂ. അപ്പോൾ 1935 ൽ ഭാരതത്തിലെ ഒരുപാട് പ്രവിശ്യകൾക്ക് അൽപസ്വൽപം സ്വയം ഭരണം കൊടുക്കാനായിട്ട് Government of India Act 1935 ബ്രിട്ടീഷുകാർ കൊണ്ടുവന്നിരുന്നു. ആ ആക്ട് 1947 ൽ ഭേദഗതി ചെയ്തിട്ടാണ് അവർ ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാൻ തീരുമാനിക്കുന്നത്. അപ്പോൾ അതിന്റെ കീഴിൽ എഴുതി ചേർത്ത നിയമങ്ങൾ അനുസരിച്ചാണ് അധികാര കൈമാറ്റം നടക്കുന്നത്.
അതിൽ പറഞ്ഞത് ഇങ്ങനെ ...........................................
അന്നത്തെ ഭാരതം അതായത് പാകിസ്ഥാനും ബംഗ്ലദേശും അടങ്ങുന്ന ഭാരതം. ആ ഭാരതം രണ്ടായി തിരിക്കുന്നു.
1. പാകിസ്‌ഥാൻ
2. ഇന്ത്യ
പാകിസ്ഥാൻ ഏതാ പടിഞ്ഞാറ് ഒരുപാകിസ്ഥാൻ കിഴക്ക് ഒരു പാകിസ്ഥാൻ ബാക്കി വരുന്ന സ്ഥലം ഇന്ത്യ അതാണ് തീരുമാനം.
ഇന്ത്യയുടെ പ്രത്യേകത എന്താ ? ..........
ഏകദേശം 65 % വിസ്തൃതിയുള്ള ഭാരതത്തിന്റെ സ്ഥലം അത് ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നു. ബാക്കി ഏകദേശം 35 % വരുന്ന സ്ഥലം അത് ബ്രിട്ടീഷുകാർ രാജാക്കന്മാർ വഴി നേരിട്ട് ഭരിക്കുന്നു. നമ്മുടെ തിരുവിതാം കൂറിലും കൊച്ചിയിലുമൊക്കെ അങ്ങനെയായിരുന്നു. അതായത് ഭരിക്കുന്നത് ആരാണെന്നു ചോദിച്ച് കഴിഞ്ഞാൽ ഫലത്തിൽ രാജാവ് തന്നെയാണ്. പക്ഷെ ബ്രിട്ടീഷുകാരുടെ കീഴിലാണ് രാജാവ്. ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കുക, അവർക്ക് ചില അധികാരങ്ങൾ ഈ രീതിയിലാരുന്നു നാട്ടുരാജ്യങ്ങളുടെ സ്ഥിതി.
നമ്മൾ കേൾക്കാറില്ലേ 500 ൽ കൂടുതൽ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു എന്ന്. എന്നാൽ ഇവയെല്ലാം ചേർന്ന് ഏകദേശം 35 % സ്ഥലമാണ്. ബാക്കി സ്ഥലം മൊത്തം ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കും. തിരുവിതാംകൂർ രാജാവുവഴി ഭരിക്കുന്നു. മദ്രാസ് ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നു. അന്ന് കേരളത്തിന്റെ മലബാർ ഭാഗം മദ്രാസിന്റെ കൂടെയായിരുന്നു.അതുകൊണ്ട് നേരിട്ട് ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു മദ്രാസ്. ഇതുമാത്രമല്ല കൊച്ചിയിലെ വെല്ലിങ് ടെൺ ഐലൻഡ്, മട്ടാഞ്ചേരിയുടെ പൊർട്ട്വരുന്ന ഭാഗം ഇത് നേരിട്ട് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു, രാജാവിന്റെ കീഴില്ല. ബാക്കിയുള്ള കൊച്ചി രാജാവിന്റെ കീഴിൽ. ഇങ്ങനെയൊക്കെയാണ് ഇത് കിടന്നത്. അപ്പോൾ smooth ആയിട്ട് അധികാരം കൈമാറ്റം ചെയ്യുന്നത് എങ്ങനെയാണ്? ................. അപ്പോൾ ബ്രിട്ടീഷുകാർ പറഞ്ഞു ഞങ്ങൾ ഇന്ത്യയെ ഉണ്ടാക്കുന്നു. പാകിസ്ഥാൻ 2 കഷ്ണമാണെങ്കിലും അതുണ്ടാക്കുന്നു .
നാട്ടുരാജ്യങ്ങൾക്ക് 2 option കൊടുത്തു.
1. പാകിസ്താനുമായി ചേരാം അല്ലെങ്കിൽ ഇന്ത്യയുമായി ചേരാം .
പലരും ധരിക്കുന്നത് പോലെ ഒരു മൂന്നാമത്തെ optionഅന്ന് ഉണ്ടാക്കിയ Government of India Act ഇല്ല. ചിലർ പറയും 3 രീതിയിൽ ചെയ്യാൻ പറഞ്ഞു. ഒന്നുകിൽ പാകിസ്ഥാനിൽ ചേരുക അല്ലെങ്കിൽ ഇന്ത്യയിൽ ചേരുക അതുമല്ലങ്കിൽ സ്വതന്ത്രരായി നിൽക്കുക.
സ്വതന്ത്രരായി നിൽക്കുന്ന ഒരു പ്രശനമേ ഇല്ലന്ന് ബ്രിട്ടീഷുകാരടക്കം തീരുമാനിച്ചു. കേരളത്തിൽ പോലും സ്വതന്ത്ര തിരുവിതാംകൂർ എന്ന് പറഞ്ഞു സിപി രാമസ്വാമി അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും ആരും അംഗീകരിച്ചില്ല. അംഗീകരിക്കാൻ പറ്റില്ലായിരുന്നു. കാരണം അത് അധികാര കയ്യമറ്റത്തിന്റെ വ്യവസ്ഥയാണ്. ശെരിക്ക് പറഞ്ഞാൽ ഭാരതത്തിലെ അന്നത്തെ കോൺഗ്രസ്സ് നേതാക്കളും ബ്രിട്ടീഷുകാരും തമ്മിലുള്ള ഒരു അണ്ടർ സ്റ്റാൻഡ് ആണ്. അപ്പോൾ നിങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ നില്ക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ 2 കാര്യങ്ങൾ വേണം. ................................
1. പാകിസ്ഥാനിൽ ചേരണം എന്നാഗ്രഹിക്കുന്ന നാട്ടുരാജ്യം ഉണ്ടെങ്കിൽ ആ നാട്ടുരാജ്യത്തിന് പാകിസ്ഥാനുമായി അതിർത്തിവേണം. കേരളം പാകിസ്താനുമായി ചേരാൻ തീരുമാനിച്ചു കഴിഞ്ഞാൽ അത് പറ്റില്ല. കാരണം കേരളത്തിന് പാകിസ്ഥാനുമായി അതിർത്തിയില്ല.
ഭാരതവുമായി ചേരാൻ ഒരു നാട്ടുരാജാവ് തീരുമാനിച്ചു എന്ന് കരുതുക. അങ്ങനെയാണെങ്കിൽ ഭാരതവുമായി അതിന് അതിർത്തിയുണ്ടാകണം.
ഇപ്പോൾ പാകിസ്ഥാനിൽ അന്നത്തെ ബലൂചിസ്ഥാൻ എടുത്തു നോക്കാം ബലൂചിസ്ഥാൻ അവിടുത്തെ നവാബാണ് ഭരിച്ചോണ്ടിരുന്നത്. അതായത് രാജാവ് തന്നെ. ബലൂചിസ്ഥാൻ ഒരു ദൂദതാനെ സർദാർ വല്ലഭായി പട്ടേലിന്റെ അടുത്തേക്ക് അയച്ചു. ദൂതന്റെ ആവശ്യം ഞങ്ങൾ ഭാരതത്തിന്റെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ പട്ടേൽ പറഞ്ഞു അതെങ്ങനെ സാധിക്കും, നിങ്ങൾക്ക് ഭാരതവുമായി അതിർത്തിയില്ലല്ലോ. അപ്പോൾ അവർ പറഞ്ഞു അത് ശരിയല്ല പാകിസ്ഥാൻ രണ്ട് അതിർത്തിയായിട്ടല്ലേ കിടക്കുന്നത്. ..............................................
കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും..........................
അവര് തമ്മിൽ പൊതുവായ അതിർത്തിയില്ലല്ലോ എന്നിട്ട് അവർ ഒരു രാജ്യമല്ലേ അപ്പോൾ പിന്നെ ഞങ്ങൾക്ക് ഭാരതവുമായി ചേർന്നാൽ എന്താ ?.................
വാസ്തവത്തിൽ ബലൂചിസ്ഥാനികൾ പറഞ്ഞത് ഒരു യോജിക്കാണ് കേട്ടോ? ......
അവർ പറഞ്ഞു കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ആകാമെങ്കിൽ ഒരുകിഴക്കൻ ഭാരതവും പടിഞ്ഞാറൻ ഭാരതവും ആയിക്കൂടെ? ........................ ഏതു ശരിക്കും ഒരു ന്യായമായ ചോദ്യമല്ലേ ? ആ ഒരു രാജ്യം രണ്ടായി പൊതു ആർത്തിയില്ലാതെ കിടക്കുന്നെങ്കിൽ ഭാരതവും പൊതു അതിർത്തിയില്ലാതെ കിടക്കട്ടെ അതുകൊണ്ട് എന്താണ്? ..................... അതാണ് അവരുടെ ചോദ്യം. ബലൂചിസ്ഥാൻ ആണെങ്കിൽ ചെറിയ സ്ഥലവുമല്ല. നമ്മുടെ കേരളം പോലെയല്ല വലിയ പ്രദേശമാണ്. പാകിസ്ഥാന്റെ വലിയ ഒരു പ്രദേശം ബലൂചിസ്ഥാൻ ആണ്. അപ്പോൾ പട്ടേൽ നിങ്ങൾ പറഞ്ഞത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണെങ്കിലും കരാർ അങ്ങനെയല്ല.........അധികാര കൈമാറ്റത്തിലെ വ്യവസ്ഥ എന്നത് രണ്ട് രാജ്യങ്ങളായിട്ട് മൊത്തം ഭാരതത്തെ വിഭജിക്കുന്നു. പിന്നെ ആ രാജ്യത്തിനുള്ളിലെ നാട്ടുരാജ്യങ്ങൾ എന്ത് ചെയ്യണം എന്നാണ് ചോദ്യം? ...........അപ്പോൾ ആ നാട്ടുരാജ്യങ്ങൾക്കുള്ള വ്യവസ്ഥയാണ് ഈ പൊതു അതിർത്തി വേണം എന്നുള്ളത്. അപ്പോൾ നിങ്ങൾ അവിഭക്ത ഭാരതത്തിന് (വിഭജിക്കാത്ത ഭാരതം ) അകത്തെ ഒരു നാട്ടുരാജ്യമാണ് ബലൂചിസ്ഥാൻ. അതുകൊണ്ട് പാകിസ്താന്റെ സ്റ്റാറ്റസ് നിങ്ങൾക്ക് വേണമെന്ന് വാദിച്ചാൽ ശരിയാവില്ല. അവർ നിരാശരായി അതു നടന്നില്ല...........................................
2. രണ്ടാമത്തെ വ്യവസ്ഥ നാട്ടുരാജ്യങ്ങളോട് പറഞ്ഞത് എന്തെന്നാൽ നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരോ നവാബുമാരോ ആരാണെന്നു വെച്ചാൽ എന്തുവേണമെകിലും തീരുമാനിച്ചോളൂ. പക്ഷെ ജനഹിതം ഉറപ്പുവരുത്തണം. അത് എങ്ങനെ ഉറപ്പുവരുത്തണം എന്തു ചെയ്യണം എന്നുള്ളത് നിങ്ങൾക്ക് (രാജാക്കന്മാർക്) വിടുന്നു. നിങ്ങൾ എന്താണ് പറയുന്നത് അതാണ് അവസാനവാക്ക് എന്നാൽ ജനഹിതം ഉറപ്പ് വരുത്തണം. ജനങ്ങളുടെ ഹിതത്തിന് എതിരായി പ്രവർത്തിക്കാൻ പാടില്ല...................
ഈ രണ്ട് കണ്ടീഷൻ ആണ് നാട്ടുരാജ്യങ്ങൾക്ക് കൊടുത്തത്.
ഭാരതവുമായിട്ടും പാകിസ്ഥാനുമായിട്ടും യോജിക്കാൻ തീരുമാനിച്ചതിൽ അഭിപ്രായവ്യത്യാസമായിട്ട് വന്നത് ഹൈദരാബാദ്, ജുനഗഡ്,ജമ്മുകശ്മീർ ഇവർ മൂന്നുമാണ്.
ഹൈദരാബാദിന് പാകിസ്ഥാനിലേക്ക് ചേരണമെന്നുണ്ട് എന്നാൽ പൊതു അതിർത്തിയില്ല. ഹൈദരാബാദ് ആന്ധ്രയുടെ ഹൃദയഭാഗത്ത് കിടക്കുന്നതാണ്.അതിനാൽ പാകിസ്ഥാനുമായി ഒരു അതിർത്തിയുമില്ല. ജുനഗഡ് ഗുജറാത്തിലാണ് അതിനാൽ അവിടെയും അതിർത്തിയില്ല.
അതുകൊണ്ട് ജുനഗഡിനെയും ഹൈദരാബാദിനെയും ജമ്മുകാശ്മീരുമായി താരതമ്യം ചെയ്യാൻ പാടില്ല. അതുകൊണ്ട് ജമ്മുകാശ്മീരുമായിജുനഗഡിനും ഹൈദരാബാദിനും യാതൊരു താരതമ്യവുമില്ല. തിരുവിതാകൂറിനും ഇല്ല..........
അപ്പോൾ ഇങ്ങനെ പൊതു അതിർത്തിയും ജനഹിതവും നോക്കിയിട്ട് നിങ്ങൾക്ക് ലയിക്കാം എന്ന് തീരുമാനിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ജമ്മുകശ്മീർ ഒഴിച്ച് നാട്ടുരാജ്യങ്ങൾ എല്ലാം ഭാരതത്തിൽ ലയിക്കാൻ തീരുമാനിച്ചു. ആ ലയനം എല്ലാവരോടും സംസാരിച്ച് ചെയ്തത് സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു. ഈ സമയം തിരുവിതാംകൂറിൽ സിപി രാമസ്വാമി അയ്യർ ഒന്നുടക്കി നിന്നു. അതായത് പുള്ളിക്കാരന്റെ ആവശ്യം സ്വതന്ത്ര തിരുവിതാംകൂർ ആയിരുന്നു. പക്ഷെ വിപി മേനോൻ ഇടപെട്ട് കഴിഞ്ഞപ്പോൾ ആ പ്രശനം തീർന്നു. immediate accession document അതായത് ഭാരതവുമായി കൂടിച്ചേരുന്നു എന്നുള്ള കരാർ ഒപ്പിട്ടു.
തിരുവിതാംകൂർ, മൈസൂർ , മേവാഡ്, ഗ്വാളിയാർ മുതലായ എല്ലാ നാട്ടുരാജ്യങ്ങളും ഒപ്പിട്ടു. അപ്പോൾ അടുത്ത സ്റ്റെപ്പ് എന്തെന്ന് വെച്ചുകഴിഞ്ഞാൽ ഈ രാജാക്കന്മാർ എല്ലാം അതാത് സംസ്ഥാനങ്ങളിൽ ഒരു constituent assembly (നിയമർനിർമാണ സഭ ) തീരുമാനിക്കുന്നു. അതായത് ആ സംസ്ഥാനത്തിനുള്ളിലെ assembly..........................
ഇപ്പോൾ എല്ലാരും പറയുന്നില്ലേ കാശ്മീരിന് പ്രത്യേക നിയമനിർമാണ സഭയല്ല ഭരണഘടനാ സഭയാണെന്ന്. അത് കാശ്മീരിൽ മാത്രമല്ല നാട്ടുരാജാക്കന്മാർ ഭരിച്ച എല്ലാ സ്ഥലത്തും അതുണ്ടായിരുന്നു. നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു. 1947 ൽ തിരുവിതാംകൂറിൽ ഈ നിയമനിർമാണസഭ അഥവാ constituent assembly നിലവിൽ വന്നു. അതിന്റെ പ്രധാനമന്ത്രിയായിട്ട് എ ജെ ജോൺ ആയിരുന്നു. താമസിക്കാതെ തന്നെ രാജാവ് അത് legislative assembly ആക്കിമാറ്റി അതായത് ഇപ്പോൾ നമ്മൾ കാണുന്ന assembly ആക്കി മാറ്റി. അതിനുള്ളിൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. എ ജെ ജോൺ നെ മാറ്റി പട്ടംതാണുപിള്ള വന്നു. പിന്നീട് പറവൂർ TK വന്നു. ഇതെല്ലാം പിന്നീട് നമ്മുടെ സാധാരണ രാഷ്ട്രീയം അങ്ങ് കളിച്ചോണ്ടിരുന്നു. ചുരുക്കി പറഞ്ഞാൽ നമ്മുടെ കൊച്ചു കേരളത്തിനും ഉണ്ടാരുന്നു ഒരു ഭരണഘടന.
നമ്മുടെ ഭരണഘടന സഭ നമ്മൾ തന്നെ സാധാരണ നിയമനിർമാണ സഭയാക്കി മാറ്റി. അവിടെയൊക്കെയാണ് പട്ടേലിന്റെ സംഭാവന. എന്നാൽ കാശ്മീരിൽ ഇത് മാറ്റിയില്ല. ഇത് മാറ്റാത്തത് കൊണ്ട് ഒരു 370 ആം വകുപ്പ് ഉണ്ടാക്കിയിട്ട് (ഭരണഘടനാ സഭയും ഉണ്ടാക്കിയിട്ടില്ല.) അവർ ഒരു പ്രത്യേക വിഭാഗം ആയി നിൽക്കുകയാണ്. അതായത് ബക്കിയെല്ലാരും ചെയ്ത ജോലി കാശ്മീർ ചെയ്തട്ടില്ല. ഇത് ചെയ്യാനുള്ള താമസത്തിനു കാരണം ഷേഖ് അബ്ദുള്ളയും നെഹ്‌റുവും ഒക്കെ തമ്മിലുള്ള കുടുംബ ബന്ധങ്ങളും.വേണ്ടാത്തകാര്യങ്ങളും ഒക്കെയാണ്. ഏതായാലും അതവിടെയങ്ങു നിന്ന്. അതായത് 2019 ആഗസ്ത് 5 ആം തീയതി അമിത്ഷാ ഈ നിയമം അവതരിപ്പിച്ച് പാസാക്കുന്നത് വരെ ഈ തെമ്മാടിത്തരം അവിടെ നിന്നു. ഇതാണ് ഈ പ്രത്യേക അധികാരം, തൊപ്പി, പദവി എന്നൊക്കെ പറഞ്ഞോണ്ടിരിക്കുന്ന സാധനം. ആ സാധനം എടുത്തു ദൂരെ കളഞ്ഞു എന്നതാണ് നരേന്ദ്രമോദി അമിത്ഷാ കൂട്ടാളികളുടെ അഥവാ ബിജെപി യുടെ ഭരണത്തിലെ ഏറ്റവും വലിയ പൊൻതൂവൽ.ഇതിന്റെ പേരിൽ അനാവശ്യ ബഹളവും വെക്കേണ്ട കാര്യമില്ല. 46,47 ,48 ലോക്കെ തിരുവിതാംകൂറും മൈസുരും മേവാഡും ഗ്വാളിയാറും ഒക്കെയുള്ള രാജാക്കന്മാർ ചെയ്തപ്രവർത്തി കാശ്മീരിൽ ചെയ്യാതെ വെച്ചിരുന്നത് ഇപ്പോൾ ഭരണകൂടം ഇടപെട്ട് പ്രസിഡന്റ് ഇടപെട്ട് അങ്ങ് ചെയ്തു. അവിടുത്തെ ഗവർണറെ വിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന്റെ ഒപ്പും വാങ്ങിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്തോ വലിയ മഹാപാപം ആരോടൊ ചെയ്തു എന്നൊക്കെ പറയുന്നത് വെറുതെയാണ്.ഇനി ഇതിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. രണ്ടും union territory ആണ്..............
ഒന്ന് ജമ്മുകശ്മീർ മറ്റൊന്ന് ലഡാക്ക്. ഭരണപരമായ സൗകര്യത്തിന് വേണ്ടി ഇങ്ങനെ ചെയ്തതത്. ജമ്മുകശ്മീർ ഡൽഹിയെ പോലെ union territory ആണ് പക്ഷെ ഒരു assembly ഉണ്ടാകും. ലഡാക്കിൽ assemblyഉണ്ടാകില്ല. Daman and Diu,Lakshadweep ഇതുപോലെയാണ് ലഡാക്ക്. ഇപ്പോൾ അവിടുത്തെ കല്ലേറും നുഴഞ്ഞു കയറ്റവും ഭീകര വാദ പ്രവർത്തനവും ഇതൊക്കെ കഴിയുമ്പോൾ ഈ രണ്ടു സ്ഥലങ്ങൾക്കും സംസ്ഥാന പദവി തിരിച്ചുകൊടുക്കുകയും ചെയ്യും. ഇതാണ് യാഥാർഥ്യത്തിൽ ഭാരതത്തിൽ നടനിന്നിട്ടുള്ള കാര്യം.
എന്താണ് 370 ആം വകുപ്പ് ? യാതാർഥ്യത്തിൽ 370 ആം വകുപ്പ് എടുത്ത് കളഞ്ഞിട്ടുണ്ടോ? കാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന വകുപ്പാണ് എന്ന് എല്ലാവരും പറയുന്നു. പലരുടെയും ധാരണ 370 റദ്ദാക്കി ഇനി ഇല്ല എന്നാണ്. വാസ്തവം അതല്ല. 370 ആം വകുപ്പ് അവിടെത്തന്നെയുണ്ട്.അത് റദ്ദാക്കിയിട്ടില്ല.അതിലെ ചില നിർദേശങ്ങൾ കാശ്മീരിന് ബാധകമരുന്നു. അത് അല്ലാതെയാക്കിയട്ട് കാശ്മീരിനെ ഒരു സാധാരണ സംസ്ഥാനമാക്കി മാറ്റി എന്നുള്ളതാണ് ഇപ്പോൾ ഇന്ത്യയിൽ രാജ്യാസഭയും ലോക്സഭയും പാസാക്കിയ ബില്ലുകളുടെയും നോട്ടിഫിക്കേഷന്റെയും അർഥം. കാശ്മീരിന് കുറച്ച് കൊമ്പും വാലുമൊക്കെ ഉണ്ടായിരുന്നു. ആകൊമ്പും വാലുമൊക്കെ മുറിച്ചിട്ട് അതിനെ ഒരു സാധാരണ സംസഥാനമാക്കി മാറ്റി.എന്നുള്ളതാണ് എപ്പോൾ നടന്ന സംഭവം.ഇതിൽ കൂടുതലോ കുറവോ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. മലയാളികളായ നാം ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്. നമുക്കും കാശ്മീരികൾക്കും ഭാരതത്തിൽ ഒരേ അവകാശമല്ലേ വേണ്ടത് ? കാശ്മീരികൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അവർക്ക് പ്രത്യേക പദവി പ്രത്യേക സംവിധാനം എന്നതിന്റെ ആവശ്യം എന്താണ്? നമ്മളെപ്പോലെ അല്ലെ അവരും? കേരളവും കാശ്മീരും തമ്മിൽ പൗരൻമാരുടെ കാര്യത്തിൽ വ്യത്യാസം കാണരുതല്ലോ. ഭരണഘടനയിലെ തുല്യത ഒരു പ്രശ്നമല്ലേ? കുറച്ച് പേർക്ക് എന്തും ചെയ്യാമെന്നുള്ള ഒരു സ്ഥിതി വരുന്നത് ആശാസ്യമല്ലേ?നരേന്ദ്രമോദി യുംആഭ്യന്തരമന്ത്രി അമിത് ഷായും ആണ് ഈ ജോലികൾ എല്ലാം ചെയ്യേണ്ടത്. പോളിസി അവർ തീരുമാനിച്ചു. അമിത് ഷാ ആദ്യം ഈ ബില്ലുകൾ അവതരിപ്പിക്കുന്നത് രാജ്യസഭയിലാണ്. രാജ്യസഭയിൽ ബിജെപി ക്ക് ഭൂരിപക്ഷമില്ല. പിന്നെ എങ്ങനെ ഈ ബില്ലുകൾ പാസ്സായി. വാസ്തവത്തിൽ ഭാരതത്തിലെ പ്രതിപക്ഷത്തിന് ഇതിനെ അനുകൂലിക്കാനോ എതിർക്കാനോ വയ്യാത്ത ഒരു സ്ഥിതിയായിരുന്നു. കുറച്ച് പേർ ധൈര്യമായിട്ട് എതിർത്തു. കുറച്ച് പേർ ധൈര്യമായിട്ട് അനുകൂലിച്ചു. മറ്റുകുറച്ച് പേർ ഇറങ്ങിപ്പോയി. ഇതാണ് പ്രതിപക്ഷത്ത് സംഭവിച്ചത്. അതിനെ ചൊല്ലി പ്രതിപക്ഷത്ത് വല്യ രീതിയിൽ വഴക്കും ബഹളവും നടക്കുന്നുണ്ട്. ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും ഈ പ്രത്യേക അവകാശം എടുത്തുകളയണം എന്ന അഭിപ്രായമുണ്ടായിരുന്നു. കോൺഗ്രസിലെ പലരും അത് തുറന്നു പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ "ഞാൻ ഇതിനെ അനുകൂലിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ജനാർദ്ദൻ ദ്വിവേദി ''ഇത് നല്ലകാര്യമാണ് നടക്കട്ടെ '' എന്ന് പറഞ്ഞു. അപ്പോൾ കോൺഗ്രസിൽ തന്നെ ഒരുപാട് പേർക്ക് ഈ ചെയ്യുന്നത് ശരിയാണെന്ന് ബോധ്യമുണ്ട്. പക്ഷെ എന്നാലും ഭരണപക്ഷത്തെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധർമ്മമാണല്ലോ എന്ന് കരുതി എതിർക്കുന്നതെയുള്ളൂ. നമ്മുടെ നാട്ടിൽ വേണ്ടാത്ത ഒരു തത്വമാണ് ഭരണകക്ഷി എന്ത് ചെയ്തു കഴിഞ്ഞാലും എതിർക്കാൻ പ്രതിപക്ഷം ഉണ്ടാവണം. എതിർക്കുകയെ പാടൊള്ളു. അനുകൂലിക്കാൻ പാടില്ല. ഇങ്ങനെ ഒരു അലിഖിതമായ നിയമം. അതുകൊണ്ട് ആണ് അവർക്ക് ഓപ്പോസിഷൻ എന്നു പേര്. എന്തിനെയും ഒപ്പോസ് ചെയ്യുക. അതായത് തടസം നിൽക്കുക, ഉടക്കുണ്ടാക്കുക അത് ശരിയല്ല. ഒപോസിഷൻ എന്ന വാക്ക് ഭരണഘടനയിൽ ഇല്ല. എല്ലാ എംപി മാരും ചേർന്ന് സഭാനേതാവായി ഒരാളെ തിരഞ്ഞെടുക്കുന്നു.അദ്ദേഹം പ്രധാനമന്ത്രിയാണ്. അദ്ദേഹം ഒരു മന്ത്രിസഭ ഉണ്ടാക്കുന്നു. ആ മന്ത്രി ഭരിക്കുന്നു. ഇതാണ് ഭരണഘടനയിലെ സങ്കൽപം. എന്നാൽ യാഥാർഥ്യം എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ ഈ പാർട്ടി അല്ലാത്തവരുടെയെല്ലാം പാർട്ടികൾ ചേർന്നിട്ട് ഒരു കോഡിനേഷൻ ഉണ്ടാക്കിയിട്ട് ഇവരെന്തു ചെയ്‌തു കഴിഞ്ഞാലും ഉടക്ക് വെക്കുക . ഇവർ അപ്പുറത്ത് പോയി കഴിഞ്ഞാൽ ഇവരും അതുതന്നെ ചെയ്‌തോളണം എന്നുള്ളതാണ് നിയമം. അത് ഒരു ശരിയായ കാര്യമല്ല. രാജ്യതാല്പര്യത്തിന് എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് പ്രതിപക്ഷങ്ങളുടെ ഇടയിൽ ഈ വിള്ളലെല്ലാം ഉണ്ടായത്. രാജ്യതാല്പര്യം മനസ്സിലുള്ളവരും വർഗീയ താല്പര്യം മനസ്സിലുള്ളവരും തമ്മിലുള്ള സങ്കർഷമാണ് പ്രതിപക്ഷ നിരയിലുണ്ടായത്.അതിനാൽ ബിജെപിക്ക് ഈ ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ പറ്റി അമിത് ഷാ ബിൽ അവതരിക്കുമ്പോൾ പ്രതിപക്ഷത്ത് അസാമാന്യ ബഹളമാരുന്നു. അസ്സെംബ്ലയിൽ ആണെകിലും ലോക്സഭയിലാണെങ്കിലും ഒരു മന്ത്രി ബിൽ അവതരിക്കുമ്പോൾ ആ ബില്ല് വായിച്ച് സഭയിൽ കേൾപ്പിക്കണം. അതാണ് ചട്ടം. വായിച്ചില്ലെങ്കിൽ ആ ബിൽ അവതരിപ്പിച്ചില്ലെന്നാകും. അതുകൊണ്ടാണ് ഇത്രയും ബഹളം നടക്കുമ്പോൾ പോലും അതിനിടയിൽ അതങ്ങോട്ട് വായിച്ച് തീർത്തത്. ഇങ്ങനെ ബില്ലുകൾ സഭയിൽ വായിക്കാതിരിക്കാനാണ് ബിൽ തട്ടിപ്പറിച്ച് കീറുക എന്ന പരിപാടിയുണ്ടല്ലോ അതായത് അടുത്തകാലത്ത് ടി എൻ പ്രതാപനും ഹൈബി ഇടനുമൊക്കെ നിയമസഭയിൽ കാണിച്ചത്. ഒരു പ്രതിഷേധം എന്ന നിലക്ക് ബിൽ കീറാറുണ്ട്. കീറി കഴിഞ്ഞാൽ ഇദ്ദേഹത്തിന് വായിക്കാൻ പറ്റില്ല. കാണാതെ പഠിച്ച് പറയാനും പറ്റില്ല. അപ്പോൾ ഈ ഗുണ്ടാ വണ്ടിയുടെ നടുക്കൂടെ വേണം ഒരു മനുഷ്യൻ ഈ സാങ്കേതികമായ ആവശ്യം അതായത് ബില്ലു മുഴുവൻ വായിച്ചു എന്ന് ഉറപ്പ് വരുത്താൻ. ഇതാണ് അമിത്ഷാ ഇപ്പോൾ ചെയ്തത്. അതിൽ രണ്ട് കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്.
370 ആം വകുപ്പ് അല്ല എടുത്ത് കളഞ്ഞിരിക്കുന്നത്. 370 ആം വകുപ്പ് രാഷ്ട്രപതിക്ക് ഒരു അധികാരം കൊടുക്കുന്നുണ്ട്. രാഷ്ട്രപതിക്ക് തോന്നുന്ന പക്ഷം കേന്ദ്ര ക്യാബിനറ്റിന്റെ ഉപദേശത്തിന് അനുസ്‌തൃതമായിട്ട് 370 ആം വകുപ്പിലെ നിർദേശങ്ങൾ (provision)എടുത്ത് കളയാൻ അധികാരമുണ്ട്. അപ്പൊ ഇപ്പോൾ സംഭവിച്ചത് 370 ആം വകുപ്പ്അനുസരിച്ച് കാശ്മീരിന് കൊടുത്തിരിക്കുന്ന പ്രത്യേക അധികാരങ്ങൾ, പദവികൾ എന്നിവ 370 ആം വകുപ്പ് രാഷ്ട്രപതിക്ക് കൊടുത്ത അധികാരം വെച്ചിട്ട് അദ്ദേഹം എടുത്തു കളഞ്ഞു. ഇതാണ് സംഭവിച്ചിരിക്കുന്നത്. 370 എന്നുള്ള വകുപ്പ് ഇല്ലാതായിട്ടില്ല. നിങ്ങൾ പുതിയ ഭരണഘടനയുടെ കോപ്പി വാങ്ങിച്ചുകഴിഞ്ഞാൽ അതിലും വകുപ്പ് ഉണ്ടാകും. വകുപ്പ് കളഞ്ഞിട്ടില്ല.
ഈ 370 ആം വകുപ്പ്വരാൻ കാരണം എന്താണ് ? ........................
1947 ആഗസ്ത് 15 നു സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായി. അപ്പോൾ തന്നെ അധികാര കൈമാറ്റം എങ്ങനെ ആയിരിക്കണം എന്നുള്ള ആലോചനകൾ തുടങ്ങി. 1947 ൽ മൗണ്ട് ബാറ്റൺ പ്രഭുവാണ് വൈസ്രോയി. ബ്രിട്ടിഷുകാർ ഇതുചെയ്യുമ്പോഴും അവർ ഒരു നിയമം വച്ചേ ചെയ്യൂ. അപ്പോൾ 1935 ൽ ഭാരതത്തിലെ ഒരുപാട് പ്രവിശ്യകൾക്ക് അൽപസ്വൽപം സ്വയം ഭരണം കൊടുക്കാനായിട്ട് Government of India Act 1935 ബ്രിട്ടീഷുകാർ കൊണ്ടുവന്നിരുന്നു. ആ ആക്ട് 1947 ൽ ഭേദഗതി ചെയ്തിട്ടാണ് അവർ ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാൻ തീരുമാനിക്കുന്നത്. അപ്പോൾ അതിന്റെ കീഴിൽ എഴുതി ചേർത്ത നിയമങ്ങൾ അനുസരിച്ചാണ് അധികാര കൈമാറ്റം നടക്കുന്നത്.
അതിൽ പറഞ്ഞത് ഇങ്ങനെ ...........................................
അന്നത്തെ ഭാരതം അതായത് പാകിസ്ഥാനും ബംഗ്ലദേശും അടങ്ങുന്ന ഭാരതം. ആ ഭാരതം രണ്ടായി തിരിക്കുന്നു.
1. പാകിസ്‌ഥാൻ
2. ഇന്ത്യ
പാകിസ്ഥാൻ ഏതാ പടിഞ്ഞാറ് ഒരുപാകിസ്ഥാൻ കിഴക്ക് ഒരു പാകിസ്ഥാൻ ബാക്കി വരുന്ന സ്ഥലം ഇന്ത്യ അതാണ് തീരുമാനം.
ഇന്ത്യയുടെ പ്രത്യേകത എന്താ ? ..........
ഏകദേശം 65 % വിസ്തൃതിയുള്ള ഭാരതത്തിന്റെ സ്ഥലം അത് ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നു. ബാക്കി ഏകദേശം 35 % വരുന്ന സ്ഥലം അത് ബ്രിട്ടീഷുകാർ രാജാക്കന്മാർ വഴി നേരിട്ട് ഭരിക്കുന്നു. നമ്മുടെ തിരുവിതാം കൂറിലും കൊച്ചിയിലുമൊക്കെ അങ്ങനെയായിരുന്നു. അതായത് ഭരിക്കുന്നത് ആരാണെന്നു ചോദിച്ച് കഴിഞ്ഞാൽ ഫലത്തിൽ രാജാവ് തന്നെയാണ്. പക്ഷെ ബ്രിട്ടീഷുകാരുടെ കീഴിലാണ് രാജാവ്. ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കുക, അവർക്ക് ചില അധികാരങ്ങൾ ഈ രീതിയിലാരുന്നു നാട്ടുരാജ്യങ്ങളുടെ സ്ഥിതി.
നമ്മൾ കേൾക്കാറില്ലേ 500 ൽ കൂടുതൽ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു എന്ന്. എന്നാൽ ഇവയെല്ലാം ചേർന്ന് ഏകദേശം 35 % സ്ഥലമാണ്. ബാക്കി സ്ഥലം മൊത്തം ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കും. തിരുവിതാംകൂർ രാജാവുവഴി ഭരിക്കുന്നു. മദ്രാസ് ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നു. അന്ന് കേരളത്തിന്റെ മലബാർ ഭാഗം മദ്രാസിന്റെ കൂടെയായിരുന്നു.അതുകൊണ്ട് നേരിട്ട് ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു മദ്രാസ്. ഇതുമാത്രമല്ല കൊച്ചിയിലെ വെല്ലിങ് ടെൺ ഐലൻഡ്, മട്ടാഞ്ചേരിയുടെ പൊർട്ട്വരുന്ന ഭാഗം ഇത് നേരിട്ട് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു, രാജാവിന്റെ കീഴില്ല. ബാക്കിയുള്ള കൊച്ചി രാജാവിന്റെ കീഴിൽ. ഇങ്ങനെയൊക്കെയാണ് ഇത് കിടന്നത്. അപ്പോൾ smooth ആയിട്ട് അധികാരം കൈമാറ്റം ചെയ്യുന്നത് എങ്ങനെയാണ്? ................. അപ്പോൾ ബ്രിട്ടീഷുകാർ പറഞ്ഞു ഞങ്ങൾ ഇന്ത്യയെ ഉണ്ടാക്കുന്നു. പാകിസ്ഥാൻ 2 കഷ്ണമാണെങ്കിലും അതുണ്ടാക്കുന്നു .
നാട്ടുരാജ്യങ്ങൾക്ക് 2 option കൊടുത്തു.
1. പാകിസ്താനുമായി ചേരാം അല്ലെങ്കിൽ ഇന്ത്യയുമായി ചേരാം .
പലരും ധരിക്കുന്നത് പോലെ ഒരു മൂന്നാമത്തെ optionഅന്ന് ഉണ്ടാക്കിയ Government of India Act ഇല്ല. ചിലർ പറയും 3 രീതിയിൽ ചെയ്യാൻ പറഞ്ഞു. ഒന്നുകിൽ പാകിസ്ഥാനിൽ ചേരുക അല്ലെങ്കിൽ ഇന്ത്യയിൽ ചേരുക അതുമല്ലങ്കിൽ സ്വതന്ത്രരായി നിൽക്കുക.
സ്വതന്ത്രരായി നിൽക്കുന്ന ഒരു പ്രശനമേ ഇല്ലന്ന് ബ്രിട്ടീഷുകാരടക്കം തീരുമാനിച്ചു. കേരളത്തിൽ പോലും സ്വതന്ത്ര തിരുവിതാംകൂർ എന്ന് പറഞ്ഞു സിപി രാമസ്വാമി അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും ആരും അംഗീകരിച്ചില്ല. അംഗീകരിക്കാൻ പറ്റില്ലായിരുന്നു. കാരണം അത് അധികാര കയ്യമറ്റത്തിന്റെ വ്യവസ്ഥയാണ്. ശെരിക്ക് പറഞ്ഞാൽ ഭാരതത്തിലെ അന്നത്തെ കോൺഗ്രസ്സ് നേതാക്കളും ബ്രിട്ടീഷുകാരും തമ്മിലുള്ള ഒരു അണ്ടർ സ്റ്റാൻഡ് ആണ്. അപ്പോൾ നിങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ നില്ക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ 2 കാര്യങ്ങൾ വേണം. ................................
1. പാകിസ്ഥാനിൽ ചേരണം എന്നാഗ്രഹിക്കുന്ന നാട്ടുരാജ്യം ഉണ്ടെങ്കിൽ ആ നാട്ടുരാജ്യത്തിന് പാകിസ്ഥാനുമായി അതിർത്തിവേണം. കേരളം പാകിസ്താനുമായി ചേരാൻ തീരുമാനിച്ചു കഴിഞ്ഞാൽ അത് പറ്റില്ല. കാരണം കേരളത്തിന് പാകിസ്ഥാനുമായി അതിർത്തിയില്ല.
ഭാരതവുമായി ചേരാൻ ഒരു നാട്ടുരാജാവ് തീരുമാനിച്ചു എന്ന് കരുതുക. അങ്ങനെയാണെങ്കിൽ ഭാരതവുമായി അതിന് അതിർത്തിയുണ്ടാകണം.
ഇപ്പോൾ പാകിസ്ഥാനിൽ അന്നത്തെ ബലൂചിസ്ഥാൻ എടുത്തു നോക്കാം ബലൂചിസ്ഥാൻ അവിടുത്തെ നവാബാണ് ഭരിച്ചോണ്ടിരുന്നത്. അതായത് രാജാവ് തന്നെ. ബലൂചിസ്ഥാൻ ഒരു ദൂദതാനെ സർദാർ വല്ലഭായി പട്ടേലിന്റെ അടുത്തേക്ക് അയച്ചു. ദൂതന്റെ ആവശ്യം ഞങ്ങൾ ഭാരതത്തിന്റെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ പട്ടേൽ പറഞ്ഞു അതെങ്ങനെ സാധിക്കും, നിങ്ങൾക്ക് ഭാരതവുമായി അതിർത്തിയില്ലല്ലോ. അപ്പോൾ അവർ പറഞ്ഞു അത് ശരിയല്ല പാകിസ്ഥാൻ രണ്ട് അതിർത്തിയായിട്ടല്ലേ കിടക്കുന്നത്. ..............................................
കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും..........................
അവര് തമ്മിൽ പൊതുവായ അതിർത്തിയില്ലല്ലോ എന്നിട്ട് അവർ ഒരു രാജ്യമല്ലേ അപ്പോൾ പിന്നെ ഞങ്ങൾക്ക് ഭാരതവുമായി ചേർന്നാൽ എന്താ ?.................
വാസ്തവത്തിൽ ബലൂചിസ്ഥാനികൾ പറഞ്ഞത് ഒരു യോജിക്കാണ് കേട്ടോ? ......
അവർ പറഞ്ഞു കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ആകാമെങ്കിൽ ഒരുകിഴക്കൻ ഭാരതവും പടിഞ്ഞാറൻ ഭാരതവും ആയിക്കൂടെ? ........................ ഏതു ശരിക്കും ഒരു ന്യായമായ ചോദ്യമല്ലേ ? ആ ഒരു രാജ്യം രണ്ടായി പൊതു ആർത്തിയില്ലാതെ കിടക്കുന്നെങ്കിൽ ഭാരതവും പൊതു അതിർത്തിയില്ലാതെ കിടക്കട്ടെ അതുകൊണ്ട് എന്താണ്? ..................... അതാണ് അവരുടെ ചോദ്യം. ബലൂചിസ്ഥാൻ ആണെങ്കിൽ ചെറിയ സ്ഥലവുമല്ല. നമ്മുടെ കേരളം പോലെയല്ല വലിയ പ്രദേശമാണ്. പാകിസ്ഥാന്റെ വലിയ ഒരു പ്രദേശം ബലൂചിസ്ഥാൻ ആണ്. അപ്പോൾ പട്ടേൽ നിങ്ങൾ പറഞ്ഞത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണെങ്കിലും കരാർ അങ്ങനെയല്ല.........അധികാര കൈമാറ്റത്തിലെ വ്യവസ്ഥ എന്നത് രണ്ട് രാജ്യങ്ങളായിട്ട് മൊത്തം ഭാരതത്തെ വിഭജിക്കുന്നു. പിന്നെ ആ രാജ്യത്തിനുള്ളിലെ നാട്ടുരാജ്യങ്ങൾ എന്ത് ചെയ്യണം എന്നാണ് ചോദ്യം? ...........അപ്പോൾ ആ നാട്ടുരാജ്യങ്ങൾക്കുള്ള വ്യവസ്ഥയാണ് ഈ പൊതു അതിർത്തി വേണം എന്നുള്ളത്. അപ്പോൾ നിങ്ങൾ അവിഭക്ത ഭാരതത്തിന് (വിഭജിക്കാത്ത ഭാരതം ) അകത്തെ ഒരു നാട്ടുരാജ്യമാണ് ബലൂചിസ്ഥാൻ. അതുകൊണ്ട് പാകിസ്താന്റെ സ്റ്റാറ്റസ് നിങ്ങൾക്ക് വേണമെന്ന് വാദിച്ചാൽ ശരിയാവില്ല. അവർ നിരാശരായി അതു നടന്നില്ല...........................................
2. രണ്ടാമത്തെ വ്യവസ്ഥ നാട്ടുരാജ്യങ്ങളോട് പറഞ്ഞത് എന്തെന്നാൽ നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരോ നവാബുമാരോ ആരാണെന്നു വെച്ചാൽ എന്തുവേണമെകിലും തീരുമാനിച്ചോളൂ. പക്ഷെ ജനഹിതം ഉറപ്പുവരുത്തണം. അത് എങ്ങനെ ഉറപ്പുവരുത്തണം എന്തു ചെയ്യണം എന്നുള്ളത് നിങ്ങൾക്ക് (രാജാക്കന്മാർക്) വിടുന്നു. നിങ്ങൾ എന്താണ് പറയുന്നത് അതാണ് അവസാനവാക്ക് എന്നാൽ ജനഹിതം ഉറപ്പ് വരുത്തണം. ജനങ്ങളുടെ ഹിതത്തിന് എതിരായി പ്രവർത്തിക്കാൻ പാടില്ല...................
ഈ രണ്ട് കണ്ടീഷൻ ആണ് നാട്ടുരാജ്യങ്ങൾക്ക് കൊടുത്തത്.
ഭാരതവുമായിട്ടും പാകിസ്ഥാനുമായിട്ടും യോജിക്കാൻ തീരുമാനിച്ചതിൽ അഭിപ്രായവ്യത്യാസമായിട്ട് വന്നത് ഹൈദരാബാദ്, ജുനഗഡ്,ജമ്മുകശ്മീർ ഇവർ മൂന്നുമാണ്.
ഹൈദരാബാദിന് പാകിസ്ഥാനിലേക്ക് ചേരണമെന്നുണ്ട് എന്നാൽ പൊതു അതിർത്തിയില്ല. ഹൈദരാബാദ് ആന്ധ്രയുടെ ഹൃദയഭാഗത്ത് കിടക്കുന്നതാണ്.അതിനാൽ പാകിസ്ഥാനുമായി ഒരു അതിർത്തിയുമില്ല. ജുനഗഡ് ഗുജറാത്തിലാണ് അതിനാൽ അവിടെയും അതിർത്തിയില്ല.
അതുകൊണ്ട് ജുനഗഡിനെയും ഹൈദരാബാദിനെയും ജമ്മുകാശ്മീരുമായി താരതമ്യം ചെയ്യാൻ പാടില്ല. അതുകൊണ്ട് ജമ്മുകാശ്മീരുമായിജുനഗഡിനും ഹൈദരാബാദിനും യാതൊരു താരതമ്യവുമില്ല. തിരുവിതാകൂറിനും ഇല്ല..........
അപ്പോൾ ഇങ്ങനെ പൊതു അതിർത്തിയും ജനഹിതവും നോക്കിയിട്ട് നിങ്ങൾക്ക് ലയിക്കാം എന്ന് തീരുമാനിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ജമ്മുകശ്മീർ ഒഴിച്ച് നാട്ടുരാജ്യങ്ങൾ എല്ലാം ഭാരതത്തിൽ ലയിക്കാൻ തീരുമാനിച്ചു. ആ ലയനം എല്ലാവരോടും സംസാരിച്ച് ചെയ്തത് സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു. ഈ സമയം തിരുവിതാംകൂറിൽ സിപി രാമസ്വാമി അയ്യർ ഒന്നുടക്കി നിന്നു. അതായത് പുള്ളിക്കാരന്റെ ആവശ്യം സ്വതന്ത്ര തിരുവിതാംകൂർ ആയിരുന്നു. പക്ഷെ വിപി മേനോൻ ഇടപെട്ട് കഴിഞ്ഞപ്പോൾ ആ പ്രശനം തീർന്നു. immediate accession document അതായത് ഭാരതവുമായി കൂടിച്ചേരുന്നു എന്നുള്ള കരാർ ഒപ്പിട്ടു.
തിരുവിതാംകൂർ, മൈസൂർ , മേവാഡ്, ഗ്വാളിയാർ മുതലായ എല്ലാ നാട്ടുരാജ്യങ്ങളും ഒപ്പിട്ടു. അപ്പോൾ അടുത്ത സ്റ്റെപ്പ് എന്തെന്ന് വെച്ചുകഴിഞ്ഞാൽ ഈ രാജാക്കന്മാർ എല്ലാം അതാത് സംസ്ഥാനങ്ങളിൽ ഒരു constituent assembly (നിയമർനിർമാണ സഭ ) തീരുമാനിക്കുന്നു. അതായത് ആ സംസ്ഥാനത്തിനുള്ളിലെ assembly..........................
ഇപ്പോൾ എല്ലാരും പറയുന്നില്ലേ കാശ്മീരിന് പ്രത്യേക നിയമനിർമാണ സഭയല്ല ഭരണഘടനാ സഭയാണെന്ന്. അത് കാശ്മീരിൽ മാത്രമല്ല നാട്ടുരാജാക്കന്മാർ ഭരിച്ച എല്ലാ സ്ഥലത്തും അതുണ്ടായിരുന്നു. നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു. 1947 ൽ തിരുവിതാംകൂറിൽ ഈ നിയമനിർമാണസഭ അഥവാ constituent assembly നിലവിൽ വന്നു. അതിന്റെ പ്രധാനമന്ത്രിയായിട്ട് എ ജെ ജോൺ ആയിരുന്നു. താമസിക്കാതെ തന്നെ രാജാവ് അത് legislative assembly ആക്കിമാറ്റി അതായത് ഇപ്പോൾ നമ്മൾ കാണുന്ന assembly ആക്കി മാറ്റി. അതിനുള്ളിൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. എ ജെ ജോൺ നെ മാറ്റി പട്ടംതാണുപിള്ള വന്നു. പിന്നീട് പറവൂർ TK വന്നു. ഇതെല്ലാം പിന്നീട് നമ്മുടെ സാധാരണ രാഷ്ട്രീയം അങ്ങ് കളിച്ചോണ്ടിരുന്നു. ചുരുക്കി പറഞ്ഞാൽ നമ്മുടെ കൊച്ചു കേരളത്തിനും ഉണ്ടാരുന്നു ഒരു ഭരണഘടന.
നമ്മുടെ ഭരണഘടന സഭ നമ്മൾ തന്നെ സാധാരണ നിയമനിർമാണ സഭയാക്കി മാറ്റി. അവിടെയൊക്കെയാണ് പട്ടേലിന്റെ സംഭാവന. എന്നാൽ കാശ്മീരിൽ ഇത് മാറ്റിയില്ല. ഇത് മാറ്റാത്തത് കൊണ്ട് ഒരു 370 ആം വകുപ്പ് ഉണ്ടാക്കിയിട്ട് (ഭരണഘടനാ സഭയും ഉണ്ടാക്കിയിട്ടില്ല.) അവർ ഒരു പ്രത്യേക വിഭാഗം ആയി നിൽക്കുകയാണ്. അതായത് ബക്കിയെല്ലാരും ചെയ്ത ജോലി കാശ്മീർ ചെയ്തട്ടില്ല. ഇത് ചെയ്യാനുള്ള താമസത്തിനു കാരണം ഷേഖ് അബ്ദുള്ളയും നെഹ്‌റുവും ഒക്കെ തമ്മിലുള്ള കുടുംബ ബന്ധങ്ങളും.വേണ്ടാത്തകാര്യങ്ങളും ഒക്കെയാണ്. ഏതായാലും അതവിടെയങ്ങു നിന്ന്. അതായത് 2019 ആഗസ്ത് 5 ആം തീയതി അമിത്ഷാ ഈ നിയമം അവതരിപ്പിച്ച് പാസാക്കുന്നത് വരെ ഈ തെമ്മാടിത്തരം അവിടെ നിന്നു. ഇതാണ് ഈ പ്രത്യേക അധികാരം, തൊപ്പി, പദവി എന്നൊക്കെ പറഞ്ഞോണ്ടിരിക്കുന്ന സാധനം. ആ സാധനം എടുത്തു ദൂരെ കളഞ്ഞു എന്നതാണ് നരേന്ദ്രമോദി അമിത്ഷാ കൂട്ടാളികളുടെ അഥവാ ബിജെപി യുടെ ഭരണത്തിലെ ഏറ്റവും വലിയ പൊൻതൂവൽ.ഇതിന്റെ പേരിൽ അനാവശ്യ ബഹളവും വെക്കേണ്ട കാര്യമില്ല. 46,47 ,48 ലോക്കെ തിരുവിതാംകൂറും മൈസുരും മേവാഡും ഗ്വാളിയാറും ഒക്കെയുള്ള രാജാക്കന്മാർ ചെയ്തപ്രവർത്തി കാശ്മീരിൽ ചെയ്യാതെ വെച്ചിരുന്നത് ഇപ്പോൾ ഭരണകൂടം ഇടപെട്ട് പ്രസിഡന്റ് ഇടപെട്ട് അങ്ങ് ചെയ്തു. അവിടുത്തെ ഗവർണറെ വിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന്റെ ഒപ്പും വാങ്ങിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്തോ വലിയ മഹാപാപം ആരോടൊ ചെയ്തു എന്നൊക്കെ പറയുന്നത് വെറുതെയാണ്.ഇനി ഇതിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. രണ്ടും union territory ആണ്..............
ഒന്ന് ജമ്മുകശ്മീർ മറ്റൊന്ന് ലഡാക്ക്. ഭരണപരമായ സൗകര്യത്തിന് വേണ്ടി ഇങ്ങനെ ചെയ്തതത്. ജമ്മുകശ്മീർ ഡൽഹിയെ പോലെ union territory ആണ് പക്ഷെ ഒരു assembly ഉണ്ടാകും. ലഡാക്കിൽ assemblyഉണ്ടാകില്ല. Daman and Diu,Lakshadweep ഇതുപോലെയാണ് ലഡാക്ക്. ഇപ്പോൾ അവിടുത്തെ കല്ലേറും നുഴഞ്ഞു കയറ്റവും ഭീകര വാദ പ്രവർത്തനവും ഇതൊക്കെ കഴിയുമ്പോൾ ഈ രണ്ടു സ്ഥലങ്ങൾക്കും സംസ്ഥാന പദവി തിരിച്ചുകൊടുക്കുകയും ചെയ്യും. ഇതാണ് യാഥാർഥ്യത്തിൽ ഭാരതത്തിൽ നടനിന്നിട്ടുള്ള കാര്യം.
No comments:
Post a Comment