Thursday, 13 June 2019

                 എന്റെ പ്രണയം

വർത്തമാന കാലഘട്ടത്തിന്റെ കപടതയിൽ നിന്നും 
മാഞ്ഞുപോയ ഒരു കാലത്തിന്റെ സ്മരണയിൽ 
തൂലികകൊണ്ടുള്ള പ്രണയം…..
ആ വഴിത്താരയിൽ കുടചൂടിവന്നു 
ആ വെയിലിനെ 
മറക്കുകയും ആ കുട നിന്റെ പാതിമുഖം എനിക്ക് -
കാണിച്ചു തരുകയും ചെയ്തു…..
നിന്റെ കണ്ണിലെ ചുവപ്പ് നിറം 
എന്റെ മനസിലേക്ക് വീണ് പൊള്ളുന്നു 
പ്രണയം പൈങ്കിളിയാണെങ്കിൽ 
ആ  പൈങ്കിളിയെ പറന്നു പോകാതെ 
ഞാൻ മാറോട് ചേർത്ത് വെയ്ക്കും 
നിന്റെ പ്രണയാതീതമായ എതിർപ്പും 
കൈ എഴുത്തുകളിൽ കു‌ടെ ആകണമെന്ന് 
ഞാൻ ആഗ്രഹിക്കുന്നു…..

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...