Monday, 24 October 2016

   നാഗക്കാവുകളിൽ പ്രാധാന്യം                        മണ്ണാറശാലയ്ക്ക് 
ആധുനികലോകത്ത്‌ വനങ്ങൾക്ക്  ഒട്ടും പ്രസക്തി നൽകുന്നില്ല. മാത്രമല്ല കാടുകൾ വെട്ടിത്തെളിച്ചു മനുഷ്യ വാസയോഗമാക്കി മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ കാടുകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും  ഒരു കൂട്ടം  ആളുകൾ നമ്മുടെ ഇടയിലുണ്ട്. ആചാര അനുഷ്ടാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം. അതുകൊണ്ട് തന്നെ പറയട്ടെ കേരളത്തിൽ ഉള്ള ഒട്ടുമിക്ക കാവുകളും സർപ്പകാവുകളാണ്. അതിൽ പ്രധാനമാണ്വെട്ടിക്കോട് നാഗരാജ ക്ഷേത്രവും മണ്ണാറശാല നാഗരാജ ക്ഷേത്രവും. നാഗരാജ ക്ഷേത്രങ്ങളിൽ ആയില്യം മഹോത്സവത്തിനാണ് പ്രാധാന്യം. നാഗ പ്രീതിയ്ക്കായി നടത്തുന്നതാണ് ആയില്യം നാളിലെ നൂറും പാലും.
                                            ഇന്ന്  വീണ്ടുമൊരു ആയില്യ മഹോത്സവം കേരളദേശം ഭക്തിയാൽ കൊണ്ടാടുകയാണ്. എല്ലാ നാഗക്ഷേത്രങ്ങളിലും നാഗപ്രീതിയ്ക്കായി പൂജകളും മറ്റും നടത്തും. എന്നാൽ ഇന്ന് പ്രാധാന്യം മണ്ണാറശാലയിലെ ആയില്യമഹോത്സവത്തിനാണ്. കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാറശാലയ്ക്ക് പരശുരാമനോളം പഴക്കമുള്ള ക്ഷേത്ര ചരിത്രമുണ്ട്. നാഗരാജാവിന്റെ പൂജാധികാരം തലമുറകളായി കൈയിമാറിവന്നതാണ്. ശ്രീവാസുദേവനും പത്നി ശ്രീദേവിയും നാഗവൃന്ദങ്ങളെ പരിചരിക്കുകയും ഇതിൽ സംപ്രിയതനായ നാഗരാജാവ് പുത്രന്മാരില്ലാതിരുന്ന ഈ ദമ്പതികളിൽ പുത്രനായി ജനിക്കുകയും ചെയ്തു എന്ന ഒരു ഐതിഹ്യവും ഉണ്ട്. ഈ സർപ്പ ശിശു (അനന്തൻ) ഇപ്പോഴും നിലവറയിൽ കുടികൊള്ളുന്നു.
അനന്ത ഭഗവാനെ ദർശിക്കാനും പൂജിക്കാനുമുള്ള അവകാശം തലമുറയായി സ്ഥാനമേകുന്ന അമ്മക്കാണ്. ഇതാണ് മറ്റെല്ല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...