ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം
എവറസ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം."സാങ്കേതിക വിദ്യകളും കഴിവുകളും കൊണ്ടു മാത്രം നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയില്ല. ഇച്ഛാശക്തിയാണ് പ്രധാനം.അത് പണം കൊടുത്തു വാങ്ങാനോ മറ്റുള്ളവരിൽ നിന്ന് കടമെടുക്കാനോ കഴിയില്ല അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നു തന്നെ ആവിർഭവിക്കണം ." ഇത് ജങ്കോ ടബെ യുടെ വാക്കുകളാണ്. ഈ ആത്മവിശ്വാസം തന്നെയാണ് ജങ്കോയെ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിച്ചത്. ജാപ്പനീസ് വംശജയായ ജങ്കോ 1975 ലാണ് എവറസ്റ്റ് പർവതത്തിൽ കാൽകുത്തിയത്.തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. 1969 ൽ അവർ ലേഡീസ് ക്ലൈംബിങ് ക്ലബ് സ്ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ ഫ്യുജി ഉൾപ്പടെയുള്ള രണ്ടു പർവ്വതങ്ങൾ കീഴടക്കിയതോടു കൂടി ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹികയായി മാറി. 1970 മേയ് 19 ന് അന്നപൂർണ്ണ പർവ്വതം കീഴടക്കിയ ശേഷമാണ് ജങ്കോ അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. 1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയർത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകർത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആർക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി. തന്റെ പ്രവർത്തികൾ കൊണ്ട് ലോകത്തിനു മാതൃകയാകുകയായിരുന്നു ജങ്കോ.

No comments:
Post a Comment