Saturday, 29 October 2016

      അമ്മമാർക്ക് ആദരം ഇന്ത്യൻ ജേഴ്‌സിയിൽ 

ന്യുസിലാന്റിനെതിരായ അഞ്ചാമത്തേയും അവസാനത്തെയും ഏകദിനത്തിൽ അമ്മമാർക്ക് ആദരം അർപ്പിച് ഇന്ത്യൻ ടിം വ്യത്യസ്തമായി. തങ്ങളുടെ അമ്മമാരുടെ പേര് പതിപ്പിച്ച ജേഴ്‌സി അണിഞ്ഞാണ് ടിം അംഗങ്ങൾ മത്സരത്തിനിറങ്ങിയത്. സാധാരണയായി അച്ഛന്റെ പേരാണ് എല്ലാരും ഉപയോഗിക്കാറ്. അച്ചന്മാർക്ക് കിട്ടുന്ന പരിഗണന പോലും അ
മ്മമാർക്ക് കിട്ടുന്നില്ല.എന്നാൽ അമ്മമാരുമായി ഒരു വൈകാരികമായ ഒരു ബന്ധമുണ്ട്. അതുകൊണ്ടാണ് അമ്മമാർക്ക്  ആദരം അർപ്പിക്കുന്നതിനായി ഇത്തരമൊരു രീതി അവലംബിച്ചതെന്നും ധോണി പറഞ്ഞു. സൈനികരുടെ സേവനത്തെ എല്ലാദിവസവും നാം ആദരിക്കണം. ജനുവരി 26 നോ, ആഗസ്ത് 15 നോ മാത്രം സൈനികരെ ഓര്‍ക്കുന്ന രീതി ശരിയല്ല. അമ്മയെപ്പോലെ സൈനികരുടെ സേവനവും വിലമതിക്കാനാകാത്തതാണെന്ന് ധോണി  കൂട്ടി ചേർത്തു. ദേവകിയെന്ന പേരില്‍ ജഴ്‌സിയണിഞ്ഞ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ ധോണി പറഞ്ഞു.

Tuesday, 25 October 2016

 കേരളത്തെ പിടിച്ചുകുലുക്കി പക്ഷിപനി 

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം പത്തനംതിട്ട ജില്ലകളിലും വളരെ വേഗമാണ് പക്ഷിപനി സ്ഥിതികരിച്ചത്. അതിവേഗമാണ് എല്ലാ പക്ഷികളിലും രോഗം പിടിപെട്ടത്. എച്ച് 5 എൻ 1 വൈറസാണ് മാരകമായ പക്ഷിപനി അഥവ ഏവിയൻ എൻഫ്ലുവെൻസ രോഗത്തിന് ഇടവരുതുന്നത്. 1997 -ലാണ് രോഗം ഹോങ്കോ ങ്ങിൽ പോട്ടിപുറപെട്ടത്‌.2006 -ലാണ് ഇന്ത്യയിൽ രോഗം കണ്ടുതുടങ്ങുന്നത്തു ടർന്ന് മഹാരാഷ്ട്രാ, ഗുജറാത്ത്‌,മധ്യപ്രദേശ്, മണിപ്പാൽ , പശ്ചിമബംഗാൾ, ത്രിപുര, സിക്കിം,ഒഡിഷ,സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങൾ എന്നിവയിലാണ് രോഗലക്ഷ്ണങ്ങൾ കുടുതലായി  കണ്ടുവരുന്നത്.                                                      ദേശാടനപക്ഷികളിലൂടെയാണ്‌ രോഗം കേരളത്തിലെത്തിയതെന്ന് അനുമനിക്കപെടുന്നു.ജർമിനിയിലും ദക്ഷിനകൊറിയയിലുംരോഗം ഇപ്പോഴും നിലവിലുണ്ട്.   രോഗം ബാധിച്ച പക്ഷികളിലൂടെയാണ്   വൈറസ് മനുഷ്യരി ലെത്തുന്നത്. ഇവയുടെ സ്രവങ്ങൾ,വിസർജ്യവസ്തുക്കൾ എന്നിവയിലൂടെ മനുഷ്യരിൽ രോഗം പിടിപെടുന്നു.രോഗകാരിയായ വൈറസുകളിൽ നിരവതി വകഭേദങ്ങളുമുണ്ട്(16 H,9 N ). ഇവയിൽ H5N1ആണ്   H5N2 -N9 നേക്കാൾ രോഗം പടർത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല.
                                      രോഗമായി ബന്ധപെട്ട് പോതുജനങ്ങളിൽ നിരവധി സംശയങ്ങളുണ്ട്.ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത്.ഭോപ്പാലിലെ ഹൈസെക്യുരിറ്റി ആനിമൽ ഡിസീസ് ലാബിലാണ് രോഗ നിർണയം നടത്തുന്നത്. കേരളത്തിൽ തിരുവല്ലയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്ടിക് ലാബിലും പ്രാഥമിക രോഗനിർണയവും പരിശോധനകളും നടത്താറുണ്ട്.
                                                                രോഗം ബാധിച്ച കോഴികൾ,താറാവുകൾ,മറ്റു പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇവയെ ഇറച്ചിക്ക് വേണ്ടി കൈകാര്യം ചെയ്യുന്നതും രോഗം ബാധിച്ചവയുടെ ഇറച്ചി,മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാ നിടവരുത്തും. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഒരു കിലൊമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാർഗം. രോഗം   കൂടുതലായി  വ്യാപിക്കാതിരിക്കാൻ കുട്ടനാട്ടിൽ താറാവുകളെ കുട്ടത്തോടെ കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്.  സംസ്ഥാന രോഗലക്ഷങ്ങൾ കണ്ടില്ലങ്കിൽ പ്രസ്തുത പ്രദേശത്ത് വീണ്ടും കൊഴികളെയോ താറാവുകളെയോ വളർത്താം.
                                     പക്ഷിപനി കേരളത്തിലെത്തിയ സാഹചര്യത്തിൽ ആശംങ്കപ്പെടെണ്ടതില്ല.മറിച്ച് ശാസ്ത്രിയമായ നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് പ്രവർത്തിക്കുന്നതും ശ്രദ്ധയോടുള്ളകരുതലും ബോധവൽക്കരണവും രോഗം വരാതിരിക്കാൻ സഹായിക്കുന്നു. അകാരണമായ ഭീതി കേരളത്തിലെ കൊഴിവളർത്തൽ   മേഖലയെ പ്രതികൂലമായി ബാധിച്ചു. പക്ഷിപ്പനി വാർത്ത വന്നതോടെ ഉപഭോഗം കേരളത്തിൽ 60 ശതമാനമായി കുറഞ്ഞിരുന്നു. ശക്തമായി തിരിച്ചുവന്ന കോഴി വ്യവസയമേഖലക്ക് ഒരു തിരിച്ചടിയാണ് പക്ഷിപനി.  

Monday, 24 October 2016

   നാഗക്കാവുകളിൽ പ്രാധാന്യം                        മണ്ണാറശാലയ്ക്ക് 
ആധുനികലോകത്ത്‌ വനങ്ങൾക്ക്  ഒട്ടും പ്രസക്തി നൽകുന്നില്ല. മാത്രമല്ല കാടുകൾ വെട്ടിത്തെളിച്ചു മനുഷ്യ വാസയോഗമാക്കി മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ കാടുകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും  ഒരു കൂട്ടം  ആളുകൾ നമ്മുടെ ഇടയിലുണ്ട്. ആചാര അനുഷ്ടാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം. അതുകൊണ്ട് തന്നെ പറയട്ടെ കേരളത്തിൽ ഉള്ള ഒട്ടുമിക്ക കാവുകളും സർപ്പകാവുകളാണ്. അതിൽ പ്രധാനമാണ്വെട്ടിക്കോട് നാഗരാജ ക്ഷേത്രവും മണ്ണാറശാല നാഗരാജ ക്ഷേത്രവും. നാഗരാജ ക്ഷേത്രങ്ങളിൽ ആയില്യം മഹോത്സവത്തിനാണ് പ്രാധാന്യം. നാഗ പ്രീതിയ്ക്കായി നടത്തുന്നതാണ് ആയില്യം നാളിലെ നൂറും പാലും.
                                            ഇന്ന്  വീണ്ടുമൊരു ആയില്യ മഹോത്സവം കേരളദേശം ഭക്തിയാൽ കൊണ്ടാടുകയാണ്. എല്ലാ നാഗക്ഷേത്രങ്ങളിലും നാഗപ്രീതിയ്ക്കായി പൂജകളും മറ്റും നടത്തും. എന്നാൽ ഇന്ന് പ്രാധാന്യം മണ്ണാറശാലയിലെ ആയില്യമഹോത്സവത്തിനാണ്. കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാറശാലയ്ക്ക് പരശുരാമനോളം പഴക്കമുള്ള ക്ഷേത്ര ചരിത്രമുണ്ട്. നാഗരാജാവിന്റെ പൂജാധികാരം തലമുറകളായി കൈയിമാറിവന്നതാണ്. ശ്രീവാസുദേവനും പത്നി ശ്രീദേവിയും നാഗവൃന്ദങ്ങളെ പരിചരിക്കുകയും ഇതിൽ സംപ്രിയതനായ നാഗരാജാവ് പുത്രന്മാരില്ലാതിരുന്ന ഈ ദമ്പതികളിൽ പുത്രനായി ജനിക്കുകയും ചെയ്തു എന്ന ഒരു ഐതിഹ്യവും ഉണ്ട്. ഈ സർപ്പ ശിശു (അനന്തൻ) ഇപ്പോഴും നിലവറയിൽ കുടികൊള്ളുന്നു.
അനന്ത ഭഗവാനെ ദർശിക്കാനും പൂജിക്കാനുമുള്ള അവകാശം തലമുറയായി സ്ഥാനമേകുന്ന അമ്മക്കാണ്. ഇതാണ് മറ്റെല്ല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Sunday, 23 October 2016

                                           9000 ൽ മുത്തമിട്ട് ധോണി

           9000 റൺസിൽ തിളങ്ങി ധോണി അഞ്ചാമനായി.മൊഹാലിയിൽ നടന്ന ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 9000 റൺസെ ടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മഹേന്ദ്ര സിങ് ധോണി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറൂദിൻ തുടങ്ങി
യവരാണ് ഇതിനു മുൻപ് ഈ നേട്ടത്തിലെത്തിയത്. അതെ സമയം 193 സിക്സുകളുമായി ബാറ്റിങ്ങിനിറങ്ങിയ ധോണി 3 സിക്സുകൾ നേടി സിക്സറുകളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡ് മറികടന്നു. ഏകദിനത്തിൽ സച്ചിനടിച്ചിട്ടുള്ളത് 195 സിക്സുകളാണ്.
               പുതിയ പാർട്ടിയുമായി  
ഇറോം ശർമിള 




മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. "പീപ്പിൾ റിസർജൻസ് ആൻറ് ജസ്റ്റിസ് അലൈൻസ്" എന്നാണ് പേര്. നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണിപ്പൂർ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അവർ പറഞ്ഞു.16 വർഷത്തെ നിരാഹാരം അവസാനിപ്പിച്ചാണ്  ഇറോം ശർമിള രാഷ്ട്രീയത്തിലേക്ക് വരുന്നത്. പാർട്ടിയുടെ കോ കൺവീനർ ആയിരിക്കും ഇറോം ശർമിള. 

Saturday, 22 October 2016


              ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം 


 വറസ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം."സാങ്കേതിക വിദ്യകളും കഴിവുകളും കൊണ്ടു മാത്രം നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയില്ല. ഇച്ഛാശക്തിയാണ് പ്രധാനം.അത് പണം കൊടുത്തു വാങ്ങാനോ മറ്റുള്ളവരിൽ നിന്ന് കടമെടുക്കാനോ കഴിയില്ല അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നു തന്നെ ആവിർഭവിക്കണം ." ഇത് ജങ്കോ ടബെ യുടെ വാക്കുകളാണ്. ഈ ആത്മവിശ്വാസം തന്നെയാണ് ജങ്കോയെ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിച്ചത്. ജാപ്പനീസ് വംശജയായ ജങ്കോ 1975 ലാണ് എവറസ്റ്റ് പർവതത്തിൽ കാൽകുത്തിയത്.തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. 1969 ൽ അവർ ലേഡീസ് ക്ലൈംബിങ് ക്ലബ് സ്ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ ഫ്യുജി ഉൾപ്പടെയുള്ള രണ്ടു പർവ്വതങ്ങൾ കീഴടക്കിയതോടു കൂടി ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹികയായി മാറി.  1970 മേയ് 19 ന് അന്നപൂർണ്ണ പർവ്വതം കീഴടക്കിയ ശേഷമാണ് ജങ്കോ അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. 1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയർത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകർത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആർക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി. തന്റെ പ്രവർത്തികൾ കൊണ്ട് ലോകത്തിനു  മാതൃകയാകുകയായിരുന്നു ജങ്കോ.  

Saturday, 8 October 2016

                              ദുസ്വപ്നംമാത്രം...

ഇനിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്, ഇനിയൊരു യുദ്ധത്തിന് ഞങ്ങളെ ഇറക്കിയാൽ ഇന്ത്യ ഉണ്ടാകില്ലെന്ന്" പാക് സൈനിക മേധാവി റഹീൽ ഷെരിഫിന്റെ വാക്കുകളാണിത്. കാശ്മീർ എന്ന നാട്ടു രാജ്യത്തിന്റെ നിയന്ത്രണത്തിനായി 3 തവണയും കിഴക്കൻ പാകിസ്ഥാനെ സ്വാത ന്ത്രമാ ക്കാൻ  1 തവണയും യുദ്ധം ചെയ്തിരിക്കുന്നു. അതായത് ഇരുവരും തമ്മിൽ1947,1965,1971,1999 എന്നി കാലഘട്ടങ്ങളിലായി  4 യുദ്ധങ്ങൾ നടന്നിരിക്കുന്നു. ഇതിൽ  ഇന്ത്യ പാകിസ്ഥാനു മേൽ കൈയവരിച്ചത്  വിജയങ്ങൾ മാത്രമാണ്. അപ്പോൾ താങ്കൾ പറഞ്ഞ വാക്കുകൾക്ക് എന്ത് പ്രസക്തി. അതിർത്തിയിൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തെറ്റിക്കാനായി വെടിയുതുർക്കുകയും അതുവഴി നുഴഞ്ഞു കയറി ആക്രമിക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. ഞങ്ങൾ ഭാരത മണ്ണിന്റെ മക്കളാണ് അതുകൊണ്ട് തന്നെ തുറന്നു പറയട്ടെ പുറകിയിലൂടെ വന്നു അടിച്ചിട്ടോടുന്നത് ഭീരുക്കളാണ്. ഞങ്ങളുടെ ജവാന്മാർ നേർക്ക് നിന്ന് പൊരുതുന്നവരാണ്. ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിച്ചു നശിപ്പിക്കാം എന്നാണെങ്കിൽ  ഇന്ത്യ എന്നത്  29 സംസ്ഥാനങ്ങൾ ചേർന്ന ഒരു ഉപഭൂഖണ്ഡമാണെന്നു  ഓർക്കണം. നിങ്ങൾ ഒരു ആണവായുധം പ്രയോഗിച്ചാൽ ഞങ്ങളുടെ വിശാലമായ രാജ്യത്തിന്റെ കാൽ ഭാഗം പോലും നശിക്കില്ല. എന്നാൽ ഞങ്ങൾ തിരിച്ചൊന്നടിച്ചാൽ ഭൂപടത്തിൽ സെന്റിമീറ്ററുകൾ മാത്രം ഒതുങ്ങുന്ന നിങ്ങളെ വേരോടെ  പിഴുതെറിയുമെന്നോർക്കുക. പിന്നെ പാകിസ്ഥാൻ എന്നത് ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകും.
                               ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അധികം നാൾ കഴിയും മുൻപേ കാശ്മീർ പിടിച്ചടക്കാനായി വസീരിസ്ഥാനിൽ നിന്നുള്ള ഗോത്ര വർഗ്ഗക്കാരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്ക് മേൽ ആക്രമം അഴിച്ചു വിട്ടു.ഇത് ഇരുവരും തമ്മിലുള്ള ആദ്യ യുദ്ധത്തിന് തുടക്കം കുറിച്ചു. 1947-ൽ രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശത്തു തുടങ്ങിയ യുദ്ധത്തിന്റെ അടിയലകൾ ഇപ്പോഴും ഇരുരാജ്യങ്ങളിലും പ്രതിഫലിക്കുന്നു  എന്നതിന് ഉത്തമോദാഹരണ്  ഇപ്പോൾ ഉറിയിലുൾപ്പെടെ പാക് അധിനാ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമങ്ങൾ.
                         ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ തങ്ങളുടെ സുശക്തമായ സൈന്യത്തിന്റെ ശക്തിയാണ് ഇന്ത്യ ഉയർത്തിക്കാട്ടിയത്. ഇവിടെ അടിപതറാതെ നിന്ന ഞങ്ങളുടെ ജവാൻമാർക്ക് ഇപ്പോൾ നിങ്ങൾ നടത്തുന്ന നുഴഞ്ഞു കയറ്റവും വെടിവയ്പ്പും നിസാരമാണ്. ഞങ്ങളൊന്നു ഒന്നാഞ്ഞടിച്ചാൽ തീരാവുന്നതേയുള്ളു പാകിസ്ഥാൻ എന്ന ചിന്ത എപ്പോളും ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ 18 ജവാന്മാരുടെ രക്തം നിങ്ങൾ വീഴ്ത്തിയപ്പോൾ  ഞങ്ങൾ തിരിച്ചടിച്ചത് അതിന്റെ ഇരട്ടിയും കൊയ്‌തുകൊണ്ടാണ്. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം 100 % കൃത്യതയോടെയായിരുന്നു. അതിനാൽ തന്നെ പറയട്ടെ ഭീകരർക്കുമേൽ വൻവിജയമാണ് ഇന്ത്യ നേടിയത്.അതുകൊണ്ട് റഹീൽ ഷെരിഫ് താങ്കൾ അല്ല ഇനിയും ആരുതന്നെ ശ്രമിച്ചാലും ഇന്ത്യ ഉണ്ടാകില്ല എന്നത്  ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമായിരിക്കും. ഓർക്കുക വെറും ദുസ്വപ്നംമാത്രം...

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...