ഏറെ പ്രതീക്ഷകളും ഒട്ടേറെ വെല്ലുവിളികളും സമ്മാനിച്ച് വീണ്ടും ഒരു വർഷം കൂടി കടന്നുപോകുന്നു. 2018 പടിയിറങ്ങുമ്പോൾ ചില സംഭവബഹുലമായ വർഷമാണ് കടന്നു പൊക്കിയതെന്നു പറയേണ്ടിയിരിക്കുന്നു. സാമൂഹിക,സാമ്പത്തിക,ശാസ്ത്രീയ,കല സാംസ്കാരിക കായിക മേഖലകളിലുണ്ടായ വളർച്ചക്കും തളർച്ചക്കും പോയ വാരം സാക്ഷ്യം വഹിച്ചു.
ജനുവരി----------------------
മാർച്ച് ------------------
ഏപ്രിൽ-----------------
മെയ്------------------
ജൂൺ ----------------
ജൂലൈയ് മാസം--------------------
സെപ്റ്റംബർ അന്തർദേശീയം -----------------------
ദേശീയം ---------------
കേരളം --------------------
ഒക്ടോബർ ----------------------
അന്തർരാഷ്‌ട്രീയം ----------
മൈക്രോ സോഫ്റ്റ് സഹ സ്ഥാപകനും വ്യവസായ ഭീമനുമായ പോൾ അലൻ അന്തരിച്ചു.
2018 ലെ മാൻ ബുക്കർ പുരസ്കാരത്തിന് വടക്കൻ അയർലണ്ടിൽ നിന്നുള്ള എഴുത്തുകാരി അന്ന ബേൺസ് അർഹയായി. ''മിൽക്ക് മാൻ ''എന്ന നോവലിനാണ് പുരസ്കാരം.
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ചൈനയിൽ തുറന്നു.
ഇത്യോപ്യയിലെ ആദ്യ വനിത പ്രസിഡന്റ് ആയി സാഹ്ൽ വർക് സൗദ് തിരഞ്ഞെടുക്കപ്പെട്ടു.
തീവ്ര വലതുപക്ഷ നേതാവ് ജെയിർ ബൊൽസൊനാരോ ബ്രസീൽ പ്രസിഡന്റ് ആയി.
നോബൽ 2018
വൈദ്യശാസ്ത്രം --- അമേരിക്കക്കാരനായ ജെയി൦സ് പി.അലിസൻ, ജപ്പാൻകാരനായ ടാസുകു ഓൻജോ.
ഭൗതികശാസ്ത്രം -------ആർതർ ആഷ്‌കിൻ, ജെറാൾഡ് മൗറോ, ഡോണ സ്‌ട്രിക്‌ലാൻഡ്
രസതന്ത്രം --------- അമേരിക്കയുടെ ഫ്രാൻസെസ് എച്ച്, ആർനോൾഡ്, ജോർജ് പി. സ്മിത്ത്, ബ്രിട്ടനിലെ സർ ഗ്രിഗറി പി. വിന്റർ.
സമാധാനം ---------- കൊംകോയിലെ ഡോക്ടറായ ടെന്നീസ് മുക് വെജ, ഇറാഖിലെ യസീദി വംശജനായ നാദിയ മുറാദ്.
സാമ്പത്തികം --------- യു എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം നോർധൗസ്, പോൾ റോമർ.
ദേശീയം -------------
ദ ഹിന്ദു ദിനപത്രത്തിന്റെ പ്രസാധകൻ എൻ. രവിയെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) ചെയർമാനായി തെരഞ്ഞെടുത്തു.
സി പി എം മുഖപത്രവും ത്രിപുരയിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രവുമായ ഡെയ്‌ലി ദേശാർക്കഥയുടെ ലൈസൻസ് ന്യൂസ് പേപ്പർ രജിസ്‌ട്രാർ (ആർ.എൻ.ഐ ) റദ്ദാക്കി.
ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ കരസ്ഥമാക്കി.
ഗംഗ നദി ശ്വാശ്വതമായി ശുചീകരണമെന്ന ആവശ്യവുമായി 111 ദിവസമായി ഉപവാസസമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ജി ഡി അഗർവാൾ നിര്യാതനായി.
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയും വിഖ്യാത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യയുമായ അന്നപൂർണ ദേവി അന്തരിച്ചു.
ലൈംഗിക പീഡന -വിവാദത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ രാജിവെച്ചു.
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 103 ആം സ്ഥാനത്ത്. ഗുരുതരമായ പട്ടിണി നിലനിൽക്കുന്ന 45 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
യു എന്നിന്റെ മികച്ച ജൈവ നയത്തിനുള്ള പുരസ്‌കാരത്തിന് സിക്കിം സംസ്ഥാനത്തെ തെരഞ്ഞെടുത്തു.
ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റിനയിൽ നടന്ന യൂത്ത് ഒളിമ്പിക്സ് സമാപിച്ചു.
അമൃത് സറിലെ ജോടോ ഫാടകിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണ ദഹനം ചടങ്ങ് കണ്ടുകൊണ്ടിരിക്കുന്നവരിലേക്ക് തീവണ്ടി പാഞ്ഞു കയറി 61 പേർ മരിച്ചു.
ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റി.
വിരാട് കൊഹ്‌ലി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളിൽ 1000 റൺസ് എന്ന അതുല്യ നേട്ടം സ്വന്തമാക്കി സച്ചിൻ ടെണ്ടുക്കറുടെ റെക്കോർഡ് മറികടന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ (ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് അധ്യക്ഷ പദവിയിൽ നിന്ന് പ്രമുഖ നടൻ അനുപം ഖേർ രാജിവെച്ചു.
കേരളീയം -------------------- സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു.
നക്സലൈറ്റ് നേതാവും സാമൂഹിക പ്രവർത്തകനുമായ ടി എൻ ജോയ് (നക്സൽ ബാബു ) അന്തരിച്ചു.
ബാലാമണിയമ്മ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് .
ചെറുകഥാകൃത്ത് എൻ മോഹൻ പുരസ്കാരം പ്രഫ. എം എൻ കാരശ്ശേരിക്ക്.
കവി എം എൻ പാലൂർ അന്തരിച്ചു.
പ്രഫസർ അരവിന്ദാക്ഷൻ പുരസ്‌കാരത്തിന് ചരിത്രക്കാരി റോമീല ഥാപ്പർ അർഹയായി.
ബഹുഭാഷാ പണ്ഡിതൻ റഹ്‌മാൻ മൂന്നൂര് അന്തരിച്ചു.
മഞ്ചേശ്വരം എം എൽ എ പി ബി അബ്ദുൽ റസാഖ് അന്തരിച്ചു.
ഫ്രാങ്കോ മുളക്കലിനെതിരേ മൊഴി നൽകിയ വൈദികൻ ഫാദർ കുരിയാക്കോസ് കാട്ടുതറയെ മരിച്ചനിലയിൽ കണ്ടെത്തി.
ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ''ജാസ്മിൻ ഡെയ്‌സ് '' എന്ന കൃതിക്ക് സാഹിത്യത്തിനുള്ള ജെ സി ബി പുരസ്കാരം . 25 ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ബാലസാഹിത്യകാരൻ ശൂരനാട് രവി അന്തരിച്ചു.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ എറണാകുളം ജില്ല ചമ്പ്യാന്മാരായി.
നവംബർ ------------------
അന്താരാഷ്ട്രീയം -------------
യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണാർഡ് ട്രമ്പിനു തിരിച്ചടി. പ്രതിനിധി സഭയിൽ ഡെമോക്രറ്റുകൾക്ക് മേൽകൈ.
ലോകത്തെ ആദ്യത്തെ കൃത്രിമ ബുദ്ധി വാർത്താ അവതാരകൻ വാർത്ത വായിച്ചു. ചൈനീസ് ന്യൂസ് ഏജൻസിയായ ഷിൻഹുവയാണ് രണ്ട് വെർച്വൽ ന്യൂസ് റീഡർമാരെ അവതരിപ്പിച്ചത്.
മിസ് ഏഷ്യ 2018 മത്സരത്തിൽ മംഗോളിയയുടെ അസായ സൗന്ദര്യ റാണിയായി.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ മ്യാന്മാർ ഭരണാധികാരി ഓങ് സാൻ സൂചിക്ക് നൽകിയ അംബാസിഡർ ഓഫ് കൺസൈൻസ് പുരസ്കാരം തിരിച്ചെടുത്തു.
കോമിക് സാഹിത്യകാരൻ സ്റ്റാൻലി അന്തരിച്ചു. സ്‌പൈഡർമാൻ,അയൺമാൻ , ബ്ലാക്ക് പാന്തർ തുടങ്ങിയ കഥാപാത്രങ്ങൾക്ക് ആണ് സ്റ്റാൻലി ജൻമം നൽകിയത്.
സൗരയൂഥത്തിന് സമീപത്തെ നക്ഷത്രസമൂഹത്തിൽ ബഹിരാകാശ ശാത്രജ്ഞൻ ''സൂപ്പർഭൂമി''യെ കണ്ടെത്തി. ബർണാഡസ് സ്റ്റാർ എന്നു പേരിട്ട ഈ ഗ്രഹത്തെ സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ നക്ഷത്ര സമൂഹത്തിലാണ് കണ്ടെത്തിയത്.
ഇബ്രാഹിം സ്വാലിഹ് മാലദ്വീപ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോമിക് കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനു 90 വയസ്സ് തികഞ്ഞു.
രാജ്യാന്തര കുറ്റാന്യോഷണ പോലീസ് സംഘടനയായ ഇന്റർപോളിന്റെ മേധാവിയായി ദക്ഷിണ കൊറിയൻ സ്ഥാനാർഥി കിം ജോങ് യാങ് തെരഞ്ഞെടുക്കപ്പെട്ടു.
അന്തമാൻ ദ്വീപസമൂഹത്തിലെ ഭാഗമായ വടക്കൻ സെൻറിനലിൽ പ്രാകൃത ഗോത്ര വർഗക്കാരുടെ അമ്പേറ്റ് അമേരിക്കൻ പൗരനും മിഷനറി പ്രവർത്തകനുമായ ജോൺ അലൻ ചോ (27 )കൊല്ലപ്പെട്ടു.
ലോക പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ബെർണാഡോ ബെതലൂച്ചി അന്തരിച്ചു.(ഇദ്ദേഹത്തിന്റെ ദ ലാസ്റ്റ് എംപറർ ' ഒമ്പത് ഓസ്കാറുകൾ നേടിയിരുന്നു.)
ചരിത്രത്തിലാദ്യമായി ജീൻ എഡിറ്റിങ്ങിലൂടെ ജനിതക മാറ്റം വരുത്തിയ ഇരട്ട പെൺകുട്ടികൾ ജനിച്ചതായി ചൈനീസ് ഗവേഷകരുടെ അവകാശവാദം.
മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്യോഷണ പരീക്ഷണങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് കേരളത്തിൽ (നവജീവൻ ട്രസ്റ് 1998 ൽ ആദ്യമായി ഇറക്കിയ മലയാള പരിഭാഷയുടെ 830000 പ്രതികളാണ് ഇതുവരെ വിറ്റഴിഞ്ഞത്.)
ചൊവ്വ ഗ്രഹത്തിന്റെ ഉള്ളറകളെക്കുറിച്ചക്കുള്ള പഠനത്തിനായി നാസ വിക്ഷേപിച്ച ഇൻസെറ്റ് പര്യവേക്ഷക പേടകം ചൊവ്വയിൽ ഇറങ്ങി ചിത്രങ്ങൾ അയച്ചുതുടങ്ങി.
യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം (ബ്രെക്സിറ്റ് ) യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു.
സലോമി സുരബിഷ്‌വിലി ജോർജിയയുടെ ആദ്യവനിതാ പ്രസിഡന്റായി.
ദേശീയം ---------------
ബിബി സി തയാറാക്കിയ വിദേശ ഭാഷകളിലെ എക്കാലത്തെയും മികച്ച 100 സിനിമകളിൽ '' പഥേർ പാഞ്ചാലി '' എന്ന ഇന്ത്യൻ സിനിമ 15 ആം സ്ഥാനത്തെത്തി.
ഇന്ത്യയുടെ ആദ്യത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തര്വാഹിനിയായ ഐ എൻ എസ് നിരീക്ഷണ പ്രയാണം നടത്തി.
ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ വർധിക്കുന്നതായി ക്വിൽ ഫൗണ്ടേഷൻ റിപ്പോർട്ട്.
കേന്ദ്ര പാർലമെന്ററികാര്യ, രാസവളം വകുപ്പ് മന്ത്രി എച്ച്എൻ അനന്ത് കുമാർ അന്തരിച്ചു.
ഐ എസ് ആർ ഓ യുടെ അത്യാധുനിക വാർത്ത വിനിമയ ഉപഗ്രഹമായ ജി സാറ്റ് - 29 ഭ്രമണ പാതത്തിലെത്തി.
ഇന്ത്യൻ പരസ്യ രംഗത്തെ കുലപതിയും നടനും പ്രമുഖ നാടക പ്രവർത്തകനുമായ അലിഖ് പദംസി നിര്യാതനായി.
ജമ്മു-കാശ്മീർ നിയമസഭാ പിരിച്ചു വിട്ടു.
ന്യൂഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ ആറാമതും സ്വർണം നേടി ഇന്ത്യയുടെ മണിപ്പൂരുകാരി മേരികോം റെക്കോർഡ് ഇട്ടു.
സുനിൽ അറോറയെ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി നിയമിച്ചു.
കേരളീയം ------------- 2018 ലെ എഴുത്തച്ഛൻ പുരസ്കാരം എം മുകുന്ദന്.
നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പായിപ്പാടൻ ചുണ്ടൻ വിജയിച്ചു.
''ബുദ്ധ മയൂരി '' (പാപിലോ ബുദ്ധ ) സംസ്ഥാന ശലഭമായി അംഗീകരിച്ചു.
സിനിമ നാടക നടൻ കെ ടി സി അബ്ദുല്ല അന്തരിച്ചു.
ഈ വർഷം ബി ബി സി തയാറാക്കിയ ലോകത്തെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത 100 വനിതകളുടെ പട്ടികയിൽ കോഴിക്കോട്ടെ പെൺകൂട്ട് സാരഥി പി. വിജി ഉൾപ്പെട്ടു.
മുതിർന്ന കോൺഗ്രസ്സ് നേതാവും എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗകങ്ങൾ പൂർണമായും ഒഴിവാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. (ഉച്ചക്കഞ്ഞി,കഞ്ഞിപ്പുര,കഞ്ഞിബുക്ക്, കഞ്ഞി സ്റ്റോർ തുടങ്ങിയ കഞ്ഞി പ്രയോഗങ്ങൾ ഇനി പാടില്ല.)
മാത്യു ടി തോമസ് പാർട്ടി തീരുമാന പ്രകാരം രാജിവെച്ചതിനെ തുടർന്ന് കെ കൃഷ്ണൻകുട്ടി കേരള ജലവിഭവ വകുപ്പ് മന്ത്രിയായി.
ഗോവയിൽ നടന്ന 49 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടനായി ചെമ്പൻ വിനോദും മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു.
ഡിസംബർ ----------
അന്തർദേശീയം ----
കൂട്ടിയും കിഴിച്ചും നോക്കിയാൽ നിരവധി അടയാളങ്ങൾ 2018 ചരിത്രത്തിൽ ചേർത്തുവച്ചിരിക്കുന്നു. പോയവർഷങ്ങളിലെ പ്രധാന സംഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടങ്ങളാണിവിടെ. ഇനി വരവേൽക്കാം പ്രതീക്ഷകളുടെ പുതുവർഷത്തെ...
ജനുവരി----------------------
- ജനുവരിയിലെ ഓർമയിൽ ആദ്യം കടന്നുവരുന്നത് ദേശീയ ധീരതക്കുള്ള അവാർഡ് മലയാളിയായ സെബാസ്റ്റ്യൻ വിൻസന്റ് നേടിയതാണ്.
- സംഗീത പ്രതിഭകളായ ഇളയരാജ, ഗുലാം മുസ്തഫ ഖാൻ എന്നിവർക്കും പി പരമേശ്വരനും പത്മഭൂഷണും. ഡോ. രാജഗോപാൽ, ലക്ഷ്മികുട്ടിയമ്മ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
- മഹാത്മാഗാന്ധി വധത്തിനു പിന്നിൽ ഗോഡ്‌സെയല്ലാതെ അജ്ഞാതനായ മറ്റൊരു പ്രതി ഇല്ലെന്ന് വിശദീകരിച്ച് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു.
- ബ്രസീൽ ഫുട്ബാൾ താരം റൊണാൾഡീന്യോ ഫുട്ബാളിൽനിന്ന് വിരമിച്ചതും ചെങ്ങന്നൂർ എംൽഎ അഡ്വ. കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചതും ജനുവരിയിൽ തന്നെ.
- നേപ്പാളിൽ കെപി ശർമ ഓലി 41-മത്തെ പ്രധാനമന്ത്രിയായി.
- തമിഴ്‌നാട്ടിലെ മധുരയിൽ നടൻ കമൽഹാസൻ ''മക്കൾ നീതി മയ്യം'' എന്ന തന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തി.
- ഇന്ത്യൻ വനിതാ സൂപ്പർ സ്റ്റാർ ശ്രീദേവി അന്തരിച്ചു.
- 17 വർഷങ്ങൾക്ക് ശേഷം ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ വിഭാഗം ജേതാക്കളായി.
- മാലിദ്വീപിൽ അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചു.
- ദേശിയ കാര്യങ്ങളിലേക്ക് വന്നാൽ എടുത്തുപറയേണ്ട ഒന്നാണ് എൻ ഡി എ സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജെയ്‌റ്റിലി അവതരിപ്പിച്ചു.
- ഇതേ മാസത്തിൽ തന്നെ ധനമന്ത്രി ഡോ. തോമസ് ഐസക് കേരള സർക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചു.
- അണ്ടർ 19 ലോക ക്രിക്കറ്റ് കപ്പിൽ ഇന്ത്യൻ ടീം ജേതാക്കളായി.
- എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി.
- 2018 ഫെബ്രുവരിയിൽ കേരളത്തെ ഞെട്ടിച്ച് പാലക്കാട് അഗളിയിൽ കടകളിൽ നിന്ന് മോഷണം നടത്തുന്നുവെന്നാരോപിച്ച് ആദിവാസി യുവാവ് വധുവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നു.
മാർച്ച് ------------------
- 2018 മാർച്ചിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന്റെ ഔദോഗിക പഴമായി ചക്കയെ പ്രഖ്യാപിച്ചു.
- 180 കിലോമീറ്ററിലേറെ നടന്ന് മഹാരാഷ്ട്രയിലെ കർഷകരുടെ കർഷകരുടെ ലോങ്‌മാർച്ച് മുംബയിലെത്തിയത് സർക്കാരിനെ പിടിച്ച് കുലുക്കിയ സംഭവങ്ങളിൽ ഒന്നായി മാറി.
- ജർമനിയിൽ അംഗലാ മെർക്കൽ വീണ്ടും ചാൻസിലർ ആയതും വിൻസന്റ് മ്യാന്മാർ പ്രസിഡന്റായതും പോയ മാർച്ചിലായിരുന്നു.
- ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തി.
- നാഗാലാൻഡ്,മേഘാലയ സംസ്ഥനങ്ങളിൽ ബിജെപി സഖ്യ സർക്കാർ രൂപികരിച്ചു.
- ആധുനിക പ്രപഞ്ച ശാസ്ത്രത്തിന്റെ സൂപ്പർ താരം സ്റ്റിഫൻ ഹോക്കിങ് അന്തരിച്ചത് 2018 മാർച്ച് മാസത്തിലായിരുന്നു.
- ഇതേ മാസത്തിൽ തന്നെ കേരത്തിലെ പ്രശസ്തയായ അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന ജസ്റ്റിസ് ഡി ശ്രീദേവിയും എഴുത്തുകാരൻ അന്തരിച്ചു.
- കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ആതിര (ഹാദിയ ) - ഷഫീൻജഹാൻ വിവാഹം നിയമപരമാണെന്ന് സുപ്രീംകോടതി വിധിച്ചു.
ഏപ്രിൽ-----------------
- ഏപ്രിൽ മാസം നിരവധി സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും ലോകത്ത് തന്നെ ചർച്ച ചെയ്യാനിടവരുത്തിയ അതിദാരുണമായ പീഡനത്തിന് സാക്ഷ്യം വഹിച്ചു.
- ജമ്മുവിലെ കടവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഈ സംഭവം ഭീകരമെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആൻറ്റോർണിയോ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
- ജമ്മുവിൽ നടന്ന ഈ സംഭവം ഇന്ത്യയുടെ പലഭാഗത്തും പ്രതിഫലിച്ചു. ഇതിനെ തുടർന്ന് 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന തരത്തിൽ ക്രിമിനൽ നിയമ ഭേദഗതി ചെയ്യാനുള്ള ഓർഡിനൻസിനു കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.
- മക്ക മസ്ജിദ് സ്ഫോടന കേസിൽ അസിമാനന്ദയടക്കം അഞ്ചു പ്രതികളെ എൻ.ഐ.എ കോടതി വെറുതെ വിട്ടു.വിധിക്ക് പിറകെ പ്രത്യേക കോടതി ജഡ്ജി രവീന്ദ്രർ റെഡ്‌ഡി രാജിവെച്ചു.
- അഫ്‌സ്പ നിയമം (ആംഡ് ഫോഴ്‌സ് സ്പെഷ്യൽ പവേഴ്സ് ആക്ട് എന്നതിന്റെ ചുരുക്കരൂപമാണ് അഫ്‌സ്പ.1958 സെപ്തംബർ 11ന് ആണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസാക്കിയത്. മേഖലകളിൽ നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്നതാണ് ഈ നിയമം)
- വിന്നി മണ്ടേലയും പ്രശസ്ത മാധ്യമ പ്രവർത്തകൻ ടിവി ആർ ഷേണായി അന്തരിച്ചു.
- കേംബ്രിഡ്‌ജ അനലറ്റിക വഴി 5.62 ലക്ഷം ഇന്ത്യക്കാരടക്കം 8.7 കോടി പേരുടെ വിവരങ്ങൾ ചോർന്നതായി ഫേസ്ബുക്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വലിയ തെറ്റുപറ്റിയതായി ഫേസ്ബുക് സ്ഥാപകൻ മാർക്ക് സക്കർ ബർഗ്.
- ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 21 - മാത് കോമൺവെൽത്ത് ഗെയിമ്സിൽ 26 സ്വർണം ഉൾപ്പെടെ 66 മെഡലുകൾ നേടി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
മെയ്------------------
- മെയ് മാസത്തിൽ കേരളത്തിലും ദേശിയ അന്തർദേശിയ രംഗങ്ങളിലും നിരവധി സംഭവങ്ങൾ നമുക്ക് കാണാൻ സാധിച്ചു. വിവാദങ്ങളെ തുടർന്ന് 2018 ലെ സാഹിത്യ നൊബേൽ പുരസ്കാരം നീട്ടിവെക്കാൻ തീരുമാനിച്ചു.
- 2018,2019 വര്ഷങ്ങളിലെ പുരസ്കാരം 2019 ൽ ഒന്നിച്ചു നൽകും എന്ന തീരുമാനത്തിൽ എത്തി.
- ചൊവ്വ ഗ്രഹത്തെ അടുത്തറിയാനുള്ള നാസയുടെ ആദ്യ റോബോട്ടിക് ദൗത്യമായ ഇൻസൈറ്റ് വിക്ഷേപിച്ചു.
- ഇ - കൊമേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിൽ ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനി ഫ്ളിപ്കാർട്ടിനെ അമേരിക്കൻ ചില്ലറ വില്പന ഭീമൻമാരായ വാൾമാർട്ട് 1600 കോടി ഡോളറിന് സ്വന്തമാക്കി.
- മലേഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് നയിക്കുന്ന പ്രതിപക്ഷ സഖ്യം വിജയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായി മഹാതീർ 92 -)൦ വയസ്സിൽ സത്യപ്രതിജ്ഞ ചെയ്തു.മഹാതീറിന്റെ പിതാവ് ഇസ്കന്ദർകുട്ടി മലബാറുകാരനായിരുന്നു.
- ഒമ്പത് വർഷത്തെ രാഷ്ട്രീയ അനിശ്ചിതത്തിനുശേഷം ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.
- വ്ലാദിമിർ പുടിൻ നാലാമതും റഷ്യൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ടത് അന്തർദേശിയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾക്ക് അനുകൂലമായിരുന്നു.
- മാൻ ബുക്കർ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓൾഗ ട്രോകാർചുക് അർഹയായി.
- ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഒന്നാമത്.
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തും എത്തി.
- മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടർന്നു പിടിച്ച് 30 മരണം.
- കോംഗോയിലേത് ഉയർന്ന അപായ സാധ്യതയുള്ള എബോളയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും സുരക്ഷ ഏർപ്പെടുത്തി.
- ദേശിയ രാഷ്ട്രീയത്തിൽ ചില നാടകീയമായ രംഗങ്ങൾ അരങ്ങേറി.
- കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവസാനം കോൺഗ്രസ്സ് -ജെ.ഡി.എസ് സഖ്യം അധികാരത്തിലെത്തി.
- മൊബൈൽ സിംകാർഡ് ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്നു കേന്ദ്ര സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.
- യുപി, രാജസ്ഥാൻ സംസഥാനങ്ങളിൽ ശക്തമായ പൊടിക്കാറ്റ് മൂലം 124 പേര് മരിച്ചു.
- പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്യോൻ കണങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ മലയാളിയായ ഡോ. ഇ.സി.ജി സുദർശൻ അമേരിക്കയിലെ ടെക്‌സസിൽ അന്തരിച്ചു.
- തൂത്തുക്കുടിയിൽ വേദാന്ത ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ പ്രതിഷേധിച്ച് ഗ്രാമവാസികൾ നടത്തിയ കളക്‌ടറേറ് മാർച്ചിനുനേരെ ഉണ്ടായ വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു.
- മേയ് മാസം കേരളത്തെ പ്രതേകിച്ച് കോഴിക്കോട് ജില്ലയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മാസമെന്നു പറയേണ്ടിവരും.
- കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പന്തിക്കര സൂപ്പിക്കടയിൽ ഒരു കുടുംബത്തിലെ രണ്ടുപേരടക്കം മൂന്നു പേർ മരിച്ചതിനെതുടർന്നുള്ള പരിശോധനയിൽ നിപ വൈറസ് മൂലം 17 പേർ മരിച്ചു.
- രോഗിയെ ശുശ്രൂഷിച്ച് നിപ ബാധിച്ച് മരിച്ച ലിനി എന്ന 31 കാരി നഴ്‌സ് ഈ രോഗത്തിന്റെ പ്രതീകമായി.
- കുറ്റാന്യോഷണ മാന്ത്രിക നോവലുകളെഴുതി പ്രശസ്തനായ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു.
- എസ്.എസ്.എയും ആർ.എം.എസ്.എയും ലയിച്ച് ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ ഇനി നിയന്ത്രിക്കുന്നത് എസ്.എസ്.എ ആയിരിക്കുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു.
ജൂൺ ----------------
- ജൂൺ മാസം രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ നിരവധി പ്രശനങ്ങളും സാങ്കേതിക രംഗത്ത് കണ്ടുപിടുത്തങ്ങളും കാഴ്ചവെച്ച മാസമായിരുന്നു.
- സ്‌പെയിനിൽ പ്രധാനമന്ത്രി മരിയാണോ റജോയ് പടിയിറങ്ങി.സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു.
- റഷ്യയയിലെ ലുക്ക് നിക്കി സ്റ്റേഡിയത്തിൽ ഒരു മാസം നീണ്ടുനിക്കുന്ന ലോക കപ്പ് ഫുട്ബോളിന് ജൂൺ 14 ന് തുടക്കമായി.
- യൂ.എൻ. മനുഷ്യാവകാശ കൗൺസിലിൽ നിന്ന് യു.എസ്. പിന്മാറി.
- സൗദി അറേബിയയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് പൊതുനിരത്തുകളിൽ വനിതകൾ വാഹനമോടിച്ചുതുടങ്ങി.
- വനിതകളുടെ ഡ്രൈവിംഗ് ലൈസൻസിന് ദശകങ്ങൾ തുടർന്ന നിരോധനം നീക്കിയതോടെ അരലക്ഷത്തോളം വനിതകൾ ലൈസൻസ് സമ്പാദിച്ചു.
- വീഡിയോ ഗെയിമുകളോടുള്ള അടിമത്തം മാനസിക വൈകല്യങ്ങളുടെ പട്ടികയിൽ ഉൾപെടുത്തി ലോകാരോഗ്യ സംഘടന.
- സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിന്റെ ഭാഗമായി കുഞ്ഞൻ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തു.
- ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ദീർഘദൂര മിസൈലായ അഗ്‌നി -5 വിജയകരമായി പരീക്ഷിച്ചു.
- ആത്മഹത്യ ശ്രമം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി.
- സ്വിസ് ബാങ്കായ യു. എസ്.ബി നടത്തിയ പഠനത്തിൽ ലോകത്തിലെ കഠിനാദ്ധ്വാനികളുടെ നഗരമായി മുംബൈ നഗരത്തെ തെരഞ്ഞെടുത്തു.
- ഉത്തർപ്രദേശിലെ കാൺപൂർ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റിൽ എ.സി. തകരാറിലായതിനെ തുടർന്ന് അഞ്ചു വയോധികർ മരിച്ചു.
- രാക്ഷ്ട്രീയ കിസാൻ മഹാസംഘ ദേശീയതലത്തിൽ കർഷക ബന്ദ് നടത്തി.
- ഇന്ത്യൻ റീഡർഷിപ്പ് സർവേ (ഐ.ആർ.എസ്) 2017 പ്രകാരം കേരളത്തിൽ ചാനൽ പ്രേക്ഷകരെക്കാൾ പത്രവായനക്കാരാണെന്ന് റിപ്പോർട്ട്.
- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജവാരിവാളും മന്ത്രിമാരും ലഫ്.ഗവർണറുടെ വസതിയിൽ ഒമ്പത് ദിവസം നീണ്ടുനിന്ന കുത്തിയിരുപ്പ് സമരം നടത്തി.
- കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നവർ എന്ന് ആരോപിച്ച് ആസ്സാമിലെ കർബി അങ് ലെങ് ജില്ലയിൽ രണ്ടുപേരെ ജനം തല്ലിക്കൊന്നു.
- മുതിർന്ന മാധ്യമ പ്രവർത്തകനും ''റൈസിംഗ് കാശ്മീർ '' പത്രത്തിന്റെ എഡിറ്ററുമായ ശുജാഅത്ത് ബുഖാരി ശ്രീനഗറിൽ വെടിയേറ്റ് മരിച്ചു.
- ഈ സംഭവത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്‌മീരിലെ പത്രങ്ങൾ ചരിത്രത്തിൽ ആദ്യമായി എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട് പുറത്തിറക്കി.
- മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പരശുറാം വാഗ്‌മോർ എന്ന മുഖ്യപ്രതി പിടിയിലായി.
- ജമ്മു കാശ്മീരിൽ ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മഹ്ബൂബ മുഫ്‌തി മന്ത്രിസഭ രാജിവെച്ചു.
- സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തി.
- തുർക്കി തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യബ് ഉർ ദുഗാനും അക് പാർട്ടിയും വിജയിച്ചു.
- നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി)ബിൽ കേരള നിയമസഭ പാസ്സാക്കി.
- സാമ്പത്തിക ഇടപാട് കേസുകളെ തുടർന്ന് ദുബായ് ജയിലിൽ ആയിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി.
- മുഹമ്മദ് യാസിനെ സംസ്ഥാന വിജിലൻസ് ഡയറക്ടറായി നിയമിച്ചു.
- മാധ്യമ പ്രവർത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു.
- ഭാഷ വ്യാകരണ പണ്ഡിതനും സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു.
- സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം വിവിധ ഭാഗങ്ങളിലായി 17 പേർ മരിച്ചു.ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജൂലൈയ് മാസം--------------------
- പ്രതീക്ഷകളും വിജയങ്ങളും കൊടുവന്നു.
- കെനിയയിലെ ട്രൈസ്റ്റോണും ഒമാനിലെ പുരാതന നഗരവും സൗദി അറേബ്യായിലെ മരുപ്പച്ചയും യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി.
- വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ പതിറ്റാണ്ടുകൾക്കുശേഷം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നു.
- ശ്രീലങ്കൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ മൈക്കിൾ ഒണ്ടാഷെയുടെ '' ദ ഇംഗ്ലീഷ് പേഷ്യന്റ് '' ഗോൾഡൻ മാൻ ബുക്കർ പ്രൈസ് നേടി.
- തുർക്കിയിൽ ഉർദുഗാൻ വീണ്ടും അധികാരത്തിലെത്തി.
- 21-)൦മത് ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ തൊൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് നേടി.
- ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനൊടുവിൽ തായ്‌ലൻഡിലെ താംലുവാങ് ഗുഹയിലെ ഇരുട്ടറയിൽ നിന്ന് 17 ദിവസങ്ങൾക്ക് ശേഷം 12 കുട്ടികളും ടീം കോച്ചും പുറംലോകത്തെത്തി രക്ഷപെടുത്തി.
- മുൻ മേഖാലയ ഗവർണറും കേന്ദ്രമന്ത്രിയുമായിരുന്ന എം.എം ജേക്കബ് നിര്യാതനായി.
- ഇന്റർനെറ്റ് സമത്വ നിയമങ്ങൾക്ക് ടെലികോം കമ്മീഷൻ അംഗീകാരം നൽകി.
- ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) ആണ് ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചത്.
- ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നതാണെന്ന് സുപ്രിം കോടതി.
- ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം മൂലം 14800 പേർ 2016 ൽ അകാല മരണത്തിന് വിധേയമായെന്ന് പഠനം.
- രാജ്യത്ത് നടക്കുന്ന വിദ്വെഷ -ആൾക്കൂട്ട അതിക്രമങ്ങളിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശും രണ്ടാമത് ഗുജറാത്തുമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്.
- പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശിനു നേരെ ജാർഖണ്ഡിലെ പാവൂരിൽ ആക്രമണം.
- 15 വർഷത്തിനിടെ ആദ്യമായി ലോക്സഭയിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം (126 നെതിരെ 325 വോട്ടുകൾക്ക് പ്രമേയം പരാജയപെട്ടു.)
- ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന രമൺ മാഗ്‌സാസെ അവാർഡിന് ഇന്ത്യക്കാരനായ ഡോ. ഭാരത് വത്വനി, സോനം വാങ് ചുക് എന്നിവർ അർഹരായി.
- ആസാമിൽ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി )പുറത്തിറക്കി.40 ലക്ഷത്തിനതികംപേർ പട്ടികക്ക് പുറത്തായി.
- മഹാരാജാസ് കോളേജിൽ എസ്. എഫ്.ഐ നേതാവ് അഭിമന്യു വധിക്കപ്പെട്ടു.
- കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇരിക്കാൻ സൗകാര്യമൊരുക്കണമെന്ന് വ്യവസ്ഥ കൂട്ടിച്ചേർത്ത് കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960 )ഭേദഗതി നടത്തി.
- മഴയിൽ സംസഥാനത്ത് വെള്ളപ്പൊക്കവും നാശനഷ്ട്ടങ്ങളും. 318 ലധികം പേർ മരിച്ചു.
- 33 വർഷത്തിനു ശേഷം ഇടുക്കിയിലെ അണക്കെട്ടുകളിൽ ഏറ്റവും ഉയർന്ന ജലനിരപ്പ്.
- പ്രാർത്ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരമെന്നും.ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പോകാമെന്നും സുപ്രിംകോടതി.
- സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ)ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമായാ '' ചമ്പ്യാൻ ഓഫ് എർത്ത് '' എന്ന പരിസ്ഥിതി നോബൽ പ്രൈസ് ലഭിച്ചു.
- സിംബാവെയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടിക്ക് ഭൂരിപക്ഷം.
- എമേഴ്‌സൺ നംഗാഗ്വ പ്രസിഡന്റ് ആയി.
- ആഭ്യന്തര വിഷയങ്ങളിൽ അമിത ഇടപെടൽ നടത്തുന്നതായി ചൂണ്ടികാട്ടി കാനഡയുമായി നയതന്ത്രബന്ധം സൗദി അറേബ്യാ അവസാനിപ്പിച്ചു.
- ഇറാഖിനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം നിലവിൽ വന്നു.
- സൂര്യനെ പറ്റി പഠിക്കാൻ നാസ അയക്കുന്ന പർക്കർ സോളാർ പ്രോബ് (പി.എസ്.പി ) ഫ്ലോറിഡയിലെ കേപ് കനാവെറൽ എയർഫോഴ്‌സ് സ്റ്റേഷനിലെ സ്‌പെയ്‌സ് കോംപ്ലക്സ് 37 ൽ നിന്ന് വിക്ഷേപണം നടത്തി.
- ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ 18 മാത് ഏഷ്യൻ ഗെയ്മസ് അരങ്ങേറി. (ചരിത്രത്തിലാദ്യമായി ജകാർത്തയിലും സൗത്ത് സുമിത്രയുടെ തലസ്ഥാനമായ പാലോംബാങ്ങിലുമായി രണ്ട് നഗരങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
- ഐക്യരാഷ്‌ട്ര സഭ മുൻ സെക്രട്ടറി ജനറലും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ കോഫി അന്നൻ സ്വിറ്റ്സർലാൻഡിലെ ബേണിൽ അന്തരിച്ചു.
- പാകിസ്താന്റെ 22 മാത് പ്രധാനമന്തിയായി ഇമ്രാൻഖാൻ അധികാരമേറ്റു.
- ആസ്ട്രേലിയൻ ഭരണ കക്ഷിയിലെ തർക്കം മൂലം മാൽകം ടേൺ ബൂളിന് പകരം മോറിസൺ പുതിയ പ്രധാന മന്ത്രിയായി.
- യു എസ് സെനറ്ററും മുൻപ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോൺ മക്കെയ്ൻ അന്തരിച്ചു.
- മ്യാൻമറിലെ അണക്കെട്ട് തകർന്ന് 100 ഗ്രാമങ്ങൾ വെള്ളത്തിലായി.
- തമിഴ് നാട് മുൻ മുഖ്യമന്ത്രിയും 60 വർഷം തുടർച്ചയായി നിയമസഭാഅംഗവുമായ കലൈഞ്ജർ എം കരുണാനിധി അന്തരിച്ചു.
- രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ ഹരിവൻശ് നാരായൺ സിങ് വിജയിച്ചു.
- വിവാദ മുതാലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിന്മാറി.
- ഇന്ത്യൻ വേരുകളും ഇന്ത്യൻ പൗരത്വവുമുള്ള നൊബേൽ, ബുക്കർ ജേതാവും പ്രമുഖ എഴുത്തുകാരനുമായ വി എസ് നായ് പോൾ അന്തരിച്ചു.
- മുൻ ലോക്സഭാ സ്പീക്കറും കമ്യൂണിസ്റ് നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു.
- മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് (93) അന്തരിച്ചു.
- ഇന്ത്യയിൽ കാലവർഷം മൂലം 7 സംസ്ഥാനങ്ങളിലായി ഈ വർഷം 868 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
- ഇന്ത്യയിൽ മാധ്യമലോകത്തെ കുലപതിയായ കുൽദീപ് നായർ അന്തരിച്ചു.
- മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, അരുൺ ഫെറാറിയ, ഗൗതം നവ്‌ലാഖ, വെർണോൻ ഗോൺസാൽവസ്, വരവര റാവു എന്നിവരെ അറസ്റ്റു ചെയ്‌തു.
- അസാധു നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നതായും 99. 3ശതമാനവും തിരിച്ചെത്തിയതായും റിസർവ് ബാങ്ക്.
- മലയാളി ഗസൽ ഗായകൻ ഉമ്പായി (പി എ ഇബ്രാഹിം ) അന്തരിച്ചു.
- കേരള സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകങ്ങൾക്കുള്ള 2017 ലെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.
- കായംകുളം കെ പി എ സി യുടെ '' ഈഡിപ്പസ് '' മികച്ച നാടകം. ''ഈഡിപ്പസ് ''' സംവിധാനം ചെയ്ത മനോജ് നാരായണൻ മികച്ച സംവിധായകൻ.
- എം ഡി വാസുദേവൻ നായർക്ക് 85 ആം പിറന്നാൾ
- കോഴിക്കോട് നഗരത്തിൽ ഒരാൾക്ക് വെസ്റ്റ് നൈൽ പനി കണ്ടെത്തി.
- ചരിത്രത്തിലാദ്യമായി ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു.
- ഇടുക്കിയടക്കം എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
- സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയദുരിതവും. 350 ലധികം മരണം. ഏഴരലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ.
- കവി ചെമ്മനം ചാക്കോ അന്തരിച്ചു.
- കേരളത്തിൽ പ്രളയത്തെ തുടർന്ന് 2774 ദുരിതാശ്വാസ ക്യാമ്പുകളിലായി 1040688 പേർ എത്തിപെട്ടതായി ഔദ്യോഗിക കണക്ക്.
- ഏഷ്യൻ ഗെയിമസ് അത്‌ലറ്റിക്‌സിൽ മലയാളി താരം മുഹമ്മദ് അനസിന് വെള്ളി മെഡൽ.
- ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിമ്സിൽ മലയാളിയായ നീന പിന്റോ വെള്ളി മെഡൽ നേടി.........
സെപ്റ്റംബർ അന്തർദേശീയം -----------------------
- മ്യാൻമറിലെ റോഹിൻഗ്യൻ കൂട്ടക്കൊലയെ കുറിച്ച് അന്യോഷണം നടത്തവേ അറസ്റ്റിലായ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകർക്ക് ഏഴുവർഷം തടവ് വിധിച്ചു.
- ആരിഷ് ആൽവി പാകിസ്ഥാന്റെ 13 മത് പ്രസിഡന്റ് ആയി. ആസ്‌ട്രേലിയ 12 കോടി രൂപ വിലയുള്ള സ്വർണ നാണയം (ഡിസ്‌കവറി )പുറത്തിറക്കി.
- ജെബി കൊടുങ്കാറ്റിൽ ജപ്പാനിൽ 18 മരണം .
- യു എസ് ഓപൺ ടെന്നിസ് വനിത സിംഗിൾസിൽ സെറീന വില്യംസിനെ തോൽപ്പിച്ച് ആദ്യ ജപ്പാൻ വനിത നവോമി ഒസാക്ക കിരീടം നേടി.
- ഫിലിപ്പീൻസിൽ നാശം വിതച്ച് മാങ് ഖുട്ട് ചുഴലിക്കാറ്റ്. 65 പേർ മരിച്ചു.
- ഹൈട്രജൻ ഇന്ധനമാക്കിയ ലോകത്തെ ആദ്യ ട്രെയിൻ ജർമനിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി.
- മാലദ്വീപിൽ തെരഞ്ഞെടുപ്പ് നടന്നു. പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചു.
- ഫിഫയുടെ ലോക ഫുട്ബാളർ പുരസ്കാരം (ബെസ്റ്റ് പ്ലെയർ അവാർഡ്) ക്രൊയേഷ്യയുടെ ലുക്കാ മോട്രിച്ചിന് സമ്മാനിച്ചു.
- സീസണിലെ ഏറ്റവും മികച്ച ഗോളിന് ഫിഫ നൽകുന്ന പുസ്‌കാസ് അവാർഡ് ഈജിപ്തിന്റെ ലിവർപൂൾ താരം മുഹമ്മദ് സലാഹ് നേടി.(ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഇവർട്ടണിനെതിരെ നേടിയ ഗോളിനാണ് പുരസ്കാരം.)
- ഗൂഗ്‌ൾ എന്ന സേർച്ച് എൻജിന് 20 വയസ്സ് (1998 സെപ്തംബർ നാലിനാണ് ഗൂഗ്‌ൾ സ്ഥാപിതമായത്.)
- ഇൻഡോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും 1900 ത്തിലധികം പേർ മരിച്ചു..
- ഇൻഡോനേഷ്യയിലെ സുനാമിക്കിടെ സ്വന്തം ജീവൻ ബലികൊടുത്ത് സുനാവൻ എന്ന ട്രാഫിക് ജീവനക്കാരൻ നൂറിലേറെ പേരുടെ ജീവൻ രക്ഷിച്ച് ലോക ശ്രദ്ധ നേടി.
ദേശീയം ---------------
- രാജ്യത്ത് തപാൽ ബാങ്കിന് തുടക്കം കുറിച്ചു.18 മത് ഏഷ്യൻ ഗെയിമ്സ് ജക്കാർത്തയിൽ സമാപിച്ചു. ഇന്ത്യക്ക് 69 മെഡലോടെ 15 സ്വർണം, 24 വെള്ളി, 30 വെങ്കലം. ചരിത്രനേട്ടം. അടുത്ത ഏഷ്യൻ ഗെയിംസ് 2022 ൽ കിഴക്കൻ ചൈനീസ് നഗരമായ ഹങ് ചൗവിൽ.
- മുൻ ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി ഐ ഡി അറസ്റ്റ് ചെയ്തു.
- പ്രായപൂർത്തിയായവരുടെ പരസ്പര സമ്മത പ്രകാരമുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രിം കോടതി .
- ഇതോടെ ഇന്ത്യ സ്വവർഗലൈംഗികത കുറ്റമല്ലാതാകുന്ന ലോകത്തിലെ 26 മത്തെ രാജ്യമായി.
- ധാക്കയിൽ നടന്ന ഏഷ്യൻ ഫെഡറേഷൻ (സാഫ്) കപ്പ് ഫീട്ബാളിൽ എട്ടുതവണ ജേതാക്കളായ ഇന്ത്യയെ തോൽപ്പിച്ച് മാലദ്വീപ്.
- ആത്മഹത്യ നിരക്കിൽ ഇന്ത്യ ഏറ്റവും മുന്നിലാണെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൽസെറ്റ് ഫൗണ്ടേഷൻ പഠനം.
- രാജ്യത്തെ ആദ്യ വനിതാ ഐ എ എസുകാരി മലയാളിയായ അന്ന രാജം മൽഹോത്ര അന്തരിച്ചു.
- ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‍ലിയെയും വെയ്റ്റ് ലിഫ്റ്റിങ് ലോക ചമ്പ്യാൻ മീര ഭായ് ചാനുസിനെയും രാജീവ് ഗാന്ധി ഖേൽരക്ന് പുരസ്‌കാരത്തിന് ശുപാർശ ചെയ്തു.
- മുത്തലാഖ് കുറ്റകരമായി രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചു.
- തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രിം കോടതി ബെഞ്ച വിധിച്ചു.
- ആധാർ ഭരണഘടനാ പരവും നിയമപരവും ആണെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച 4:1ഭൂരിപക്ഷത്തിൽ വിധിച്ചു.
- ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗൾയാന്റെ ചൊവ്വയുടെ ഭ്രമണപഥത്തിലെ സഞ്ചാരം നാലുവർഷം പിന്നിട്ടു.
- 45 മത് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചു. 46 മത് ചീഫ് ജസ്റ്റിസ് ആയി രഞ്ജൻ ഗോഗോയ് ചുമതലയേറ്റു.
കേരളം --------------------
- സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും വാഹനാപകടത്തിൽ മരിച്ചു.
- കേരള പ്രഫഷനൽ കോളേജ് പ്രവേശന ക്രമപ്പെടുത്താൽ ഓർഡിനൻസ് -2017 സുപ്രിം കോടതി റദ്ദാക്കി.
- വള്ളത്തോൾ പുരസ്കാരം എം മുകുന്ദന്.
- ഐ എസ് ആർ ഒ ചാരക്കേസിൽ തെറ്റുകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മൂന്നംഗ സമിതിയെ സുപ്രിം കോടതി നിയോഗിച്ചു.നമ്പി നാരായണന് 50 ലക്ഷം രൂപ കേരള സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സുപ്രിം കോടതി.
- നടനും സംവിധായകനും ആയ ക്യാപ്റ്റൻ രാജു അന്തരിച്ചു.
- കന്യാസ്ത്രീ പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായി.
- പായ്‌വഞ്ചിയിലേറി ഗോൾഡൻ ഗ്ലോബ് റെയ്‌സിൽ പങ്കെടുത്തുകൊണ്ടിരിക്കെ അപകടത്തിൽപെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.
- ശബരിമല ക്ഷേത്രത്തിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രിം കോടതി പ്രവേശനം അനുവദിച്ചു. ആർത്തവകാലത്തെ ക്ഷേത്ര പ്രവേശനം വിലക്കുന്ന ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് (ബി)റദ്ദാക്കി.
- കെ വി മോഹൻ കുമാറിന്റെ '' ഉഷ്‌ണരാശി കരപ്പുറത്തിന്റെ ഇതിഹാസം '' എന്ന നോവലിന് 42 മത് വയലാർ അവാർഡ്.
ഒക്ടോബർ ----------------------
അന്തർരാഷ്‌ട്രീയം ----------
- ആദിൽ അബ്ദുൽ മഹ്‌ദി ഇറാഖ് പ്രധാനമന്ത്രിയായി. ഇറാഖ് പ്രസിഡന്റ് ആയി ബർഹാം സ്വാലിഹിനെ തെരഞ്ഞെടുത്തു.
- മാധ്യമ പ്രവർത്തകൻ ജമാൽ ഖശൊഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടു.
- ഫേസ്ബുക്കിന്റെ എതിരാളിയായി കൊണ്ടുവന്ന ഗൂഗിളിന്റെ സമൂഹ മാധ്യമ വിഭാഗമായ ഗൂഗ്‌ൾ പ്ലസ് അടച്ചു പൂട്ടുകയാണെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
- ജപ്പാൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണം 190 ആയതോടെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് കൈവശം വെക്കുന്നവർ ജപ്പാൻകാരായി.
മൈക്രോ സോഫ്റ്റ് സഹ സ്ഥാപകനും വ്യവസായ ഭീമനുമായ പോൾ അലൻ അന്തരിച്ചു.
2018 ലെ മാൻ ബുക്കർ പുരസ്കാരത്തിന് വടക്കൻ അയർലണ്ടിൽ നിന്നുള്ള എഴുത്തുകാരി അന്ന ബേൺസ് അർഹയായി. ''മിൽക്ക് മാൻ ''എന്ന നോവലിനാണ് പുരസ്കാരം.
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ചൈനയിൽ തുറന്നു.
ഇത്യോപ്യയിലെ ആദ്യ വനിത പ്രസിഡന്റ് ആയി സാഹ്ൽ വർക് സൗദ് തിരഞ്ഞെടുക്കപ്പെട്ടു.
തീവ്ര വലതുപക്ഷ നേതാവ് ജെയിർ ബൊൽസൊനാരോ ബ്രസീൽ പ്രസിഡന്റ് ആയി.
നോബൽ 2018
വൈദ്യശാസ്ത്രം --- അമേരിക്കക്കാരനായ ജെയി൦സ് പി.അലിസൻ, ജപ്പാൻകാരനായ ടാസുകു ഓൻജോ.
ഭൗതികശാസ്ത്രം -------ആർതർ ആഷ്‌കിൻ, ജെറാൾഡ് മൗറോ, ഡോണ സ്‌ട്രിക്‌ലാൻഡ്
രസതന്ത്രം --------- അമേരിക്കയുടെ ഫ്രാൻസെസ് എച്ച്, ആർനോൾഡ്, ജോർജ് പി. സ്മിത്ത്, ബ്രിട്ടനിലെ സർ ഗ്രിഗറി പി. വിന്റർ.
സമാധാനം ---------- കൊംകോയിലെ ഡോക്ടറായ ടെന്നീസ് മുക് വെജ, ഇറാഖിലെ യസീദി വംശജനായ നാദിയ മുറാദ്.
സാമ്പത്തികം --------- യു എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം നോർധൗസ്, പോൾ റോമർ.
ദേശീയം -------------
ദ ഹിന്ദു ദിനപത്രത്തിന്റെ പ്രസാധകൻ എൻ. രവിയെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) ചെയർമാനായി തെരഞ്ഞെടുത്തു.
സി പി എം മുഖപത്രവും ത്രിപുരയിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രവുമായ ഡെയ്‌ലി ദേശാർക്കഥയുടെ ലൈസൻസ് ന്യൂസ് പേപ്പർ രജിസ്‌ട്രാർ (ആർ.എൻ.ഐ ) റദ്ദാക്കി.
ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ കരസ്ഥമാക്കി.
ഗംഗ നദി ശ്വാശ്വതമായി ശുചീകരണമെന്ന ആവശ്യവുമായി 111 ദിവസമായി ഉപവാസസമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ജി ഡി അഗർവാൾ നിര്യാതനായി.
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയും വിഖ്യാത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യയുമായ അന്നപൂർണ ദേവി അന്തരിച്ചു.
ലൈംഗിക പീഡന -വിവാദത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ രാജിവെച്ചു.
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 103 ആം സ്ഥാനത്ത്. ഗുരുതരമായ പട്ടിണി നിലനിൽക്കുന്ന 45 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
യു എന്നിന്റെ മികച്ച ജൈവ നയത്തിനുള്ള പുരസ്‌കാരത്തിന് സിക്കിം സംസ്ഥാനത്തെ തെരഞ്ഞെടുത്തു.
ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റിനയിൽ നടന്ന യൂത്ത് ഒളിമ്പിക്സ് സമാപിച്ചു.
അമൃത് സറിലെ ജോടോ ഫാടകിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണ ദഹനം ചടങ്ങ് കണ്ടുകൊണ്ടിരിക്കുന്നവരിലേക്ക് തീവണ്ടി പാഞ്ഞു കയറി 61 പേർ മരിച്ചു.
ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റി.
വിരാട് കൊഹ്‌ലി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളിൽ 1000 റൺസ് എന്ന അതുല്യ നേട്ടം സ്വന്തമാക്കി സച്ചിൻ ടെണ്ടുക്കറുടെ റെക്കോർഡ് മറികടന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ (ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് അധ്യക്ഷ പദവിയിൽ നിന്ന് പ്രമുഖ നടൻ അനുപം ഖേർ രാജിവെച്ചു.
കേരളീയം -------------------- സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു.
നക്സലൈറ്റ് നേതാവും സാമൂഹിക പ്രവർത്തകനുമായ ടി എൻ ജോയ് (നക്സൽ ബാബു ) അന്തരിച്ചു.
ബാലാമണിയമ്മ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് .
ചെറുകഥാകൃത്ത് എൻ മോഹൻ പുരസ്കാരം പ്രഫ. എം എൻ കാരശ്ശേരിക്ക്.
കവി എം എൻ പാലൂർ അന്തരിച്ചു.
പ്രഫസർ അരവിന്ദാക്ഷൻ പുരസ്‌കാരത്തിന് ചരിത്രക്കാരി റോമീല ഥാപ്പർ അർഹയായി.
ബഹുഭാഷാ പണ്ഡിതൻ റഹ്‌മാൻ മൂന്നൂര് അന്തരിച്ചു.
മഞ്ചേശ്വരം എം എൽ എ പി ബി അബ്ദുൽ റസാഖ് അന്തരിച്ചു.
ഫ്രാങ്കോ മുളക്കലിനെതിരേ മൊഴി നൽകിയ വൈദികൻ ഫാദർ കുരിയാക്കോസ് കാട്ടുതറയെ മരിച്ചനിലയിൽ കണ്ടെത്തി.
ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ''ജാസ്മിൻ ഡെയ്‌സ് '' എന്ന കൃതിക്ക് സാഹിത്യത്തിനുള്ള ജെ സി ബി പുരസ്കാരം . 25 ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ബാലസാഹിത്യകാരൻ ശൂരനാട് രവി അന്തരിച്ചു.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ എറണാകുളം ജില്ല ചമ്പ്യാന്മാരായി.
നവംബർ ------------------
അന്താരാഷ്ട്രീയം -------------
യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണാർഡ് ട്രമ്പിനു തിരിച്ചടി. പ്രതിനിധി സഭയിൽ ഡെമോക്രറ്റുകൾക്ക് മേൽകൈ.
ലോകത്തെ ആദ്യത്തെ കൃത്രിമ ബുദ്ധി വാർത്താ അവതാരകൻ വാർത്ത വായിച്ചു. ചൈനീസ് ന്യൂസ് ഏജൻസിയായ ഷിൻഹുവയാണ് രണ്ട് വെർച്വൽ ന്യൂസ് റീഡർമാരെ അവതരിപ്പിച്ചത്.
മിസ് ഏഷ്യ 2018 മത്സരത്തിൽ മംഗോളിയയുടെ അസായ സൗന്ദര്യ റാണിയായി.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ മ്യാന്മാർ ഭരണാധികാരി ഓങ് സാൻ സൂചിക്ക് നൽകിയ അംബാസിഡർ ഓഫ് കൺസൈൻസ് പുരസ്കാരം തിരിച്ചെടുത്തു.
കോമിക് സാഹിത്യകാരൻ സ്റ്റാൻലി അന്തരിച്ചു. സ്‌പൈഡർമാൻ,അയൺമാൻ , ബ്ലാക്ക് പാന്തർ തുടങ്ങിയ കഥാപാത്രങ്ങൾക്ക് ആണ് സ്റ്റാൻലി ജൻമം നൽകിയത്.
സൗരയൂഥത്തിന് സമീപത്തെ നക്ഷത്രസമൂഹത്തിൽ ബഹിരാകാശ ശാത്രജ്ഞൻ ''സൂപ്പർഭൂമി''യെ കണ്ടെത്തി. ബർണാഡസ് സ്റ്റാർ എന്നു പേരിട്ട ഈ ഗ്രഹത്തെ സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ നക്ഷത്ര സമൂഹത്തിലാണ് കണ്ടെത്തിയത്.
ഇബ്രാഹിം സ്വാലിഹ് മാലദ്വീപ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോമിക് കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനു 90 വയസ്സ് തികഞ്ഞു.
രാജ്യാന്തര കുറ്റാന്യോഷണ പോലീസ് സംഘടനയായ ഇന്റർപോളിന്റെ മേധാവിയായി ദക്ഷിണ കൊറിയൻ സ്ഥാനാർഥി കിം ജോങ് യാങ് തെരഞ്ഞെടുക്കപ്പെട്ടു.
അന്തമാൻ ദ്വീപസമൂഹത്തിലെ ഭാഗമായ വടക്കൻ സെൻറിനലിൽ പ്രാകൃത ഗോത്ര വർഗക്കാരുടെ അമ്പേറ്റ് അമേരിക്കൻ പൗരനും മിഷനറി പ്രവർത്തകനുമായ ജോൺ അലൻ ചോ (27 )കൊല്ലപ്പെട്ടു.
ലോക പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ബെർണാഡോ ബെതലൂച്ചി അന്തരിച്ചു.(ഇദ്ദേഹത്തിന്റെ ദ ലാസ്റ്റ് എംപറർ ' ഒമ്പത് ഓസ്കാറുകൾ നേടിയിരുന്നു.)
ചരിത്രത്തിലാദ്യമായി ജീൻ എഡിറ്റിങ്ങിലൂടെ ജനിതക മാറ്റം വരുത്തിയ ഇരട്ട പെൺകുട്ടികൾ ജനിച്ചതായി ചൈനീസ് ഗവേഷകരുടെ അവകാശവാദം.
മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്യോഷണ പരീക്ഷണങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് കേരളത്തിൽ (നവജീവൻ ട്രസ്റ് 1998 ൽ ആദ്യമായി ഇറക്കിയ മലയാള പരിഭാഷയുടെ 830000 പ്രതികളാണ് ഇതുവരെ വിറ്റഴിഞ്ഞത്.)
ചൊവ്വ ഗ്രഹത്തിന്റെ ഉള്ളറകളെക്കുറിച്ചക്കുള്ള പഠനത്തിനായി നാസ വിക്ഷേപിച്ച ഇൻസെറ്റ് പര്യവേക്ഷക പേടകം ചൊവ്വയിൽ ഇറങ്ങി ചിത്രങ്ങൾ അയച്ചുതുടങ്ങി.
യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം (ബ്രെക്സിറ്റ് ) യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു.
സലോമി സുരബിഷ്‌വിലി ജോർജിയയുടെ ആദ്യവനിതാ പ്രസിഡന്റായി.
ദേശീയം ---------------
ബിബി സി തയാറാക്കിയ വിദേശ ഭാഷകളിലെ എക്കാലത്തെയും മികച്ച 100 സിനിമകളിൽ '' പഥേർ പാഞ്ചാലി '' എന്ന ഇന്ത്യൻ സിനിമ 15 ആം സ്ഥാനത്തെത്തി.
ഇന്ത്യയുടെ ആദ്യത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തര്വാഹിനിയായ ഐ എൻ എസ് നിരീക്ഷണ പ്രയാണം നടത്തി.
ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ വർധിക്കുന്നതായി ക്വിൽ ഫൗണ്ടേഷൻ റിപ്പോർട്ട്.
കേന്ദ്ര പാർലമെന്ററികാര്യ, രാസവളം വകുപ്പ് മന്ത്രി എച്ച്എൻ അനന്ത് കുമാർ അന്തരിച്ചു.
ഐ എസ് ആർ ഓ യുടെ അത്യാധുനിക വാർത്ത വിനിമയ ഉപഗ്രഹമായ ജി സാറ്റ് - 29 ഭ്രമണ പാതത്തിലെത്തി.
ഇന്ത്യൻ പരസ്യ രംഗത്തെ കുലപതിയും നടനും പ്രമുഖ നാടക പ്രവർത്തകനുമായ അലിഖ് പദംസി നിര്യാതനായി.
ജമ്മു-കാശ്മീർ നിയമസഭാ പിരിച്ചു വിട്ടു.
ന്യൂഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ ആറാമതും സ്വർണം നേടി ഇന്ത്യയുടെ മണിപ്പൂരുകാരി മേരികോം റെക്കോർഡ് ഇട്ടു.
സുനിൽ അറോറയെ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി നിയമിച്ചു.
കേരളീയം ------------- 2018 ലെ എഴുത്തച്ഛൻ പുരസ്കാരം എം മുകുന്ദന്.
നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പായിപ്പാടൻ ചുണ്ടൻ വിജയിച്ചു.
''ബുദ്ധ മയൂരി '' (പാപിലോ ബുദ്ധ ) സംസ്ഥാന ശലഭമായി അംഗീകരിച്ചു.
സിനിമ നാടക നടൻ കെ ടി സി അബ്ദുല്ല അന്തരിച്ചു.
ഈ വർഷം ബി ബി സി തയാറാക്കിയ ലോകത്തെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത 100 വനിതകളുടെ പട്ടികയിൽ കോഴിക്കോട്ടെ പെൺകൂട്ട് സാരഥി പി. വിജി ഉൾപ്പെട്ടു.
മുതിർന്ന കോൺഗ്രസ്സ് നേതാവും എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗകങ്ങൾ പൂർണമായും ഒഴിവാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. (ഉച്ചക്കഞ്ഞി,കഞ്ഞിപ്പുര,കഞ്ഞിബുക്ക്, കഞ്ഞി സ്റ്റോർ തുടങ്ങിയ കഞ്ഞി പ്രയോഗങ്ങൾ ഇനി പാടില്ല.)
മാത്യു ടി തോമസ് പാർട്ടി തീരുമാന പ്രകാരം രാജിവെച്ചതിനെ തുടർന്ന് കെ കൃഷ്ണൻകുട്ടി കേരള ജലവിഭവ വകുപ്പ് മന്ത്രിയായി.
ഗോവയിൽ നടന്ന 49 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടനായി ചെമ്പൻ വിനോദും മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു.
ഡിസംബർ ----------
അന്തർദേശീയം ----
- യു എസ് എ യുടെ 41 മത്തെ പ്രസിഡന്റും ലോക രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായ ജോർജ് എച്ച് ഡബ്ള്യു ബുഷ് (സീനിയർ ബുഷ് അന്തരിച്ചു.)
- മെക്സിക്കൻ പ്രസിഡന്റായി ഇടതുപക്ഷക്കാരനായ ആൻഡ്രേ മാനുവൽ ലോപസ് ഒബ്രദോർ അധികാരമേറ്റു.
- 2018 ലെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് കരസ്ഥമാക്കി. വനിതകളുടെ ആദ്യ ബാലൻ ഡി ഓർ അവാർഡിന് നോർവെയുടെ മുന്നേറ്റ താരം എഡ ഹെഗെർബെർഗ് അർഹയായി
- പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ ഒപെകിൽ (OPEC) നിന്ന് ജനുവരി മുതൽ പിന്മാറുന്നതായി ഖത്തർ പ്രഖ്യാപിച്ചു.
- യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നയാളെന്ന റെക്കോർഡ് സ്വന്തമാക്കി യു എസിലെ റയാൻ എന്ന ഏഴു വയസ്സുകാരൻ
- കോടിശ്വരന്മാരായ 100 ഇന്ത്യൻ താരങ്ങളുടെ ഫോബ്‌സ് പട്ടികയിൽ സൽമാൻ ഖാൻ വീണ്ടും ഒന്നാമതായി.
- ചരിത്രത്തിലാദ്യമായി മരിച്ച സ്ത്രീയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽ കുഞ്ഞു ജനിച്ചു.( ബ്രസീലിലാണ് ഈ പരീക്ഷണ വിജയം )
- കൺട്രി ഫുഡ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തയായ പാചക മുത്തശ്ശി മസ്താനമ്മ അന്തരിച്ചു.
- മെക്സിക്കോയുടെ വനേസ പോൺസ് ഡി ലിയോണിനെ ലോക സുന്ദരിയായി തെരഞ്ഞെടുത്തു.
- ലോക ജനതയിൽ പകുതിയും ഇന്റർനെറ്റ് ഉപയോഗിക്കുന്ന വരായാതായി യു.എൻ.ഏജൻസിയുടെ വാർത്താവിനിമയ വകുപ്പിന്റെ കണക്ക്.
- ബാങ്കോക്കിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഗ്രാൻഡ്‌ഫിനാലെയിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ് ജെൻഡർ മത്സരാർത്ഥിയായി സ്പെയിനിൽനിന്നുള്ള അൻജല പോൺസ്.
- ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി. ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച ഒസിരിസ് - റെക്‌സ് എന്ന പേടകം വഴിയാണ് ജലസാന്നിധ്യം തിരിച്ചറിഞ്ഞത്.
- നാസയുടെ ഇൻസൈറ്റ് ലാൻഡൻ ചൊവ്വയിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടു. അന്യഗ്രഹ ശബ്ദം മനുഷ്യൻ കേൾക്കുന്നത് ആദ്യമായാണ്.
- ഫിലിപ്പീൻസിന്റെ കാട്രിയോന എലിസ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു.
- ശ്രീലങ്കയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ച് റെനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയതോടെയാണ് പ്രശ്നം ഉടലെടുത്തത്.
- ലോകകപ്പ് ഹോക്കി കിരീടം നെതർലാൻഡ്‌സിനെ തോൽപ്പിച്ച് ബെൽജിയം സ്വന്തമാക്കി.
- ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രക്ക് ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്ട്സ് ഫെഡറേഷന്റെ ബ്ലൂക്കോസ് പുരസ്കാരം.
- ലോക ചെസ് ചാംപ്യൻഷിപ് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് .
- കേന്ദ്ര മാനവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു.
- റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചു. ശക്തികാന്ത ദാസ് പുതിയ ഗവർണറായി.
- 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പരാജയം.
- ഇന്ത്യയുടെ '' ആങ്‌ഗ്രി ബേഡ് '' ഭ്രമണപഥത്തിൽ. സൈന്യത്തിന് സുശക്തമായ വാർത്താവിനിമയ ശൃംഖലയുണ്ടാക്കുകയാണ് ലക്ഷ്യം.
- അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി
- മധ്യപ്രദേശ് - കമൽനാഥ്
- ഛത്തീസ്‌ഗഡ് - ഭൂപേഷ് ബഘേൽ
- രാജസ്ഥാൻ - അശോക് ഗെഹ്‌ലോട്ട്
- മിസോറാം - സൊരം തംഗ
- തെലുങ്കാന - കെ ചന്ദ്രശേഖർ റാവു.
- ബാഡ്‌മിന്റൺ വേൾഡ് ടൂർ കിരീടം പിവി സിന്ധുവിന്. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ ആണ് തോൽപ്പിച്ചത്.
- ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരൻ അമിതാവ് ഘോഷിന്റെ 54 മത് ജ്ഞാനപീഠ പുരസ്കാരം.
കേരളീയം -----------------------
- വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്ത് ആകെ 521 നാട്ടാനകളുള്ളതായി കണക്ക്.\
- ഈ വർഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കൽപറ്റ നാരായണൻ അർഹനായി.
- കോഴിക്കോട് - കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിച്ചു.
- എസ്. രമേശൻ നായർക്കും അനീസ് സലീമിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
- 2018 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമ ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. (കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാർക്ക് ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകുന്നതാണിത്. )
- 23 മത് കേരള രാജ്യാന്തര ചലച്ചിത്ര മേള തിരുവന്തപുരത്ത് നടന്നു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ സിനിമ '' ദ ഡാർക്ക് റൂമിന് '' മികച്ച സംവിധാനത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്കാരവും ജനപ്രീയ ചിത്രത്തിനുള്ള രജത ചകോരവും '' ഇ.മ. യൗ കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കരിയ സംവിധാനം ചെയ്ത ''സുഡാനി ഫ്രേം നൈജീരിയ'' ക്കാണ്.
- കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം ഉത്‌ഘാടനം ചെയ്‌തു.
- ആലപ്പുഴയിൽ നടന്ന 59 മത് കേരള സ്‌കൂൾ കലോത്സവത്തിൽ 12 വർഷത്തിനുശേഷം പാലക്കാട് ജില്ല കിരീടം നേടി. അടുത്ത സ്കൂൾ കലോത്സവം കാസർഗോട്ട് നടക്കും
- കേരള മുൻമന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു.