ആരാധനയോ അഹങ്കാരമോ
ഊണിലും ഉറക്കത്തിലും മൂളിപാട്ടായും ഗൃഹാതുരത്വ ഓർമ്മകളായും കാതുകളിൽ നിറഞ്ഞ ഗന്ധർവ ശബ്ദം മലയാളികൾക്കെന്നും സ്വകാര്യ അഹങ്കാരം തന്നെയാണ് .ദേ ശാന്തരങ്ങൾ കടന്നു ഭാഷയുടെ അതിർവരമ്പുകൾ ഇല്ലതെ ആ ഗന്ധർവ ധ്വനി ലോകം മുഴുവൻ മാറ്റൊലികൊള്ളുന്നു. തലമുറകൾ ഏറ്റുപാടിയപ്പോൾ ആരാധകരുടെ എണ്ണവും കടലോളമായി. കാലം കുതിച്ചു പാഞ്ഞപ്പോൾ ആരാധനയുടെ രീതികളും മാറി മറിഞ്ഞു. മൊബൈൽ ഫോണുകളും നവമാധ്യമങ്ങളുമൊക്കെ സെലിബ്രറ്റികളെ വാനോളമുയർത്തി. കഴിവുള്ളവരും കഴിവില്ലാത്തവരും ഒക്കെ ഈ കുത്തൊഴുക്കിൽ ഉയർന്നു താണു. ദാസേട്ടന്റെ ആരാധകരും കാലത്തിനൊത്തുമാറി. ദേശീയപുരസ്കാര വേദിക്കു പുറത്തു ദാസേട്ടനെ ഒപ്പം പകർത്താൻ ശ്രമിച്ച ആരാധകനെ ഗായകൻ വിലക്കിയത് സമൂഹം ചർച്ചചെയ്യുകയാണ്. ആരാധന അതിരുകടന്നതാണെന്നു ഒരുപക്ഷവും ആരധകനെ അധിക്ഷേപിച്ചതാണെന്നു മറുപക്ഷവും ആരോപണങ്ങൾ ഉന്നയിക്കുന്നു. സത്യമറിയണമെങ്കിൽ നമ്മുടെ സമൂഹത്തിനു അടുത്തിടെ കൈവന്ന മാറ്റാത്തെ കുറിച്ചും നവമാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ചും ചർച്ചചെയ്യേണ്ടിയിരിക്കുന്നു. ഭാരതം പോലുള്ള ജനാതിപത്യ രാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം നിയമപരമായി പാലിക്കപ്പെടേണ്ടത് തന്നെ. എന്നാൽ ആരാധന അതിരുവിടുമ്പോൾ സെലിബ്രറ്റികളിൽ ഭൂരിഭാഗവും ആരാധകരുടെ ഒഴുക്കിനൊത്ത് നീന്തുകയാണ് പതിവ്. യേശുദാസിന്റെ കാര്യത്തിൽ പൊതുസ്ഥലത്തു വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നു തോന്നിയതിനാലാകാം ഗായകൻ ആരാധകനെ വിലക്കിയത്. അത് ശരിക്കും വ്യക്തിപരം തന്നെ എന്നാൽ ഇഷ്ട്ടമുള്ളതിനെ നെഞ്ചിലേറ്റാനുള്ള സ്വാതന്ത്ര്യവും ഓരോരുത്തർക്കുമുണ്ട്. ആരാധന അതിരുവിടുമ്പോൾ മാത്രമാണ് നിയന്ത്രണം വേണ്ടത്. അനുവാദമില്ലാതെ ചിത്രം പകർത്തുക എന്നത് തികച്ചും സ്വകാര്യവും ഔദോഗികവുമായ ചടങ്ങുകളിൽ വിലക്കപ്പെട്ടേക്കാം. അത്തരം സാഹചര്യത്തിൽ കടന്നുകയറ്റം ഒരു കുറ്റവുമായിരിക്കാം. ഒരു പൊതുപരുപാടിക്കിടെ അതും ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന വേദിക്കടുത്തുവെച്ച് ഇത്തരം സെലിബ്രറ്റികളെ ആദരാധകർ പൊതിയുക പതിവുതന്നെ. എന്നാൽ യേശുദാസിന്റെ കാര്യത്തിൽ പെട്ടന്നുണ്ടായ ആരാധകന്റെ അഭിനിവേശവും ദാസേട്ടന്റെ പ്രതികരണവും രണ്ടു തലങ്ങളിൽ വായിച്ചെ മതിയാവു. ഒരു ഭാഗത്തു കലയും കലാകാരനും അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത് മറുവശത്തു കലാകാരന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്നു. ദാസേട്ടനെ സംബന്ധിച്ച് വേദികളിൽ തന്റെ ഗാനമേള പരിപാടികൾ പകർത്തരുതെന്നു പരുപാടി തുടങ്ങുന്നതിന് മുൻപ് തന്നെ ദാസേട്ടൻ വിനീതമായി അഭ്യർത്ഥിക്കുമായിരുന്നു. എന്നാൽ നവമാധ്യമങ്ങളുടെ വളർച്ചയുടെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് നിയന്ത്രണമില്ലാതെയായി. അനുവാദമില്ലാതെ ദൃശ്യം പകർത്തലും കലാംശം മോഷ്ടിക്കലും ഒരു പതിവായി. ഇത് നിയന്ത്രിക്കാൻ വ്യക്തമായൊരു നിയമമോ സംവിധാനമോ ഇല്ലാതെയായി. ഇവിടെയാണ് ആരാധകരും സെലിബ്രറ്റികളും നേർക്കുനേർ വരുന്നത്. തുറന്ന സംവാദത്തിലൂടെ ഇത്തരം പ്രശനങ്ങൾ വഷളാക്കാതെ അതിരുകൾക്കുള്ളിൽ തീർക്കുകയാണ് വേണ്ടത്.
നാം ഒന്നോർക്കുക കലയില്ലങ്കിൽ കലാകാരനില്ല അതുപോലെ ആരാധകനില്ലെകിൽ കലാകാരനുമില്ല. ഈ പൊതു തത്ത്വമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. എങ്കിൽ മാത്രമേ കലാകാരനും ആരാധകനും സമൂഹത്തിൽ വിലയുണ്ടാകു.

No comments:
Post a Comment