Monday, 14 May 2018

               ബാല്യം നഷ്ടമാകുമ്പോൾ 


രു മാതൃദിനം കൂടി കടന്നു പോകുമ്പോൾ അന്നേ ദിവസം വളരെയേറെ ദുഃഖമുണ്ടാക്കുന്ന  വാർത്തകൾ  കേരളത്തെ ഞെട്ടിച്ചു. മലപ്പുറം എടപ്പാളിൽ സിനിമ തീയറ്ററിനുള്ളിൽ മണിക്കൂറുകളോളം 10 വയസുകാരി പീഡനത്തിനു ഇരയായകേണ്ടി വന്ന സംഭവം ലജ്ജിപ്പിക്കുന്നത് തന്നെ. സ്വന്തം അമ്മ തന്നെ ഈ കൊടും ക്രൂരതക്ക് കൂട്ടുനിന്നപ്പോൾ മാതൃത്വത്തിനു തന്നെ കളങ്കമായി. ഭൂമിയിൽ എല്ലാജീവജാലങ്ങൾക്കും സ്നേഹവും കരുതലും സംരക്ഷണവും നൽകേണ്ട അമ്മയുടെ കൈതാങ്ങ് ഇവിടെ ഒരു ബാലികയ്ക്ക് നഷ്ട്ടമാകുന്ന കാഴ്ച നാം കാണേണ്ടി വന്നു. ഇതിനു കൂട്ടുനിന്നത് അമ്മയാണെങ്കിൽ അവൾക്ക് കഠിനമായ ശിക്ഷനൽകി കേരളം മാതൃകയാകണം.
                  കണ്ണൂരിൽ അമ്മക്കൊപ്പം തെരുവിൽ കിടന്നുറങ്ങിയ 7 വയസ്സുമാത്രം പ്രായമുള്ള   കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത് ഇതേ ദിവസത്തെ  മറ്റൊരു വാർത്തയിരുന്നു.  രണ്ടു വാർത്തകളും ഒരു ദിവസം മാധ്യമങ്ങളിൽ ചർച്ച ചെയ്ത വിഷയമാണെങ്കിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒട്ടനവധി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളോടുള്ള ഈ കൊടുംക്രൂരതകൾ നടന്നിട്ട് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് പുറംലോകം അറിയുന്നത്.എന്നാൽ ഇവിടെ ദുഃഖിപ്പിക്കുന്നതും ശാപമായി കരുത്തേണ്ടതുമായ മറ്റൊരു കാര്യം  സർക്കാരും നിയമപാലകരും പണത്തിന്റെ സ്വാധീന വലയത്തിൽ അകപ്പെട്ട് പലകുറ്റകൃത്യങ്ങളും മറച്ചുപിടിക്കുന്നു, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കും പീഡനങ്ങൾക്കും എതിരെ  12 വയസ്സിനു താഴെ പാരായമുള്ള കുട്ടികളെ ലൈംഗിക മായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തിൽ വന്നു. എന്നിട്ടും പീഡന പരമ്പരയ്ക്ക് അറുതിവവന്നില്ല.
                                     3 മാസം മുൻപ്  ജമ്മുവിലെ ക0വയിൽ ബാലികയെ ബന്ദിയാക്കി കാമഭ്രാന്തന്മാർ അവളെ പിച്ചിചീന്തിയതും കല്ലുകൊണ്ട് തലക്കടിച്ചു കൊന്നതും രാജ്യത്തെ പിടിച്ചുകുലിക്കിയ സംഭവമായിരുന്നു. പ്രതികൾ തെളിവെടുപ്പിന്റെ മറവിൽ രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക്  ഒരു വിലയും ഇല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. നിയമം കർശനമാക്കിയിട്ടും  അഴിമതിയും അക്രമവും പീഡനവും  നിരന്തരം സമൂഹത്തിൽ അഴിഞ്ഞാടുകയാണ്. 
                                             23 ദിവസത്തെ  വാദത്തിനൊടുവിൽ പോക്സോ നിയമപ്രകാരം ഇൻഡോർ സെക്ഷൻ കോടതി ഒരു നരാധമന് കഴിഞ്ഞ തൂക്കുകയർ വിധിച്ചു. ഏപ്രിൽ 20 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ബലൂൺ വില്പനക്കാരായ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന 4 മാസം പ്രായമുള്ള കുഞ്ഞിനെ  ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു. ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നിട്ട് ഒരുമാസം പോലുമായില്ല. ജനിച്ചുവീഴുന്ന ചോരക്കുഞ്ഞിനെപ്പോലും വെറുതെ വിടാത്ത ഈ ലോകം നരകതുല്യമായിമാറി എന്ന് പറയേണ്ടിയിരിക്കുന്നു.  
                            ഇന്ത്യക്ക് ബ്രഹത്തായതും വിശാലമായതുമായ ഒരു ഭരണഘടനയും  അതിന്റെ ഭാഗം 3 ൽ പറയുന്ന മൗലികാവകാശം ഓരോത്തർക്കും വിഭാവനം ചെയ്യുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നത് മൗലികാവകാശമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും.
                                         സ്ത്രീ വർഗം എന്നും പീഡനത്തിനും ചൂഷണത്തിനും ഇരയാകേണ്ടവരാണെന്നും ഇനിയും അതിനൊരറുതി വരില്ലെന്നുമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇവിടെ ഒന്ന് മാത്രം വ്യക്തമാക്കട്ടെ അനീതിയോ അക്രമമോ നടന്നാൽ അവിടെ നീയമപാലകർ പണത്തിന്റെ സ്വാധീന വലയത്തിൽ അകപ്പെടാതെ സത്യത്തിനു വേണ്ടി നിലകൊള്ളുക. അങ്ങനെയായാൽ ഒരു പരിധിവരെ പല പ്രശ്നങ്ങളും ഒഴിവാകപ്പെടാം.

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...