കസ്തുർബ ഗാന്ധി മരണ വാർഷികം
മഹാത്മാ ഗാന്ധിയുടെ ജയിൽ വാസസമയം ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് ഊർജം പകർന്നും 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തോടെ അവശതകൾ മറന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ ഇടം നേടി കസ്തുർബ.71-മത് മരണ വാർഷികം രാജ്യം കൊണ്ടാടുമ്പോൾ ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ സംഭാവനകൾ വിലപ്പെട്ടതാണ്.പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ1869 ഏപ്രിൽ 11ന് കസ്തൂർബാ ജനിച്ചു.13-)o വയസിൽ മഹാത്മാ ഗാന്ധിയുമായുള്ള വിവാഹത്തെ തുടർന്ന് കസ്തുർബ എഴുത്തും വായനയുംപഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടിപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ നിസബ്ദമായി അവർ സഹിച്ചു.ഗാന്ധിജിയുടെ സമ്മർധത്തെ തുടർന്ന് തൊട്ടുകൂടായ്മ പോലുള്ള വിശ്വാസങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. മഹാത്മാ ഗാന്ധിയുടെ ഭാര്യ എന്ന പദവിയിൽ നിന്നു കൊണ്ടു തന്നെ രാജ്യത്തിനു വേണ്ടി ഗാന്ധിയുടെ അഭാവത്തിൽ നിരവധി പ്രവർത്തന ങ്ങൾക്ക്മുന്നിട്ടിറങ്ങിയ കസ്തുർബ ചരിത്ര ഏടുകളിൽ നിറഞ്ഞുനില്ക്കുന്നു. 1944ൽ പുനെയിലെ ആഗാഘാൻ പാലസ്സിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്.

No comments:
Post a Comment