ഡോ .രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദധ്യക്ഷ പദവിയും ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയും വഹിച്ച ഡോ .രാജേന്ദ്ര പ്രസാദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര നേത്യത്വത്തിന്റ്റെ മുഖ്യധാര നേതാവാണ്. ഭരണഘടന നിർമ്മാണ സഭയുടെ പ്രസിഡന്റും ഭരണ ഘടന ശില്പി യുമായ ഇദേഹത്തെ ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിലും അറിയപ്പെടും. 1950 -ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പ്രസിഡന്റായി ചുമതലയേറ്റത് രാജേന്ദ്ര പ്രസാദ് ആണ്. തുടർന്നുള്ള പൊതുതെര ഞ്ഞെടുപ്പിൽ 2 തവണ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടു ക്കപ്പെട്ടു.രാഷ്ട്രപതിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് രാജേന്ദ്ര പ്രസാദ്. 1884-ഡിസംബർ 3-നു ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് ഗ്രാമത്തിൽ ജനിച്ചു.പഠനശേഷം അസിസ്റ്റെന്റ് പ്രേഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചങ്കിലും അതിൽ ഒതുങ്ങി കൂടാതെ നിയമപടനത്തിൽ യോഗ്യത നേടി.പിന്നീട് നിയമത്തിൽ ഡോക്ടറേറ്റും നേടി.ഇദേഹത്തിന്റെ ജന്മദിനം (ഡിസംബർ 3 )പിന്നീട് ദേശിയ അഭിഭാഷക ദിനമായും ആചരിച്ചുവരുന്നു. അധ്യാപക വ്യത്തിയിലും അഭിഭാഷക വ്യത്തിയിലും മാത്രമായി തന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. രാജ്യത്തിന്റെ സേവനത്തിനായും സമയം ചിലവഴിച്ചു.
മഹാത്മാ ഗാന്ധിയുമായുള്ള കണ്ടുമുട്ടൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തന ത്തിലെത്തു ന്നതിനും സ്വാതന്ത്ര്യ സമരത്തിലെത്തുന്നതിനും വഴി തെളിയിച്ചു. ഈ രംഗ പ്രേവേശം ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യയ സമരത്തിലും സജീവ സനിധ്യമാകുന്നതിനു കാരണമായി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര നേതാവാണ് രാജേന്ദ്ര പ്രസാദ് . കൂടാതെ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിത്തും അത് ഉപേഷിക്കണമെന്നും ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി ബീഹാർ വിദ്യാപീട് എന്ന വിദ്യാലയത്തിനു രൂപം നൽകി.1962 മെയ് 14 ന് രാഷ്രപതി സ്ഥാനം ഒഴിഞ്ഞ് പട്നയിലെക്ക് മടങ്ങിയ അദേഹം 1963 ഫെബ്രുവരി 28 ന് അന്തരിച്ചു. രാജ്യത്തിനായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ .രാജേന്ദ്ര പ്രസാദിന് രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന നല്കി ആദരിച്ചു.
No comments:
Post a Comment