Wednesday, 25 February 2015

                                                      മന്നത്ത് പദ്മനാഭൻ 
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും സാമൂഹ്യപരിഷ്കർത്താാവുമായിരുന്ന സാമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ ചരമദിനമാണിന്ന്. 1878 ജനുവരി ഒന്നിന് ചങ്ങനാശേരിക്കടുത്ത് പെരുന്നയിലാണ് ജനനം. വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപനായി. പിന്നീട് അഭിഭാഷകനായും പ്രവർത്തിച്ചു . 1915 ൽ ഈ സംഘടനയെ നായർ സർവീസ് സൊസൈറ്റിയായി പുനർനാമകരണം ചെയ്തു. ആദ്യ ഇ എം എസ് മന്ത്രി സഭയുടെ പതനത്തിലേക്ക് നയിച്ച വിമോചന സമരത്തിന് നേതൃത്വം നൽകി. ഭാരതകേസരി പുരസ്കാരം, പദ്മഭൂഷണ്‍ തുടങ്ങി അംഗികാരങ്ങൽ ലഭിച്ചു.1970 ഫെബ്രുവരി 25 നായിരുന്നു വിയോഗം.

Monday, 23 February 2015

             ഡോ .രാജേന്ദ്ര പ്രസാദ് 
ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദധ്യക്ഷ പദവിയും ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയും വഹിച്ച ഡോ .രാജേന്ദ്ര പ്രസാദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര നേത്യത്വത്തിന്റ്റെ മുഖ്യധാര നേതാവാണ്‌. ഭരണഘടന നിർമ്മാണ സഭയുടെ പ്രസിഡന്റും ഭരണ ഘടന ശില്പി യുമായ ഇദേഹത്തെ ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിലും അറിയപ്പെടും. 1950 -ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പ്രസിഡന്റായി ചുമതലയേറ്റത് രാജേന്ദ്ര പ്രസാദ് ആണ്. തുടർന്നുള്ള പൊതുതെര ഞ്ഞെടുപ്പിൽ 2 തവണ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടു ക്കപ്പെട്ടു.രാഷ്ട്രപതിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് രാജേന്ദ്ര പ്രസാദ്. 1884-ഡിസംബർ  3-നു ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് ഗ്രാമത്തിൽ ജനിച്ചു.പഠനശേഷം അസിസ്റ്റെന്റ് പ്രേഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചങ്കിലും അതിൽ ഒതുങ്ങി കൂടാതെ നിയമപടനത്തിൽ യോഗ്യത നേടി.പിന്നീട് നിയമത്തിൽ ഡോക്ടറേറ്റും  നേടി.ഇദേഹത്തിന്റെ ജന്മദിനം (ഡിസംബർ 3 )പിന്നീട്  ദേശിയ അഭിഭാഷക ദിനമായും ആചരിച്ചുവരുന്നു. അധ്യാപക വ്യത്തിയിലും അഭിഭാഷക  വ്യത്തിയിലും മാത്രമായി തന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. രാജ്യത്തിന്റെ സേവനത്തിനായും സമയം ചിലവഴിച്ചു.
                         മഹാത്മാ ഗാന്ധിയുമായുള്ള കണ്ടുമുട്ടൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തന ത്തിലെത്തു ന്നതിനും  സ്വാതന്ത്ര്യ സമരത്തിലെത്തുന്നതിനും വഴി തെളിയിച്ചു. ഈ രംഗ പ്രേവേശം ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ്‌ ഇന്ത്യയ സമരത്തിലും സജീവ സനിധ്യമാകുന്നതിനു കാരണമായി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര നേതാവാണ്‌ രാജേന്ദ്ര പ്രസാദ് . കൂടാതെ  പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിത്തും അത് ഉപേഷിക്കണമെന്നും  ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി ബീഹാർ വിദ്യാപീട്  എന്ന വിദ്യാലയത്തിനു രൂപം നൽകി.1962 മെയ്‌ 14 ന് രാഷ്രപതി സ്ഥാനം ഒഴിഞ്ഞ് പട്നയിലെക്ക് മടങ്ങിയ അദേഹം 1963 ഫെബ്രുവരി 28 ന് അന്തരിച്ചു. രാജ്യത്തിനായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  ഡോ .രാജേന്ദ്ര പ്രസാദിന് രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന നല്കി ആദരിച്ചു. 
                                                       ബുദ്ധമതവും ജൈനമതവും
 ബി സി 6-)0 നൂറ്റാണ്ടിൽ ശ്രവണ പാരമ്പര്യം മുറുകെ പിടിച്ച അറുപത്തിരണ്ടോളം മതവിഭാഗങ്ങൾ മധ്യ ഗംഗ തടത്തിൽ ഉയർന്നുവന്നു.അവയിൽ ഏറ്റവും പ്രബലമായ ഒരു വിഭാഗമാണ്‌ ബുദ്ധമതം.ബുദ്ധൻ  അഥവ സിദ്ധാർത്ഥനാണ് ബുദ്ധമതത്തിന്റെ സ്ഥാപകാൻ.29 -)0 മത്തെ വയസ്സിൽ സത്യമന്യേഷിച്ച്അദ്ദേഹം വീടുവിട്ടിറങ്ങി സന്യാസം സ്വീകരിച്ചു.ഇതിലൊന്നും ത്യപ്ത്തനാകാതെ   ഒടുവിൽ സന്യാസം ഉപേക്ഷിച്ച് ധ്യാനത്തിൽ തിരിഞ്ഞു.35-)0 മത്തെ വയസ്സിൽ ബോധാഗയയിലെ ഒരു ആൽമരത്തിനു ചുവട്ടിൽ ധ്യാനമാനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ അദേഹത്തിനു ജ്ഞാനോദയംമുണ്ടായി.45 വർഷകാലം അദേഹം സാധാരണ ജനങ്ങൾക്കിടയിൽ
 ബുദ്ധമതംപ്രചരിപ്പിച്ചു. 80-)0 വയസ്സിൽ ഉത്തർ പ്രദേശിലെ കുശിനഗരം എന്നാ സ്ഥലത്തുവെച്ച് ബുദ്ധൻ അന്തരിച്ചു.
                                                            ക്രിസ്തുമതം രണ്ട്,മൂന്ന് നൂറ്റാണ്ട് ആയപ്പോഴേക്കും കേരളത്തിൽ ബുദ്ധമതം വ്യാപകമായി. ചൈന ബുദ്ധമതകേന്ദ്രമായിരുന്നതിനാലും വളരെക്കാലം മുൻപുതന്നെ കേരളത്തിനു ചൈനയുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നത്തിനാലും ആ വഴിയും 
 ബുദ്ധമതം ഇവിടെ എത്തിച്ചേർന്നിരിക്കം.  എ ഡി ആദ്യ ദശകങ്ങളിൽ തന്നെ കേരളത്തിൽ ബുദ്ധമതംപ്രചരിച്ചിരുന്നെങ്കിലും അക്കാലത്തെ  ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടില്ല.കാരണം വിഗ്രഹാരാധന അംഗീകരിക്കാത്ത പിടക ബുദ്ധമതമാണ് അന്നിവിടെ നിലനിന്നിരുന്നത്. 7 -)0 നൂറ്റാണ്ടിലാണ് മഹായാന  ബുദ്ധമതവും വിഗ്രഹാരാധനയും കേരളത്തിൽ എത്തിയത്.ഏറ്റവും പഴയ വിഗ്രഹം കരുനാഗപള്ളിക്കടുത്തുള്ള മരുത്തൂർക്കുലങ്ങരയിലാണുള്ളത്.  ഭരണിക്കാവ്,കരുമാടി , മാവേലിക്കര, കുന്നത്തൂർ, പള്ളിക്കൽ,ആലമുതലായ സ്ഥലങ്ങളില നിന്നും  ബുദ്ധവിഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.പഴയ ചേര രാജാക്കന്മാരുടെ പേരിനൊപ്പം കാണുന്ന ആതൻ എന്ന ശബ്ദം-ചേരലതൻ -അർഹതൻ എന്ന ബുദ്ധമതസൂചകമായ പദമാണ്. ബുദ്ധന്റെ കാലത്ത് പ്രചരിപ്പിച്ചിരുന്ന ചെമ്പ്,വെള്ളി നാണയങ്ങൾ കേരളത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.പല ബുദ്ധവിഹാരങ്ങളും പിൽകാലത്ത് വിഷ്ണു ക്ഷേത്രങ്ങളായി മാറി . മാത്രമല്ല ശാസ്താവ് ബുദ്ധനാണ് എന്നുപോലും വാദമുണ്ട്.സംഘം ചേർന്നുള്ള തീർതഥാടനം,ശരണം വിളി,വ്രതകാലത്തെ സസ്യഭക്ഷണം എന്നിവയൊക്കെ തെളിവുകളായി ചൂണ്ടികാട്ടുന്നു.41 ദിവസത്തെ മണ്ഡല വ്രതം ബുദ്ധമത സംഭാവനയായി കരുതുന്നു.
ബുദ്ധമതതത്ത്വങ്ങൾ 
1. ജീവിതം ദുഖമയമാണ് 
2. ആഗ്രഹങ്ങളാണ് ദുഖത്തിനു കാരണം 
3. ആഗ്രഹങ്ങളെ കീഴ്പെടുത്തി  ദുഖം ഇല്ലാതാക്കാം 
 4. ദുഖനിവാരണത്തിനു അഷ്ദാംഗമാർഗം സ്വീകരിക്കണം 
 ബുദ്ധമതത്തിന്റെ വ്യാപനം 

ബുദ്ധന്റെ കാലത്ത് മഗധയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മതം ക്രമേണ ഇന്ത്യയിലുടനീളം വ്യാപിച്ചു. അശോകന്റെ കാലത്തോടു കൂടി  ഇന്ത്യയുടെ അതിർത്തി കടന്ന് ഒരു ലോക മതമായി അതുമാറുകയും ചെയ്തു.
1. ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുള്ള ഒരു പ്രധാന കാരണംബുദ്ധന്റെ വ്യക്തിത്വം തന്നെയായിരുന്നു. 
2.  ബുദ്ധൻ  തന്റെ പ്രബോധനങ്ങൾ  നടത്തിയത് സാധാരണ ജനങ്ങളുടെ ഭാഷയായ പാലിയിലാണ്. സംസ്കൃതത്തിനു യാതൊരു പ്രാധാന്യവും ബുദ്ധ മതം നല്കിയില്ല. സ്വാഭാവികമായും ആളുകൾ ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ടു . 
3. ബുദ്ധമതത്തിന്റെ പ്രചരണം.
4. ധാർമിക  മൂല്യങ്ങൾക്ക്  ബുദ്ധമതം നല്കിയ ഊന്നൽ ജീവിതത്തെ സന്തോഷകരമാക്കിയതിനാൽ ബഹുജനങ്ങളും ആ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു . 
5. ബുദ്ധമതത്തിന്റെ വ്യാപനത്തിലേക്കുള്ള പ്രധാന കാരണം രാജകീയ പിന്തുണ
  ബുദ്ധമതത്തിന്റെ തകർച്ച
എ.ഡി. 12-)o നൂറ്റാണ്ടോടെ ഇന്ത്യയിൽ ഏതാണ്ട് അപ്രത്യക്ഷമായി 
1. ബുദ്ധമതത്തിൽ  കടന്നു കൂടിയ ദുഷിച്ച സമ്പ്രദായങ്ങൾ ആ മതത്തെ ദുർബലപെടുത്തി.
2.  ബുദ്ധമതക്കാർ വിഗ്രഹാരാധന തുടങ്ങിയതും സംസ്കൃതം ഉപയോഗിച്ചതും ജനജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നതും ബുദ്ധമതത്തെ ശിഥിലീകരിച്ചു.
3.ബുദ്ധമതസംഘങ്ങളുടെ ധാർമികമായ തകർച്ച  ബുദ്ധമതത്തിന്റെ അധപതനത്തിന് വഴിതെളിച്ചു.
4. ബുദ്ധമതത്തിലുള്ള പിളർപ്പ് ആ മതത്തിനേറ്റവലിയ പ്രഹരമായിരുന്നു.ഇത്  ബുദ്ധമതത്തിന്റെ കെട്ടുറപ്പ് തകർക്കുകയും അതിന്റെകരുത്തിനെ ബാധിക്കുകയുംചെയ്തു.

Sunday, 22 February 2015

                               കാശ്മീർ പ്രശ്നം 

 കാശ്മീർ പ്രശ്നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു തർക്കം മാത്രമായാണ് പലരും വിലയിരുത്തുന്നത്. ഈ വീക്ഷണം ശരിയല്ല.ഇന്ത്യൻ രാഷ്ട്രിയ ത്തിലും അന്തർദേശീയ രംഗത്തും ഒരുപാട് കോലാഹലങ്ങളും പോരാട്ടങ്ങളും സൃഷ്ട്ടിച്ചിട്ടുള്ള ഒന്നാണ് കാശ്മീർ പ്രശ്നം. 
ജമ്മുവിനും കാശ്മീരിനും മൂന്ന് സാമൂഹിക രാഷ്രീയ മേഖലകളുണ്ട്   1.ജമ്മു   2.കാശ്മീർ  3.ലഡാക്ക് എന്നിവയാണവ . ചെറുകുന്നുകളും സമതലങ്ങളും ഇടകലർന്നു  നിൽക്കുന്ന മേഖലയാണ് ജമ്മു. ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും പല പല ഭാഷകൾ  സംസാരിക്കുന്നവരും ഇവിടെ അധിവസിക്കുന്നു.കാശ്മീരിലെ ഭൂരിഭാഗം പേരും മുസ്ലീം മതക്കാരാണ്.  കാശ്മീരി സംസാരിക്കുന്ന ഒരു ഹിന്ദു ന്യൂനപക്ഷവും അവിടെയുണ്ട്..ലഡാക്ക്  ഒരു മലബ്രദേശമാണ്. പൊതുവെ ജനസംഖ്യ കുറഞ്ഞ ഈ മേഖലയിൽ ബുദ്ധമതക്കാരും  മുസ്ലീങ്ങളുമാണ്  അധിവസിക്കുന്നത്.
                                  കാശ്മീര പ്രശ്നത്തിന് ആന്തരികവും ബഹ്യവുമായ മാനങ്ങളുണ്ട് 1947 -നു മുൻപ് ജമ്മുകാശ്മീർ ഒരു നാട്ടുരാജ്യമായിരുന്നു  ഒരു ഹിന്ദു രാജാവായ ഹരി സിംഗ് ആയിരുന്നു അതിന്റെ ഭരണാധികാരി.  മഹാരാജാവായ ഹരി സിംഗ് തന്റെ രാജ്യത്തെ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിപ്പിക്കാൻ ആഗ്രഹിച്ചില്ല. ജമ്മുകാശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. കശ്മീരിലെ ജനങ്ങളിൽ ഭുരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ആ പ്രദേശം പകിസ്ഥാന്റെതാണെന്ന് പാകിസ്ഥാനി നേതാക്കാൻമാർ വാദിച്ചു. കശ്മീരിന്റെ മേൽ അവർ അവകാശവാദം ഉന്നയിച്ചു. എന്നാൽ കാശ്മീരിലെ ജനങ്ങൾ അങ്ങനെ ചിന്തിച്ചിരുന്നില്ല. വ്യത്യസ്ഥ മതവിഭാഗക്കാരായ അവർ തങ്ങളെ കാശ്മീരികളയാണ് കണ്ടത്. കാശ്മീർ ജനതയുടെ ഈ മതേതര ചിന്ത ആ പ്രദേശത്തിന്  ഇന്ത്യയുടെ പ്രതീകം എന്ന വിശേഷണം നേടികൊടുത്തു. 
                             1947 ഒക്ടോബറിൽ ഗോത്ര വർഗക്കാരായ നുഴഞ്ഞുകയറ്റക്കാരും പാക്‌ സൈന്യവും ശ്രീനഗരുവരെ  യുദ്ധം ചെയ്തെത്തി.ഈ അവസരത്തിൽ ഇന്ത്യയുടെ സൈനിക സഹായം അഭ്യർതഥി ക്കാൻ മഹാരാജാവ് നിർബന്തിതനായി. കാശ്മീരിനെ ഇന്ത്യയോടു ചേർക്കാൻ അദ്ദേഹം സമ്മതിക്കുകയും ലയനക്കരാറി ൽ  ഒപ്പുവയ്ക്കുകയും ചെയ്തു.  ഈ സംഭവങ്ങൾക്ക് ശേഷം ജമ്മുകാശ്മീർ വിവാദപരവും സംങ്കർഷഭരിതവുമായിതീർന്നു. ഭാഹ്യവും ആന്തരികവുമായ കാരണങ്ങൾ ഇതിനു വഴി വെച്ചു. കാശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശ വാദമാണ് ഭാഹ്യ തർക്കങ്ങൾക്ക് ഇടയാക്കിയത്. ഇന്ത്യൻ ഭരണഘടനയിൽ കാശ്മീരിന് നല്കിയ പ്രത്യേക പദവി ആന്തരിക തർക്കങ്ങൾക്കും കാരണമായി.
                                കാശ്മീർ താഴ്വര പാകിസ്ഥാന്റെ ഭാഗമാണെന്ന അവകാശവാദം ഇന്നും പാക്കിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ ഫലമായി കാശ്മീരിന്റെ മൂന്നിലൊരു ഭാഗം  പാകിസ്ഥാന്റെ നിയന്ത്രണത്തിലായി. ഈ പ്രദേശത്തെ ആസാദ് കാശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കാശ്മീർ കയ്യടക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാനിലെ ഭരണാധികാരികൾ തുടർന്നുകൊണ്ടിരുന്നു. ബലപ്രയൊഗത്തിലൂടെ കാശ്മീർ കൈവശപ്പെടുത്തുന്നതിനായി ഓപ്പറെഷൻ ജിബ്രാൾട്ടർ എന്നൊരു പദ്ധതിക്ക് അവർ രൂപം നൽകി.പാകിസ്ഥാന്റെ തന്ത്രങ്ങളെ നേരിടുന്നത്തിന് ഇന്ത്യയും എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തി. അങ്ങനെ 1947 -നു ശേഷം കാശ്മീർ ഇന്ത്യ -പാക് പോരാട്ടത്തിലെ മുഖ്യ പ്രശ്നമായി തീർന്നു.

           ആന്തരികമായി, കാശ്മീരിന്റെ പദവിയെക്കുറിച്ച് ഇന്ത്യൻ യുനിയനിൽ ഒരു തർക്കം നിലനിന്നു. ഇന്ത്യൻ   ഭരണഘടനയിലെ 370 -)0  വകുപ്പ് പ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകിയിട്ടുണ്ട്. 370-)൦ വകുപ്പ് മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വയംഭരണാധികാരം കാശ്മീരിനു നൽകുന്നു. സംസ്ഥാനത്തിന് സ്വന്തമായ ഭരണഘടനയുണ്ട്. ഇന്ത്യൻ  ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും സംസ്ഥാനത്തിന് ബാധകമല്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ സംസ്ഥാനം അംഗീകരിച്ചാൽ മാത്രമേ  ജമ്മു-കാശ്മീരിനു ബാധകമാവുകയുള്ളു.കാശ്മീരിനു നൽകപ്പെട്ട ഈ പ്രത്യേക പദവി പരസ്പരവിരുദ്ധമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. 
                          370-)൦ വകുപ്പനുസരിച്ച് കാശ്മീരിന് നല്കിയ പ്രത്യേക പദവി സംസ്ഥാനങ്ങൾക്ക് ഇടയിൽ അസമത്വം ഉണ്ടാക്കിയെന്നു ജമ്മു-കാശ്മീരിന് വെളിയിലുള്ള ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചു. ഇന്ത്യയിൽ പൂർണമായി ലയിക്കാൻ ഇതു ആ സംസ്ഥാനത്തെ അനുവദിക്കുന്നില്ല. അതിനാൽ 370-)൦ വകുപ്പ് റദധാക്കണമെന്നും ജമ്മുകാശ്മീരിനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക്‌ തുല്യമാക്കണമെന്നും അവർ അവശ്യപ്പെട്ടു.എന്നാൽ ഭുരിഭാഗം കാശ്മീരികൾ ഉൾപ്പെടയുള്ള മറ്റൊരു വിഭാഗം  370-)൦ വകുപ്പനുസരിച്ച് കാശ്മീരിന് ലഭിച്ചിട്ടുള്ള സ്വയം ഭരണാധികാരം അപര്യാപതമാണെന്ന് വിശ്വസിച്ചു. കാശ്മീരിളിൽ ഒരു വിഭാഗം മൂന്ന് പ്രധാന പരാതികൾ ഉന്നയിക്കുകയും ചെയ്തു. 
1. ഗോത്രവർഗ്ഗ ആക്രമണത്തെ തുടർന്ന് താറുമാറായ കാശ്മീരിലെ സ്ഥിതി സാധാരണ ഗതിയിലേക്ക് തിരിച്ചു വരുമ്പോൾ ഇന്ത്യയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവേശനത്തെപ്പറ്റി ജനങ്ങളുടെ അഭിപ്രായം ആരായുമെന്ന് ഇന്ത്യ വാഗ്ദാനം നല്കിയിരുന്നു. ഈ വാഗ്ദാനം പാലിക്കപെട്ടില്ല. കാശ്മീരിൽ ഒരു ഹിത പരിശോധന നടത്തണമെന്ന ആവിശ്യം ഇതു സൃഷ്ട്ടിച്ചു.
2.    370-)൦ വകുപ്പ് ഉറപ്പു നല്കിയ പ്രത്യേക ഫെഡറൽ പദവി പ്രായോഗിക തലത്തിൽ നശിപ്പിക്കപ്പെട്ടുവെന്നും അവർ വിശ്വസിച്ചു. സംസ്ഥാനത്തിന്റെ സ്വയം ഭരണാധികാരം പുനസ്ഥാപിക്കണം എന്ന അവിശ്യത്തിനു ഇതു വഴി ഒരുക്കി.
3. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ പ്രയോഗത്തിലുള്ള ജനാധിപത്യം ജമ്മുകാശ്മീരിൽ അതേപോലെ സ്ഥാപനവല്ക്കരിക്കപ്പെട്ടിട്ടില്ലന്ന പരാതിയും അവർ ഉന്നയിച്ചു

                 1989 -ഓടെ കാശ്മീർ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിടിയിലമരാൻ തുടങ്ങി.ഒരു പ്രത്യേക കശ്മീരി രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദി സംഘടനകൾ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ തുടങ്ങി. ഇതിന്റെ അനന്തരഭലമാണ് ഇന്നും അരങ്ങേറുന്നത്‌. അൽ ഖൊയ്ത എന്ന സംഘടനയുടെ വളർച്ച നിലവിൽ വീണ്ടും ഒരു ഇന്ത്യ പാക് യുദ്ധത്തിനു വഴിവെക്കുകയാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.  
കസ്തുർബ ഗാന്ധി മരണ വാർഷികം
മഹാത്മാ ഗാന്ധിയുടെ ജയിൽ വാസസമയം ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് ഊർജം പകർന്നും 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തോടെ അവശതകൾ മറന്ന് ഇന്ത്യൻ  സ്വാതന്ത്ര്യ സമരങ്ങളിൽ ഇടം നേടി കസ്തുർബ.71-മത് മരണ വാർഷികം  രാജ്യം കൊണ്ടാടുമ്പോൾ ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ സംഭാവനകൾ വിലപ്പെട്ടതാണ്‌.പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ1869 ഏപ്രിൽ 11ന്  കസ്തൂർബാ ജനിച്ചു.13-)o  വയസിൽ മഹാത്മാ ഗാന്ധിയുമായുള്ള വിവാഹത്തെ തുടർന്ന് കസ്തുർബ എഴുത്തും വായനയുംപഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടിപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ നിസബ്ദമായി അവർ സഹിച്ചു.ഗാന്ധിജിയുടെ സമ്മർധത്തെ തുടർന്ന് തൊട്ടുകൂടായ്മ പോലുള്ള വിശ്വാസങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്.  1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. മഹാത്മാ ഗാന്ധിയുടെ ഭാര്യ എന്ന പദവിയിൽ നിന്നു കൊണ്ടു തന്നെ രാജ്യത്തിനു വേണ്ടി ഗാന്ധിയുടെ അഭാവത്തിൽ നിരവധി പ്രവർത്തന ങ്ങൾക്ക്മുന്നിട്ടിറങ്ങിയ കസ്തുർബ ചരിത്ര ഏടുകളിൽ നിറഞ്ഞുനില്ക്കുന്നു. 1944ൽ  പുനെയിലെ   ആഗാഘാൻ പാലസ്സിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്.

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...