(ദി ഹണ്ട് ) The hunt
![]() |
| picture : google |
ഒരു തെറ്റിന് നിയമം വിധിക്കുന്ന ശിക്ഷയെക്കാൾ എത്രയോ വലുതാണ് സമൂഹം വിധിക്കുന്ന ശിക്ഷ . ചെയ്യാത്ത തെറ്റിന് ഒരു സമൂഹം ഒരാളെ ശിക്ഷിക്കുമ്പോൾ അത് നീതി നടപ്പാക്കലല്ല , മറിച്ചു വേട്ടയടലാണ് . നിരപരാധിയായ മൃഗത്തെ കൂട്ടം ചേർന്ന് വേട്ടയാടുന്ന സിംഹങ്ങളുടെഭാവമാണ് അപ്പോൾ സമൂഹത്തിനു. അക്ഷരാർഥത്തിൽ ഒരു സമൂഹം ഒന്നായി ചേർന്ന് വേട്ടയാടുന്ന നിരപരാധിയുടെ കഥയാണ് ദി ഹണ്ട്. ഒരാൾ അസാധാരണമായി പ്രവർത്തിച്ചാൽ അയാൾക്ക് ഭ്രാന്താണ്.എന്നാൽ ഒരാളൊഴിച്ചു സമൂഹത്തിലെ മറ്റെല്ലാവരും അസാധാരണമായി പ്രവർത്തിച്ചാൽ അവർക്കെല്ലാവർക്കും ഭ്രാന്താണെന്ന് പറയില്ല. ആ ഒരാൾക്ക് ഭ്രാന്തനെന്നാകും ആ സമൂഹം പറയുക.
ഒരു വിദ്യാലയവും കുട്ടികളും ചേർന്ന് നിറപ്പകിട്ടാർന്ന ഒരു അന്തരീക്ഷം ചിത്രത്തിൻറെ തുടക്കത്തിൽ കാണാം കഥാനായകനായ ലൂകാസും അയാളുടെ പുതിയ കാമുകിയും അവരുടെ പ്രണയ ലീലകളും കഥാരംഭത്തെ വർണാഭമാക്കുന്നു. എന്നാൽ പൊടുന്നനെയാണ് അന്തരീക്ഷത്തിൽ മാറ്റമുണ്ടാകുന്നത്. ലൂകാസിൻറെ വിദ്യാർഥിനി കൂടിയായ ക്ലാര എന്ന ഒരു പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നു ലൂകാസ് അവളെ ഉപദ്രവിച്ചെന്നു. അധ്യാപകരും മാതാപിതാക്കളും നാട്ടുകാരും , ഒരു സമൂഹംഒന്നടങ്കം അത് വിശ്വസിക്കുന്നു.അവർ പൊടിപ്പും തൊങ്ങലും ചേർത്ത് കഥമെനയുകയും. ലൂകസിനെ ഒരു കൊടും കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്യുന്നു. ജീവിതത്തിൻറെ നാനാ തുറകളിൽ നിന്നും അയാൾ ഒറ്റപ്പെടുന്നു.കൗമാരക്കാ രനായ തന്റെ മകനുപോലും ഒരുവേള താൻ കുറ്റവാളിയെന്നു തോന്നിപ്പോകുന്നു.പലതവണ ലൂകാസ് ആക്രമിക്കപ്പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. എന്നാൽ സിനിമയുടെ അവസാന രംഗത്ത് ക്ലാരയുടെ സഹോദരൻ ഒഴികെ മറ്റെല്ലാവരും ലൂകാസിന്റെ നിരപരാധിത്വം അംഗീകരിക്കുന്നു.ലൂകാസിന്റെ മാനസിക ഭാവങ്ങൾ വളരെ തന്മയത്വത്തോടെ തിരശീലയിലെത്തിക്കാൻ സംവിധായകനായ തോമസ് വിന്റെർബെർഗ് നു കഴിഞ്ഞു.

No comments:
Post a Comment