Monday, 13 January 2014

                             വിവേകാനന്ദ വിദ്യാർതഥി സാപ്താഹിക്ക്


 വിഷയം : കേരളത്തിലെ ഭക്ഷ്യ പ്രശ്നങ്ങൾ
സ്ഥലം  : എണ്ണക്കാട്
തീയതി  : 29/ 12/ 2013
സമയം  : 2.30 - 4.00 pm
               

                            വിദ്യാർതഥി കൂട്ടായ്മയുടെ ഭാഗമായി ആഴ്ചതോറും നടത്തിവരുന്ന അറിവിന്റെ ജാലകത്തിലൂടെയുള്ള   യാത്രയും, ഒപ്പം സമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളെ പറ്റി ആഴത്തിലുള്ള ചർച്ചാവിശകലനവും  നടത്തുകയാണ്  " വിവേകാനന്ദ വിദ്യാർത്ഥി സാപ്താഹിക്” ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മാസം 29 ഞായറാഴ്ച്ച “കേരളത്തിലെ ഭക്ഷ്യ പ്രശ്നങ്ങൾ” എന്നവിഷയത്തെ ആസ്പദമാക്കി ചർച്ചനടന്നു. ഏകാത്മത മന്ത്ര ത്തോടെ ആരംഭിച്ച പരിപാടി പങ്കെടുത്തവരുടെ ക്രിയാത്മക അഭിപ്രായം കൊണ്ടും നിർദേശ ങ്ങ ൾ കൊണ്ടും സമ്പന്നമായിരുന്നു .14വിദ്യാർതഥികൾ പങ്കെടുത്ത ഈ സജീവ ചർച്ചയിൽ. ഊന്നൽ നല്കിയത് കേരളത്തിലെ നഷ്ടമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്ക്കാരത്തെ പറ്റി ആയിരുന്നു . അതിൽ പ്രധാനമായും എടുത്തുപറഞ്ഞ കാരണങ്ങൾതാഴെ കൊടുക്കുന്നു.

1. വയലുകൾ നികത്തിയുള്ള വൻകെട്ടിടങ്ങളുടെ വരവ്

2. വൈറ്റ് കോളർ ജോലിയോടുള്ള മലയാളികളുടെ അമിത താൽപര്യം

3. കാലാവസ്ഥവ്യതിയാനം 

4.കൃഷി ചെയ്യാനുള്ള പരിചയകുറവും സർക്കാർ തലത്തിലുള്ള അവഗണനയും 

5. അമിതമായ വ്യവസായ വല്ക്കരണവും അന്തരീക്ഷ മലിനീകരണവും .

6. ഗൾഫ്‌ പണത്തിന്റെ കുത്തൊഴുക്ക് .

ഇവ ഓരോന്നിനെ പറ്റിയുമുള്ള ഗുണവും ദോഷവുംചർച്ചയിൽ കൊണ്ടുവന്നു.

 വളരെവർഷങ്ങൾക്ക്  മുൻപ്  കേരളത്തിന് തനതായ കൃഷിരീതി  നില നിന്നിരുന്നു. അതിൽ പ്രധാനപങ്ക് നെൽകൃഷി വഹിച്ചിരുന്നു .എന്നാൽ  ക്രമേണ അതിൽനിന്ന് പലമാറ്റങ്ങളും സംഭവിച്ചു. 1981-ൽ കൃഷി 13% ഉണ്ടായിന്നു എങ്കിൽ ഇന്നത് 7% ആയി കുറയാൻ കാരണം പ്രക്യതിയോടുള്ള മനുഷ്യന്റെ ഇടപെടലാണ്. അതുകൊണ്ട്  ദിനം പ്രതി ഭഷ്യ സാധാനങ്ങൾക്കായി നമ്മൾ മറ്റ് സംസ്ഥാനങ്ങളെ  ആശ്രയിക്കുന്നു.ഇനിയും ഇതിനൊരു മാറ്റം ഉണ്ടായില്ലങ്കിൽ വരും തലമുറയ്ക്ക് കേരളത്തിന്റെ സമ്പന്നമായ സംസ്കാരം നഷ്ടമാകുമെന്നതിൽ സംശയിക്കേണ്ടതില്ല. കൃഷി ചെയ്യാൻ അറിയില്ല എന്നതിനുപുറമേ താല്പര്യമില്ലന്നു വേണം പറയാൻ. ഇതിനു ഒരു  പരിധിവരെ അഭിമാനകുറവാണ്  കാരണം. വിദ്യാ സമ്പന്നമായ പുത്തൻ തലമുറ പണത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തിൽ എന്തും പണം കൊടുത്തു വാങ്ങാം എന്ന  നിലയിലേക്ക് മാറികഴിഞ്ഞു.അതിനു ഉദാഹരണമാണ് ഭക്ഷ്യാവശ്യ ങ്ങൾക്കായി  മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. ഗൾഫ്‌ പണത്തിന്റെ അമിത ഒഴുക്ക് കൃഷി ഭൂമി നികത്തി ബഹുനില മാളികകൾ പണിയുന്നതിൽ കലാശിച്ചു ..ഫലമോ ഭൂഗർഭ ജലത്തിന്റെയും മറ്റുപ്രകൃതി വിഭവങ്ങളുടെയും അമിത ചൂഷണ൦ .. പ്രകൃതിയുടെ താളം തെറ്റൽ, ഇവയെല്ലാം നമ്മുടെ കാർഷിക സംസ്കാരത്തിന്റെ നാശത്തിന് കാരണമായി അമിതമായ വ്യവസായ വൽക്കരണം അന്തരീക്ഷ മലിനീകരണത്തെ ക്രമാതീതമായി വർദ്ധിപ്പിക്കുകയും കൃഷി രീതികളുടെ താളം തെറ്റിക്കുകയും ചെയ്തു പ്രകൃതി മാതാവാണ്  അതിനാൽ പ്രകൃതിയുടെ സംരക്ഷണം ഉറപ്പുവരുത്തിയെങ്കിൽ മാത്രമേ ഒരു നല്ല കാർഷിക സമൂഹത്തെ വാർത്തെടുക്കാൻ കഴിയു. ലോകം “അന്താരാഷ്ട്ര കുടുംബ കൃഷി വർഷം”(INTERNATIONAL YEAR OF FAMILY FARMING-2014) ആയി ആചരിക്കുന്ന ഈ സമയം ഒരു പുതിയ കർഷക സംസ്കാരംരൂപപ്പെടുതിയെടുക്ക തിന്റെ പ്രസക്തി ഊന്നി പറഞ്ഞു കൊണ്ട്‌ ചർച്ചകൾ അവസാനിപ്പിച്ചു


ശുഭം



                                                                                                                                                                                                                                                                                                                                                                                                                                                                                                              വിഷയം : വിദ്യാഭ്യാസവും സ്ത്രി ഉന്നമനവും
സ്ഥലം  : എണ്ണക്കാട്
തീയതി  : 5 / 1/ 2014
സമയം  : 2.30 - 4.00 pm
                                   
               ആധുനിക സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയെ മുൻനിർത്തി "വിദ്യാഭ്യാസവും സ്ത്രിഉന്നമനവും"   എന്ന വിഷയത്തിലൂടെയാണ്    "വിവേകാനന്ദ വിദ്യാർതഥി സാപ്താഹിക്ക്" ഈ ആഴ്ച സഞ്ചരിച്ചത്. ചർച്ചയിലെ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം വിഷയത്തിന്റെ ആഴത്തിലുള്ള തലങ്ങൾ വിലയിരുത്താൻ സാധിച്ചു.
                        ആർഷ ഭാരത സംസ്കൃതിയിൽ പുരുഷൻ പൂർണതയിൽ  എത്തണമെങ്കിൽ  സ്ത്രീ അവശ്യമാണെന്ന് അർധനാരിശ്വര സങ്കൽപം വ്യക്തമാക്കുന്നു. എന്നാൽ ഇന്ന് സ്ത്രീക്ക് പുരുഷന്മാരോടൊപ്പം ഒരു സ്ഥാനം  അഥവ തുല്യത നൽകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാരത  സംസ്കാരം സ്ത്രീകളെ ദൈവ തുല്യമായ പദവിയിലാനു കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഭാരതാംബ എന്ന് വിശേഷിപ്പിക്കുന്നതും.
                          ആധുനിക ഭാരതീയ വീക്ഷണത്തിൽ സ്ത്രീഒരു കമ്പോള വസ്തുവായി മാറിയിരിക്കുന്ന പ്രവണതയാണ് ഇന്ന് കാണാൻ കഴിയുന്നത്. സ്ത്രീ അമ്മയാണ് , സഹോദരിയാണ് എന്നൊക്കെ വിശേഷിപിക്കുന്ന   സമൂഹം തന്നെയാണ് അവളെ ചൂഷണം ചെയ്യുന്നത്. കാലം അവളെ ഒരുപാട് മാറ്റിയിരിക്കുന്നു.ആധുനികതയുടെ ആരംഭം മുതൽത്തന്നെ അവൾ ചൂഷണത്തിനും ആക്രമണങ്ങൾക്കും ഇരയായിരുന്നു. അന്ന് സമൂഹത്തിലെ ഹിംസ്ര ജന്തുക്കൾ അവളെ ആക്രമിച്ചു. അന്ന് അവൾക്ക് സമൂഹത്തിലെ സ്വാതന്ത്യം നഷ്ടമായി. സ്നേഹത്തിന്റെ മറവിൽ കാമുകാൻ ആക്രമിച്ചപ്പോൾ സ്നേഹത്തിന്റെ സ്വാതന്ത്യവും  നഷ്ടമായി. കരുതലിന്റെ മറവിൽ അച്ഛനും, ഒടുവിൽ വാൽസല്യത്തിന്റെ മറവിൽ അമ്മയും അവളെ പണത്തിന് ബദലാക്കി. നീതി പീ0വും അവളെ തച്ചുടച്ചു.ഇനിയവൾക്ക് എവിടെയാണ് രക്ഷ ?. 
                          പ്രചീനകാലത്ത്  സമൂഹത്തിൽ സ്ത്രീകൾക്ക്  വിദ്യാഭ്യാസം നൽകിയില്ലെങ്കിലും അർഹമായ സ്ഥാനം നല്കിയിരുന്നു അതിനാൽ സ്ത്രീ ചൂഷണത്തിനു വിധേയമായില്ല. എന്നാൽ ഇന്ന് കാലം ഒരുപാട് മാറികഴിഞ്ഞു. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിൽ 95% ആണ്. എന്നാൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലാണ് സ്ത്രീകളുടെ മേൽ അതിക്രമങ്ങൾ കുടിവരുന്നത്. ഇതിനൊരുമാറ്റം എന്നുണ്ടാകും എന്നത് ഒരു ചോദ്യചിഹ്ന്മാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റക്ക് രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് ഇന്നുകണ്ടുവരുന്നത്. ഇതിനൊരുമാറ്റം വരും കാലങ്ങളിൽ ഉണ്ടാകുമോ? സ്ത്രീക്ക് അർഹിക്കുന്ന തുല്യത നൽകുമ്പോഴും അവൾക്ക് സംരക്ഷണം കിട്ടുന്നുണ്ടോ? എന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.   
                                           ഈ സജീവമായ ചർച്ചയിൽ  വിദ്യാർത്ഥികൾ മുന്നൊട്ടുവെച്ച നിർദേശങ്ങൾ താഴെ പറയുന്നു.
1. സ്ത്രീകൾളെ ചൂഷണം ചെയ്യുന്നവരെ  മാത്യകപരമായി  ശിക്ഷിക്കുക.
2.കാലോചിതമായ നിയമ സംരക്ഷണത്തിലുടെ സ്ത്രീ സുരക്ഷ  ഉറപ്പുവരുത്തുക.
3.ഗ്രാമങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസപുരോഗതി വളർത്തുക.
4.വിവാഹ പ്രായം ഒരു കാരണത്തിന്റെയുംഅടിസ്ഥാനത്തിലും കുറക്കാൻ പാടില്ല. 
 ആധുനിക സമുഹത്തിൽ  സ്ത്രീക്ക് സുരക്ഷയാണ്  ലക്ഷ്യം വെയ്ക്കെണ്ടാതെന്ന നിഗമത്തിൽ എത്തിചേർന്നു.  ചെയ്തതോടെ ചർച്ച അവസാനിച്ചു.  

ശുഭം 



No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...