Monday, 20 January 2014

                           കേരളത്തിൽ ഉണ്ടാവുമോ ഒരു കെജ് രിവാൾ ?



                   ആധുനിക ഇന്ത്യയിൽ ഉയർന്നുവന്ന അഴിമതി വിമുക്ത പാർട്ടിയുടെ നേതാവാണ്‌  അരവിന്ദ് കെജ് രിവാൾ. ഡൽഹി കേന്ദ്രമാക്കി ഉദയം കൊണ്ട ഈ പാർട്ടിയുടെ ലക്ഷ്യം തന്നെ അവകാശങ്ങൾ നേടിയെടുക്കുക,അർഹതപെട്ടവനു സ്വാതന്ത്യം നിഷേധിക്കാതിരിക്കുക എന്നതാണ്. പക്ഷെ  കേരളത്തിൽ ഉണ്ടാവുമോ ഒരു കെജ് രിവാൾ എന്നത് ഒരു ചോദ്യചിഹ്നമാണ് .

                              കേരളത്തിലെ ജനങ്ങൾ  മറ്റു സംസ്ഥാനങ്ങളെ അനുകരിക്കാനാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ  ഒരു കെജ് രിവാളിന്റെ പിറവിക്ക് സാധ്യത ഏറയാണ്.  എന്നാൽ അഴിമതി രഹിത കേരളം സാധ്യമാകുമോ എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.1947-ൽ  ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയത്,   സ്വാതന്ത്യം എന്ന ആശയം മാത്രം മനസ്സിൽ കണ്ടുകൊണ്ട് സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി പോരാടാൻ നിരവധി നേതാക്കൾ ഉയർന്നു വന്നതിനാലാണ്.   സ്വതന്ത്ര ഇന്ത്യ എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. എന്നാൽ ആധുനികയുഗത്തിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കളെയാണ് നമുക്ക് കാണാൻ കഴിയുന്നത്‌.
                                ചൂലുമായി രംഗത്ത് വന്ന ആം ആദ് മി പാർട്ടി ക്രമേണ ഇന്ത്യയുടെ പല ഭാഗത്തും പ്രജുര പ്രചാരം നേടി കഴിഞ്ഞു. ഇതിന്റെ അടിയലകൾ കേരളത്തിലും വീശി.അതിന്റെ ഭലമായി കേരളത്തിൽ ഇന്ന്   ആം ആദ് മി പാർട്ടിയിലേക്ക് ചേരാനുള്ള ജനങ്ങളുടെ തിടുക്കം മാധ്യമങ്ങളിൽ ഒരു ചർച്ച വിഷയമായി മാറിയിരിക്കുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാണ്. കേരളത്തിലെ ഈ പാർട്ടിയുടെ തലപ്പത്ത് മറ്റൊരു  കെജ് രിവാൾ ഉണ്ടാവുമോ എന്നത് വരും കാലങ്ങളിൽ കണ്ടറിയാം.ഒരു പാർട്ടി രൂപികരിക്കണമെങ്കിൽ ശക്തമായ നേതൃത്വം ഉണ്ടായിരിക്കണം.അങ്ങനെ ഒരു ശക്തമായ നേതൃത്വം കേരളത്തിലെ  ആം ആദ് മി പാർട്ടിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...