ഇത്രക്ക് ക്രൂരനോ
മനുഷ്യർക്കും മൃഗങ്ങൾക്കും നിരവധി വ്യത്യാസങ്ങൾ ഉണ്ടെന്നറിയാം.
എന്നാൽ രണ്ടിനുമുള്ള സാമ്യം ജീവനുണ്ടെന്നാണ്. ചിലകാര്യങ്ങൾ പറയാതിരിക്കവയ്യ മനുഷ്യർ പരസ്പരം അടിപിടികൂടുകയും കൊല്ലുകയും ചെയ്യുന്നത് പോരാഞ്ഞിട്ടായിരിക്കും ഇപ്പോൾ മൃഗങ്ങളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. പണത്തിനും വിനോദത്തിനും മിണ്ടാപ്രാണികളെ വേട്ടയാടുന്ന മനുഷ്യർ എന്നത് ഒരു പുതിയ വാർത്തയല്ലെങ്കിലും മനസിനെ വേദനിപ്പിക്കുന്ന രീതിൽ ചിലർ മൃഗങ്ങളോട് കാണിക്കുന്ന നീച പ്രവർത്തികൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാനിടയായി. മനുഷ്യൻ മൃഗമായി മാറുകയാണോ അതോ മൃഗത്തേക്കാൾ അധഃപതിക്കുവാനോ എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനെ തീവെച്ചു കൊല്ലാനും വെട്ടിനുറുക്കാനും കഴിയുമെങ്കിൽ പിന്നെയാണോ മൃഗങ്ങളോട് അല്ലെ, ഒരു കുരങ്ങനെ കെട്ടിത്തൂക്കിയിട്ട് തലകീഴായി തൂക്കി അടിക്കുന്ന വീഡിയോ ഇപ്പോൾ തന്നെ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. ആ വീഡിയോയുടെ അടിയിൽ പേരിനുവേണ്ടി ആളുകൾ കമന്റ് ഇടുമ്പോൾ കണ്ണുനിറയ്ക്കുന്നു. ഇവർക്ക് ഒന്നിറങ്ങി പ്രവർത്തിച്ചുകൂടെ എന്നോരുനിമിഷം തോന്നിപോയി. വീഡിയോയിൽ ആ കുരങ്ങിനെ തല്ലുമ്പോൾ അത് പിടയുന്നത് നോക്കിരസിക്കുന്ന മനുഷ്യ മൃഗങ്ങളെ ആണ് കാണാൻ കഴിയുന്നത്. നിലത്തു കിടത്തി അതിന്റെ കാലുകൾ അടിച്ചോടിച്ചതിനാൽ നീങ്ങാൻ കഴിയാത്ത മിണ്ടാപ്രാണി കരയുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. വന്യമൃഗങ്ങളോട് ചെയ്യുന്ന ക്രൂരത കുറ്റകരമാണെന്നും നിയപരമായി ശിക്ഷിക്കപെടുമെന്നും അറിയാമെങ്കിലും ആരും അതിനു മുതിരാതിരിക്കുന്നില്ല. മൃഗങ്ങളുടെ പല്ലും നഖവും തോലും, മയിൽപീലി, ആനക്കൊമ്പ് അങ്ങനെ നീളുന്നു പണത്തിനുവേണ്ടിയുള്ള മിണ്ടാപ്രാണികളോടുള്ള ക്രൂരത. എന്നാൽ കുരങ്ങിനെ ഇത്രയും ദേഹോപദ്രവം ചെയ്യുന്നത് എന്തിനാണ് ? ഇതിൽനിന്നു എന്തുനേട്ടമാണ് കിട്ടുന്നത്? എന്തിനാണ് ഈ നരനായാട്ട് ? മിണ്ടാപ്രാണികൾ ആയതുകൊണ്ടു മാത്രം എന്തും ചെയ്യാമെന്ന അഹങ്കാരമാണ് മനുഷ്യനെ മൃഗങ്ങളാക്കുന്നത്. ഇത് അവസാനിപ്പിക്കുക. മൃഗ സമ്പത്ത് നമ്മുടെ ഭൂമിയുടെ സ്വത്താണെന്നു മറക്കരുത് .

No comments:
Post a Comment