നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസന വിധേയമാക്കുന്ന അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ നാടകകൃത്താണ് വി ടി ഭട്ടതിരിപ്പാട്. കേരളത്തിലെ പ്രസസ്തനായ സാമൂഹ്യ നവോത്ഥാന നായകനും ഉപന്യാസകാരനുമായിരുന്ന വി ടി 1896 മാർച്ച് 26 ന് അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ ഗ്രാമത്തിൽ കൈപ്പിള്ളിമനയിൽ ജനിച്ചു. വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ട നാടകത്തിനു നിരവധി സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടതായി വന്നെങ്കിലും പ്രദർശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാം അന്തർജനങ്ങൾ ഉദ്ബുദ്ധരായി. തങ്ങളുടെ മേൽ അടിചേൽപ്പിച്ചിരുന്ന ദുരാചാരങ്ങളിൽ നിന്നുള്ള മോചനമെന്നവണ്ണം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രികൾ ഹൃദയത്തിലേറ്റി. ശ്രിനാരായണ ഗുരുവിന്റെ ആദർശങ്ങളോട് കൂടുതൽ അടുക്കുകയും എസ് .എൻ .ഡി .പി യോഗം സംഘടനയോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഈ ഴവരുമായി ബന്ധപ്പെട്ട എല്ലാ പൊതുയോഗങ്ങളിലും അദേഹം പങ്കെടുക്കുകയും പന്തി ഭോജനം നടത്തുകയും ചെയ്തു.പരിവേദനം,മിശ്ര വിവാഹം,വിധവ വിവാഹം എന്നിവയ്ക്ക് ഊന്നൽ നല്കുകയും സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിക്കുകയും ചെയ്തു. തൃശ്ശൂരിലെ നമ്പൂതിരി മoത്തിൽ പഠിക്കുന്ന വിദ്യാര്തികളുടെ വിദ്യാഭ്യാസത്തിനുള്ള പണ ശേഖരാർതം 1931-ൽ നടത്തിയ യാചന യാത്ര കേരള ചരിത്രത്തിൽ തന്നെ ശ്രധേയമായിരുന്നു. ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന എല്ലാ സാമുഹിക തിന്മകൾക്കും ദുരാചാരങ്ങൾക്കും എതിരെ വളരെ ശക്തമായി ശബ്ദമുയർത്തിയ വ്യക്തിയെന്ന നിലയിലും ചരിത്രം അദേഹത്തെ ഓർക്കുന്നു.രജനീരംഗം,പോംവഴി,തെരഞ്ഞെടുത്ത കഥകൾ മുതലായവ കഥാസമാഹാരങ്ങൾ ആണ്.കരിഞ്ചന്തയാണ് മറ്റൊരു പ്രധാന നാടകം. 1982 ഫെബ്രുവരി 12ന് അന്തരിച്ചു.വി ടി ഭാടതിരിപ്പാട് ചരമവാർഷികം
Thursday, 11 February 2016
Subscribe to:
Post Comments (Atom)
ലാലേട്ടന് 60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...
-
സഞജനാർ എന്ന ഐപിഎസ് സിംഹം ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബാലസംഗം ചെയ്ത കൊന്ന കേസിലെ പ്രതികൾക്...
-
ഫിഡൽ കാസ്ട്രോ അന്തരിച്ചു ക്യൂബൻ വിപ്ലവകാരിയും ക്യൂബ മുൻ പ്രസിഡന്റുമായ ഫിഡൽ കാസ്ട്രോ (90...

No comments:
Post a Comment