റസൂൽ പൂക്കുട്ടി ഗോൾഡൻ റീൽ പുരസ്കാരത്തിന്റെ നിറവിൽ ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ റീൽ പുരസ്കാരം. ഇന്ത്യയുടെ മകൾ എന്ന ഡോകുമെന്റാറിയിലെ മികച്ച ശബ്ദ മിശ്രണത്തിനാണ് പുരസ്കാരം. മോഷൻ പിക്ചർ സൗണ്ട് എഡിറ്റെഴ്സ് നല്കുന്ന ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യകാരൻ എന്ന ബഹുമതിയും ഇനി റസൂൽ പൂക്കുട്ടിക്ക് സ്വന്തം.


