Tuesday, 12 May 2015

         പ്രിയതമേ ...

നിലവിളക്കിൻ തിരിനാളത്തിൽ
നിൻ കണ്ണിലെ തിളക്കം ഞാൻ -
നോക്കിനിന്നു...                                                ഏതോ കാലത്തിൽ മറഞ്ഞു -
പോയ ഓർമകൾ ആ നിമിഷം 
എൻ  മനസ്സിൽ ഓടിയത്തി ...
പ്രിയേ...നീ അറിയുന്നുവോ-
നിൻ ഭാവങ്ങൾ ഓരോന്നും 
എൻ മനം കീഴ്പെടുത്തി 
നീ ദേവിയോ ... ദേവതയോ ...
നിൻ  സൗന്ദര്യം ഈ സുന്ദര-
 വെളിച്ചത്തിൽ ഓർക്കുന്നു 
ഒരു മിഴിനാളം പോലെ 
ഓർക്കുന്നു ...

Saturday, 9 May 2015

                     അമ്മ 
 ഒരു ചെറു ചെടിയിൽ നിന്ന് പൊട്ടിമുളച്ച 
നിന്നിൽ ഒരു നറു പുഷ്പമായി ഞാൻ പുറത്ത് വന്നു
ഓരോ ദിനവും നീ എൻ  വളർച്ച നോക്കിനിന്നു.
ഏതോ വസന്തകാലം നിൻ കൈകോർത്ത്
 ഞാൻ നടന്നു നീങ്ങി ...........
ബാല്യത്തിൽ നീ എനിക്ക് അമ്മയും 
പിന്നിട് ഒരു കാലത്ത് സുഹ്യത്തായും മാറി 
ഒരു ശിശിരത്തിൽ നിൻ കൈയ്യിൽ നിന്നും മറ്റൊരു വനിലേക്ക് എത്തുമ്പോൾ ..........
അമ്മേ ... നീ എൻ  ദേവതയോ.........
അമ്മേ ... നീ എൻ  ദേവതയോ.......

Thursday, 7 May 2015

                                   രവീന്ദ്രനാഥടാഗോർ 
             
ലോക പ്രശസ്ത ഇന്ത്യൻ സാഹിത്യകാരനും ഏഷ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനമാണ് മെയ്‌ 7 .
1861 മെയ്‌ 7 ന് ബംഗാളിൽ ജനനം.ഇംഗ്ലണ്ടിൽ വിദ്യാഭ്യാസത്തിനായി പോയെങ്കിലും പഠനം പൂർത്തിയാക്കിയില്ല. കവി, തത്വചിന്തകൻ, കഥാകൃത്ത് ,നോവലിസ്റ്റ്,സാമുഹിക പരിഷ്കർത്താവ്‌ തുടങ്ങിയ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി.നൂറോളം കവിതാസമാഹാരങ്ങൾ,8 നോവലുകൾ, നിരവധി  ചെറു കഥകൾ, നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങിയവയാണ്  അദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ . അദേഹം ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നൽകി.1913-ൽ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ചു.1941 ആഗസ്റ്റ് 7-ന് അന്തരിച്ചു.
                                                 വേലുത്തമ്പി ദളവ

ബ്രിട്ടീ ഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരദേശാഭിമാനികളോട് ആവശ്യപെട്ടുകൊണ്ട് 1809 ജനുവരി 11 ന് കുണ്ടറ വിളംബരം ആഹ്വാനം ചെയ്ത ധീരദേശാഭിമാനിയാണ് വേലുത്തമ്പി ദളവ. അദേഹത്തിന്റെ 120 -മത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ നാടിനു വേണ്ടി ചെയ്ത സംഭാവനകൾ വിലപെട്ടതാണെന്ന്  ഓർക്കുക.
                               വിദേശ ഭരണ കാലം മുതൽ തന്നെ ബ്രിട്ടിഷുകാരുമായി  നല്ല ബന്ധത്തിലായിരുന്നു ദളവ. അവർ രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെട്ടത് ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി.തുടർന്ന് ദളവ ബ്രിട്ടീഷുകാർക്കെതിരെ പല തവണ യുദ്ധം ചെയ്തു.എന്നാൽ യുദ്ധങ്ങൾ  എല്ലാം തന്നെ  ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു. ഈ പരാജയങ്ങൾ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരത്തിനു വഴിയൊരുക്കി.
                                   1809 മാർച്ച് 18 ന് തന്റെ പതവി(ദളവ )യിൽ നിന്നും പുറത്താക്കിയത് ബ്രിട്ടീഷുകാർക്ക് അനുകൂലമായി. ദളവ യുടെ സൈന്യത്തെ പൂർണമായും പരാജയപെടുത്തി.ദളവയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമനിച്ച സമയം ദളവ മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി.ഒട്ടും താമസിക്കാതെ താന്നെ ബ്രിട്ടീഷുകാർ ക്ഷേത്രം വളയുകയും വെള്ളക്കാരുടെ  കരങ്ങളാൽ തന്റെ മരണം ഉറപ്പാക്കിയ ദളവ സ്വയം ജീവൻ  ബലികൊടുത്തു. 1809 ഏപ്രിൽ 8ന്  വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു എന്ന് ചരിത്രം കുറിക്കുന്നു.
                                           ചരിത്രത്തിൽ ദേശാഭിമാനത്തെ ജ്വലിപ്പിക്കുന്ന അധ്യായം രചിച്ച വീരപുരുഷൻ എന്ന് വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പിയെ വിശേഷിപ്പിക്കുന്നു.

Wednesday, 6 May 2015

                ഇന്ന് ചെട്ടികുളങ്ങര ഭരണി
 
എല്ലാ മതസ്ഥർക്കും ഒരു പോലെ പ്രവേശനം നൽകുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ  ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. കുംഭ മാസത്തിലെ ഭരണി നാളാണ് ഈ   ക്ഷേത്രത്തിലെ പ്രധാന ഉത്സവം . അന്നേ ദിവസം നാനാ ജാതി  മതസ്ഥർ ക്ഷേത്രത്തിൽ എത്തുകയും ദേവീ കടാക്ഷം നേടുകയും ചെയുന്നു .  ഈ മാസങ്ങളില്‍ ദേവീ  ദർശനം  നടത്തുകയും, ഉപാസന നടത്തുകയും ചെയ്താൽ  സമസ്ത ജീവിത വിജയങ്ങളും കൈവരുമെന്നാണ് വിശ്വാസം. ഗോത്രത്തനിമ വിളിച്ചോതുന്ന  പൗരാണിക കരകൗശല വിദ്യകൾ പ്രദർശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ് ക്ഷേത്രങ്ങളിൽ നടക്കാറ്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചയോട് കൂടിയ ഭരണി ആഘോഷം ഇതിനൊരു ഉദാഹരണമാണ്. കുംഭ മാസത്തിലെ ഭരണി   ദിവസം നടക്കുന്ന ഉത്സവം എല്ലാ വർഷവും ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ആണ് നടക്കാറ് .


കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം.1200 വർഷം  പഴക്കമുള്ള ഈ ക്ഷേത്രം ശ്രീ ആധിശങ്കരന്റെ  ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്നാണ് വിശ്വാസം .   ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം  ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്.കൂടാതെ കെട്ടു കാഴ്ച്ച എന്ന അനുഷ്ഠാനവും നടത്തി വരുന്നുണ്ട് . ക്ഷേത്രത്തിനു ചുറ്റുമുള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകാഴ്ച്ച നടക്കുന്നത്. ഭീമാകാരമായി  അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും, പാഞ്ചാലി, ഭീമൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി ചേരുന്നു.ഇതിന്റെ  ഭാഗമായി  ഭക്തജനങ്ങൾ നടത്തുന്ന നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പാരമ്പര്യ തനിമ വിളിച്ചോതുന്ന ഒന്നാണ് ഈ വഴിപാട്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. വിദേശികളേപ്പോലും വിസ്മയിപ്പിക്കുന്ന കെട്ടുകാഴ്ചയുടെ അവിസ്മരണീയ വിരുന്നാണ് ചെട്ടികുളങ്ങര കുംഭ ഭരണി എന്നുള്ള കാര്യം വെളിവാക്കുന്നതാണ്  യുനസ്കോ അംഗീകരിക്കുന്ന  ഇവിടുത്തെ ആഘോഷങ്ങൾ.

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...