കേരളം കിരാതഭൂമിയോ ?
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയുടെ ബാക്കിപത്രം കുറച്ചുമുന്നേ അതെ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായും ഒരു പെൺകുട്ടിയുടെ സ്വപ്നവും തകർത്ത ആ കാഴ്ച്ച ഒരു പക്ഷെ എല്ലാവരുടെയും കണ്ണ് നനയിച്ചിരിക്കാം. പ്രണയത്തിന്റെ പേരിൽ കെവിൻ പി ജോസഫ് എന്ന 23 കാരന്റെ അരുംകൊല നടന്നിട്ട് മണിക്കൂറുകൾ മാത്രം. ചേതനയറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരയുന്ന മാതാപിതാക്കളും നവവധുവിനെയുനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല.
പരിഷ്‌കൃതവും സാക്ഷരതയും വാനോളം ഉയർത്തുമ്പോഴും ജാതിയുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ തടയിടാൻ ഒരു ഭരണകൂടത്തിനും കഴിയുന്നില്ല. അതിന്റെ ഉത്തമോദാഹരണമായി കെവിൻ മാറി കഴിഞ്ഞു. ജാത്യാഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കേരളത്തിൽ വിരളമാണ്. മലപ്പുറത്തെ അരീക്കോടിൽ ആതിര എന്ന പെൺകുട്ടി ഇതരജാതിയിൽപെട്ട വിവാഹം കഴിക്കുന്നതിന്റെ പേരിൽ വിവാഹത്തലേന്ന് അച്ഛൻ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് വളരെ കാലമൊന്നുമായില്ലന്നോർക്കുക. അതിനു സമാനമായ മറ്റൊരു കൊല കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുന്നു.
സ്നേഹിച്ച് വിവാഹം കഴിച്ചു എന്നതിന്റെ സ്വന്തം പിതാവും സഹോദരനും തന്റെ ഭർത്താവിനെ അറിഞ്ഞോ അറിയാതയോ ഇല്ലാതാക്കി. ഒരു മകൾക്ക് അച്ഛനെന്നനിലയിലും ഒരു സഹോദരിക്ക് സഹോദരൻ നിലയിലും മാതൃകയാകേണ്ടവർ ഇവിടെ കുറ്റരോപിതർ ആയിരിക്കുന്നു. പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ മാതാപിതാക്കൾ ഇങ്ങനെ ഒരു ചെയ്തി നടത്തിയാൽ സമൂഹം അവരെ അഭിനന്ദിക്കും എന്നാൽ കെവിന്റെ മരണത്തോടെ മൂക്കത്ത് വിരൽവെക്കേണ്ട അവസ്ഥയായി.
ഒരുപാട് സ്വപ്നങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 24 തീയതി വീട്ടുകാരുടെ എതിർപ്പിന് മറികടന്നു കെവിനും നീനുവും വിവാഹിതരായി . തൊട്ടടുത്തദിവസങ്ങളിൽ വീട്ടുകാർക്കിടയിൽ നടന്ന പ്രശനങ്ങൾ ഒന്നും തന്നെ അവരെ തളർത്തിയില്ല. എന്നാൽ കെവിന്റെ മരണവാർത്തയോടെ അവളുടെ പ്രതികഷകൾ എല്ലാം തന്നെ ഇല്ലാതായി,സ്വപ്നങ്ങളിൽ ഇരുട്ടുവീണു, ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാ മോഹങ്ങളും അസ്തമിച്ചു...
ഞാറാഴ്ച്ച കെവിനെ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് നീനുവും കെവിന്റെ പിതാവ് ജോസെഫും പോലീസിൽ പരാതിപ്പെട്ടപ്പോൾ
പോലീസിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട് അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം ''
നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സേനയ്ക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത് ?. മുഖ്യമന്ത്രിയുടെ പരുപാടിനടക്കുന്ന സ്ഥലത്ത് ക്രമസമാധാനം ഉറപ്പുവരുത്തിയില്ലെകിൽ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന് എന്ത് വിലതയാണുള്ളത്? തുടങ്ങിയ ചോദ്യങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ ഉയരുന്നതാണ്. ദുരഭിമാനക്കൊലയിൽ പോലീസിന്റെ നിഷ്‌ക്രിയത്വം ആണ് നാം കണ്ടത്. അതുകൊണ്ട് തന്നെ കേരളം ഒരു കിരാതഭൂമിയായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രബുദ്ധ കേരളത്തിൽ അനുദിനം ഉണ്ടാകുന്ന അക്രമങ്ങളും കൊലകളും തടയാനോ നിയന്ത്രിക്കാനോ സർക്കാർ നിലപാടുകൾ കൈകൊള്ളും എന്ന് വാക്കാൽ പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹ ബന്ധത്തിൽ ഏർപ്പെടാം എന്നത് നിയമം അനുവർത്തിക്കുന്നു. അവിടെ മതമോ ജാതിയോ ബാധകമാകുന്നില്ല. അതിനാൽ ഇനിയും സമൂഹത്തിൽ ആതിരമാരും നീനുമാരും ഉണ്ടാകാതിരിക്കട്ടെ...
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയുടെ ബാക്കിപത്രം കുറച്ചുമുന്നേ അതെ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായും ഒരു പെൺകുട്ടിയുടെ സ്വപ്നവും തകർത്ത ആ കാഴ്ച്ച ഒരു പക്ഷെ എല്ലാവരുടെയും കണ്ണ് നനയിച്ചിരിക്കാം. പ്രണയത്തിന്റെ പേരിൽ കെവിൻ പി ജോസഫ് എന്ന 23 കാരന്റെ അരുംകൊല നടന്നിട്ട് മണിക്കൂറുകൾ മാത്രം. ചേതനയറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരയുന്ന മാതാപിതാക്കളും നവവധുവിനെയുനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല.
പരിഷ്‌കൃതവും സാക്ഷരതയും വാനോളം ഉയർത്തുമ്പോഴും ജാതിയുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ തടയിടാൻ ഒരു ഭരണകൂടത്തിനും കഴിയുന്നില്ല. അതിന്റെ ഉത്തമോദാഹരണമായി കെവിൻ മാറി കഴിഞ്ഞു. ജാത്യാഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കേരളത്തിൽ വിരളമാണ്. മലപ്പുറത്തെ അരീക്കോടിൽ ആതിര എന്ന പെൺകുട്ടി ഇതരജാതിയിൽപെട്ട വിവാഹം കഴിക്കുന്നതിന്റെ പേരിൽ വിവാഹത്തലേന്ന് അച്ഛൻ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് വളരെ കാലമൊന്നുമായില്ലന്നോർക്കുക. അതിനു സമാനമായ മറ്റൊരു കൊല കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുന്നു.സ്നേഹിച്ച് വിവാഹം കഴിച്ചു എന്നതിന്റെ സ്വന്തം പിതാവും സഹോദരനും തന്റെ ഭർത്താവിനെ അറിഞ്ഞോ അറിയാതയോ ഇല്ലാതാക്കി. ഒരു മകൾക്ക് അച്ഛനെന്നനിലയിലും ഒരു സഹോദരിക്ക് സഹോദരൻ നിലയിലും മാതൃകയാകേണ്ടവർ ഇവിടെ കുറ്റരോപിതർ ആയിരിക്കുന്നു. പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ മാതാപിതാക്കൾ ഇങ്ങനെ ഒരു ചെയ്തി നടത്തിയാൽ സമൂഹം അവരെ അഭിനന്ദിക്കും എന്നാൽ കെവിന്റെ മരണത്തോടെ മൂക്കത്ത് വിരൽവെക്കേണ്ട അവസ്ഥയായി.
ഒരുപാട് സ്വപ്നങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 24 തീയതി വീട്ടുകാരുടെ എതിർപ്പിന് മറികടന്നു കെവിനും നീനുവും വിവാഹിതരായി . തൊട്ടടുത്തദിവസങ്ങളിൽ വീട്ടുകാർക്കിടയിൽ നടന്ന പ്രശനങ്ങൾ ഒന്നും തന്നെ അവരെ തളർത്തിയില്ല. എന്നാൽ കെവിന്റെ മരണവാർത്തയോടെ അവളുടെ പ്രതികഷകൾ എല്ലാം തന്നെ ഇല്ലാതായി,സ്വപ്നങ്ങളിൽ ഇരുട്ടുവീണു, ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാ മോഹങ്ങളും അസ്തമിച്ചു...
ഞാറാഴ്ച്ച കെവിനെ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് നീനുവും കെവിന്റെ പിതാവ് ജോസെഫും പോലീസിൽ പരാതിപ്പെട്ടപ്പോൾ പോലീസിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട് അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം ''