Saturday, 26 November 2016

ഓച്ചിറ; പന്ത്രണ്ട് വിളക്ക് 
                                  മഹോത്സവത്തിന്റെ നിറവിൽ 



ചരിത്ര പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വൃശ്ചികം ഒന്നുമുതലെ ഉത്സവങ്ങൾക്ക് തുടക്കമായി. ശ്രീകോവിൽ,പ്രതിഷ്ഠ് എന്നിവ ഇല്ലാതെ ക്ഷേത്രം എന്നത്  മറ്റു ക്ഷേത്രങ്ങളിൽ നിന്ന്  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ വേറിട്ട്നിർത്തുന്നു. വൃശ്ചികം ഒന്നുമുതൽ 12 ദിവസമാണ് വിളക്ക് നീണ്ടു നിൽക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും ക്ഷേത്രത്തിൽ എത്തുകയും കുടിലുകൾ കെട്ടി ഭജനമിരിക്കുന്നതും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെ 'ഭജനം പാർക്കുക' എന്നാണ് പറയുന്നത്. മിഥുനമാസത്തിലെ ഓച്ചിറകളിയും പ്രാധാന്യം അർഹിക്കുന്നു. മണ്ണ് പ്രസാദമായി നൽകുന്നതാണ് മറ്റൊരു സവിശേഷത. നവംബർ 27 ആം തീയതി ഉത്‌സവം സമാപിക്കുന്നത്.

Friday, 25 November 2016

ഫിഡൽ കാസ്ട്രോ                                                   അന്തരിച്ചു

ക്യൂബൻ വിപ്ലവകാരിയും ക്യൂബ മുൻ പ്രസിഡന്റുമായ ഫിഡൽ കാസ്ട്രോ (90)അന്തരിച്ചു. ഹവാനയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകളെത്തുടർന്ന് വിശ്രമജീവിതത്തിലായിരുന്നു.  ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. 1976 മുതൽ 2008 വരെ ക്യൂബ ഭരിച്ചു. "അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമ്മളെ കാത്തിരിക്കുന്നത് വിജയമാകാം, പരാജയമാകാം. ഫലം എന്തുതന്നെയായാലും ഇത് നമുക്ക് ആഹ്ലാദം നൽകുന്ന ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്. നാം വിജയിക്കുകയാണെങ്കിൽ വളരെ അടുത്തു തന്നെ മാർട്ടിനിയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി അതല്ല പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ നിരാശരാവേണ്ട, ആയിരങ്ങൾ ക്യൂബക്കു വേണ്ടി മരിക്കുവാൻ തയ്യാറായി നമ്മുടെ പുറകെ വരും. അവർ നാം പിടിച്ച കൊടി ഉയർത്തിപിടിച്ചു മുന്നോട്ടു പോകും". 1953മൊൻകാട ബാരക്ക് ആക്രമണത്തിനു മുന്നോടിയായി വിപ്ലവകാരികളോടായി അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.

Friday, 18 November 2016

 ഭക്ഷണം മോഷിച്ചുവെന്ന്  ആരോപിച്ച് 
                                 കൗമാരക്കാരനെ ജീവനോടെ തീകത്തിച്ചു കൊന്നു

ദക്ഷിണ -പടിഞ്ഞാറൻ നൈജീരിയിലെ ലാഗോസ് നഗരത്തിലെ ബാദഗ്രി ജില്ലയിൽ ഭക്ഷണം മോഷിടിച്ചുവെന്ന് ആരോപിച്ച് കൗമാരക്കാരനെ ജനക്കൂട്ടം കത്തിച്ച് കൊന്നു. കാലുകൾ കെട്ടിയിട്ട് മർദിച്ച ശേഷം തീ പിടിക്കുന്ന ഏതോ ദ്രാവകം നിറച്ച ടയർ കൗമാരക്കാരന്റെ കഴുത്തിൽ ഇട്ടാണ് കത്തിച്ചത്.ഏഴ് വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് അറിയുന്നത് വാർത്തയോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tuesday, 15 November 2016

നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

തെക്കന്‍ ബൊളിവിയയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പരസ്യമായി  തല്ലിക്കൊന്ന് കെട്ടിത്തൂക്കി. പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന സമയം പ്രദേശവാസികൾ പോലിസ്റ്റസിഷനിൽ അതിക്രമിച്ച് കടന്ന് പ്രതിയെ ക്രൂരമായി മർദിച്ചു കൊന്ന ശേഷമാണ് കെട്ടിത്തൂക്കിയത്.
ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു; 
അമേരിക്കന്‍ പ്രഥമ   വനിതക്കെതിരെ വംശീയ അധിക്ഷേപം 

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ക്ലെയിലെ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പമേല ടെയ്‌ലര്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ ‘കുരങ്ങ്’ എന്ന് വിശേഷിപ്പിച്ചത്.  ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു എന്നാണ് പമേല തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. സുന്ദരിയായ പ്രഥമ വനിതയായ മെലാനിയയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ് എന്നും പമേല പറഞ്ഞു.

Monday, 14 November 2016

                  ഓസ്‌കാറിന്റെ നിറവിൽ ജാക്കിച്ചാൻ

ചലചിത്രമേഖലക്ക് നല്‍കിയ മികച്ച  സംഭാവനയ്ക്ക് ആക്ഷൻ ഹീറോ ജാക്കിചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചു. റഷ് അവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ക്രിസ് ടെക്കറില്‍ നിന്നാണ് ജാക്കിചാന്‍ പുരസ്കാരം ഏറ്റ് വാങ്ങിയത്. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കി 200 ല്‍ അധികം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച അവാർഡ് ഒരു സ്വപ്നം പോലെ കാണുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും ജാക്കിച്ചാൻ പറഞ്ഞു. 

ഗെയ്‌ലിനെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ്  ലോകത്തെ ഞെട്ടിച്ച് സാബിർ റഹ്മാൻ 
                                                 
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ പോലും വെല്ലുന്ന ബാറ്റിംഗാണ്  ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാൻ കാഴ്ച വെച്ചത്. തന്റെ ഉജ്ജ്വല ഇന്നിംഗ്‌സിന് മുന്നില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡും പഴങ്കഥയായി.  ബാരിസല്‍ ബുള്‍സും രാജ്ഷാഹി കിംഗ്‌സും തമ്മിലുള്ള മത്സരത്തിലാണ് സാബിറിന്റെ വെടിക്കെട്ട്  ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചത്. 

Friday, 11 November 2016

  'ഡൊണാൾഡ് ട്രംപ് പാകിസ്ഥാനി'യാണെന്നും; 
                   യഥാർത്ഥ പേരുകേട്ടാൽ ഞെട്ടുമെന്നും

                          പാകിസ്ഥാൻ ചാനൽ 


അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് പാക് സ്വദേശിയാണെന്ന് പാകിസ്താനിലെ പ്രമുഖ ചാനലായ നിയോ ന്യുസിന്റെ കണ്ടെത്തൽ. ട്രംപ് ജനിച്ചത് പാകിസ്താനിലെ വസീരിസ്ഥാനിലാണെന്നും അദ്ദേഹത്തിന്റെ പഴയ  പേര് ദാവൂദ് ഇബ്രാഹിം ഖാൻ എന്നാണെന്നും നിയോ ന്യുസ് വ്യക്തമാക്കുന്നു. മാതാപിതാക്കളുടെ അപകടമരണത്തെ തുടർന്ന് ഇന്ത്യൻ ആർമി ക്യാപ്റ്റൻ ദാവൂദിനെ ലണ്ടനിൽ എത്തിക്കുകയും ഇവിടെ വെച്ച് ട്രംപ് കുടുംബം ഇയാളെ ദത്തെടുത്തത് അമേരിക്കയിലെത്തിച്ചതായും ചാനൽ വ്യക്തമാക്കുന്നു.

Saturday, 5 November 2016

പെൺകുഞ്ഞു ജനിച്ചു മരുമകൾക്ക്                                                           സമ്മാനം ഹോണ്ട സിറ്റി കാർ

പെൺകുഞ്ഞിനു ജന്മം നൽകിയ മരുമകൾക്ക് അമ്മായിയമ്മ കൊടുത്തത് ഹോണ്ട സിറ്റി കാർ. ഹാമിർപൂർ സ്വദേശിനിയായ ഖുഷ്ബുവിനാണ് അമ്മായിയമ്മയുടെ കയ്യിൽ നിന്നും കാർ സമ്മാനമായി ലഭിച്ചത്. ആൺകുഞ്ഞുങ്ങളേക്കാൾ പെൺകുഞ്ഞ് ജനിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം . എന്തായാലും ഖുഷ്ബുവിന്റെ അമ്മായിയമ്മയെപ്പോലുള്ളവരെ ലഭിക്കാൻ പ്രാർത്ഥിക്കുകയാണ് ഗ്രാമത്തിലെ യുവതികളെന്നാണ് വാർത്തകൾ.

Friday, 4 November 2016

പെൺകുട്ടിയെ കടിച്ചുകൊന്ന പുലിയെ                                                          തീകൊളുത്തി കൊന്നു

എട്ടു വയസുള്ള പെൺകുട്ടിയെ കടിച്ചു കൊന്ന പുലിയെ ഗ്രാമവാസികൾ തീ കൊളുത്തി കൊന്നു. സൂറത്തിൽ കഴിഞ്ഞ നവംബർ ഒന്നിനാണ് സംഭവം. അതിനു ശേഷം വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിയെ കൂട്ടിലാക്കി. എന്നാൽ രോക്ഷാകുലരായ ഗ്രാമവാസികൾ കൂട്ടിനുള്ളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്യോഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Tuesday, 1 November 2016

പ്രഫസർ അലൻ  ഇത്തവണയും  
     അമേരിക്കൻ തെരഞ്ഞെടുപ്പ്                                                        പ്രവചനവുമായി രംഗത്ത് 
വാഷിംഗ്‌ടൺ ഡിസിയിലെ അമേരിക്കൻ സർവകലാശാല ചരിത്ര വിഭാഗം പ്രഫസറായ അലൻ ജെ ലിച് മാൻ ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണവുമായി രംഗത്തുവന്നിരിക്കുകയാണ്.കഴിഞ്ഞ 30 വർഷങ്ങളായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൃത്യമായാണ് അലൻ പ്രവചനം നടത്തിയത്."വൈറ്റ് ഹൌസിലേക്കുള്ള താക്കോലുകൾ " എന്ന രീതി ഉപയോഗിച്ചാണ് ഇതുവരെ ഭാവി പ്രസിഡന്റുമാരെ പ്രവചിച്ചിട്ടുള്ളത്. 1860 മുതൽ 1980 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളെയും വിശകലനം ചെയ്താണ് വൈറ്റ് ഹൌസിലേക്കുള്ള താക്കോലുകൾ " രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപയോഗിച്ചു 1980 മുതൽ തുടർന്നുള്ള 8 തിരഞ്ഞെടുപ്പുകളുടെ  ഫലം കൃത്യമായി പ്രവചിച്ചുഎന്ന് അലൻ വ്യക്താക്കി.സർവേഫലങ്ങളിൽ മുൻ‌തൂക്കം ഡെമോക്രറ്റിക് സഥാനാർത്ഥിയായ ഹിലരി ക്ലിന്റനാണ്. എന്നാൽ റിപ്പബ്ലിക്കൻ സഥാനാർത്ഥി ഡൊണാൾഡ് ജെ ട്രംപ്  വിജയിക്കുമെന്നാണ് അലന്‍ ജെ ലിച്ച്മാന്റെ പ്രവചനം.

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...