Monday, 2 March 2015

ഇന്ന് ദേശീയ പ്രതിരോധ ദിനം
 
രാഷ്ട്രം ഇന്ന് ദേശിയ പ്രതിരോധ ദിനം ആഘോഷിക്കുന്നുഇന്ത്യയിലെ സായുധ സേനാ വിഭാഗങ്ങളായ  കരസേന, നാവികസേന, വായുസേന എന്നീ മൂന്നു ശാഖകളെയും ഉൾപ്പെടുത്തിയിട്ടുള്ള മിലിറ്ററി വിഭാഗമാണ്പ്രതിരോധം. മാർച്ച് 3 പ്രതിരോധ ദിനമായി രാജ്യം കൊണ്ടാടുമ്പോഴും ലോകത്തിന്റെ തന്നെ ഏറ്റവും ശ്രദ്ധേയമായ അക്കാദമി എന്ന പേരും ഇന്ത്യക്ക് അവകാശപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഖഡക്വാസ് പ്രദേശത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. മിലിട്ടറി വിഭാഗത്തിൽ നിരവധി പ്രതിഭകളെ രാജ്യത്തിനു സമ്മാനിച്ച അക്കാദമി എന്ന പ്രത്യേകതയും ഇതിനുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അവസരത്തിൽ രാജ്യം സ്മരിക്കുന്നു. അമേരിക്കൻ മാതൃകയിൽ സ്ഥാപിച്ച അക്കാദമിയുടെ പരിശീലനം എല്ലാ സേനാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യം ആദരിക്കുന്ന ഒട്ടനവധി ജവാൻമാരുടെ പരിശീലന കേന്ദ്രമായി മാറിയ ഡിഫെൻസ് അക്കാദമി സ്ഥാപിതമായിട്ട് 60 വർഷം പിന്നിടുന്നു വേളയിൽ തന്നെയാണ് ദേശീയ പ്രതിരോധ ദിനം കടന്നു പോകുന്നത്.

                                രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലിൻലിത്ഗോ പ്രഭുവിന്റെ ആവശ്യ പ്രകാരം ഇന്ത്യൻ ട്രൂപ്പുകളിലെ ജവാന്മാരുടെ സ്മരണയ്ക്കായി ഒരു യുദ്ധസ്മാരകം പണിയുന്നതിനായി  1,00,000 പൗണ്ട് കൈമാറി. അതിന്റെ ഫലമായി 1946 ഡിസംബറിൽ ,ഇന്ത്യയുടെ  കമാണ്ടർ-ഇൻ-ചീഫ് ആയിരുന്ന ഫീൽഡ് മാർഷൽ ക്ലൗഡ് ഓഷൻലെക് ലോകരാഷ്ട്രങ്ങളിൽ നിലവിലുള്ള യുദ്ധ സ്മാരക ങ്ങളെക്കുറിച്ച് പഠിക്കുകയും ഇന്ത്യാ ഗവണ്മെന്റിന് ഇതിനെ കുറിച്ചുള്ള  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.1954 ഡിസംബർ 7 നു  സ്ഥാപിതമായ              മിലിട്ടറി അക്കാദമി രാജ്യത്തിന്എന്നും  ഒരു മുതൽ കൂട്ടാണ് .

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...