Tuesday, 3 March 2015

                               സഹോദരൻ അയ്യപ്പൻ
19 നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ നിരവധി സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാനനായകൻമാരും കേരത്തിൽ ഉദയം കൊണ്ടു. അതിൽ ഏറ്റവും എടുത്തു പറയപ്പെടുന്ന സാമൂഹികപരിഷ്കർത്താവാണ് സഹോദരൻ അയ്യപ്പൻ."എന്റെ ജാതിയെക്കാൾ താണതായി ഏതെങ്കിലും ജാതി മനുഷ്യരിലുണ്ടെന്നു ഞാൻ കാണുന്നില്ല.അതിനാൽ തന്നെ ഏതെങ്കിലും ജാതി ഉയർന്നതാണെന്ന് കരുതാൻ എനിക്ക് സാധ്യമല്ല"എന്ന്  പറഞ്ഞു കൊണ്ട് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിച്ച നവോത്ഥാനനായകൻ  കൂടിയായിരുന്നു അയ്യപ്പൻ.
                                              ചെറായി യിൽ കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യന്റെയും ഭാര്യ ഉണ്ണൂലി യുടെയും ഒൻപതാമത്തെ  കുട്ടിയായി 1889 ആഗസ്റ്റ് 22-നാണു സഹോദരൻ അയ്യപ്പന്റെ ജനനം.ചെറുപ്പത്തിലെ തന്നെ  അനുസരണശീലവും കൃത്യനിഷ്ഠയും പ്രകടിപ്പിച്ചിരുന്നതിനാൽ ഏവർക്കും പ്രിയപ്പെട്ടവ നായിരുന്നു അയ്യപ്പൻ .ചെറായിയിലും,പറവൂർ ഇംഗ്ലീഷ്  ഹൈ സ്കൂളിൽ നിന്നും  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഉപരിപഠനത്തിന് ചേരുകയും ചെയ്തു .കുറച്ചു കാലം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഈ സമയത്താണ്   ശ്രീനാരായണഗുരുവിനെ കാണുന്നതും അദ്ധേഹത്തിന്റെ അനുയായിയായി സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നതും . സമൂഹത്തിൽ  വേരൂന്നി നിന്നിരുന്ന  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും  എതിരെ പോരാടാൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായും അദ്ദേഹം രംഗത്തിറങ്ങി .പ്രസംഗങ്ങളിലൂടെയും  ലേഖനങ്ങളിലൂടെയും ,അദ്ദേഹം തന്റെ കാഴ്ച്ചപ്പാട് സമൂഹത്തിനു വ്യക്തമാക്കി കൊടുത്തു .
1917 -ൽ മേയിൽ ചെറായിയിൽ വച്ച് മിശ്ര ഭോജനം നടത്തുകയും അതിന്റെ പേരിൽ കുറേകാലം ഭ്രഷ്ടക്കപെടുകയും ചെയ്തു .ഇതേ  തുടർന്ന്   പുലയൻ അയ്യപ്പൻ എന്ന വിളിപ്പേരും അയ്യപ്പന് ലഭിച്ചു .

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...