ലാലേട്ടന് 60 ആം പിറന്നാൾ
രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾക്കും അപ്പുറം തലമുറകളുടെ സാംസകാരിക ബോധത്തെ നിര്ണയിക്കാനായി എന്നതാണ് മോഹൻലാൽ എന്ന വ്യക്തിയെ വത്യസ്തനാക്കിയത്. എഴുത്തുകാരനും ഗായകനുമൊക്കെയായി വിഭിന്ന തലങ്ങളിൽ മികവട്ടം തുടരുമ്പോളും വെള്ളിത്തിരയിലെ വൈചിത്രം തന്നെയാണ് മോഹൻലാൽ എന്ന വ്യക്തിയെ ഭാരതത്തിലെ മഹാനായ നടനാക്കി മാറ്റിനിർത്തുന്നത്. അപൂർവമായ അഭിനയ കാന്തിയുടെ താരപ്രഭയാൽ വലയം ചെയ്യപ്പെട്ടതാണ് ആ ജീവിതം. 60 ഇത് എത്തുമ്പോഴും പ്രായം എറുന്നില്ല. 1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം 1980 ൽ മഞ്ഞിൽ വിരിഞ്ഞപൂക്കൾ ആണ് പുറത്തുവന്ന ആദ്യ ചിത്രം. അന്നുമുതൽ നടന വൈഭവത്തിന്റെ മഹിത വിലാസമാണ് മലയാളത്തിന് മോഹൻലാൽ. ഏതു ചിത്രം ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം അസാധ്യമാക്കും വിധം ഏതു ചിത്രത്തിലെയും കഥാപാത്രത്തെയും അനശ്വരമാക്കാൻ കെൽപ്പുള്ള അഭിനയേതാക്കൾ കുറച്ചേയുള്ളു ഇന്ത്യയിൽ. അവരിൽ മുന്നിലാണ് മോഹൻലാൽ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾക്കപ്പുറം തലമുറകളുടെ സാംസ്കാരിക ബോധത്തെ നിർണയിക്കാൻ ആയി എന്നതാണ് മോഹൻലാൽ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. നവമാധ്യമങ്ങളിലൂടെ തുടരുന്ന ഇടപെടൽ കാലികവും മൗലികവും ആണ്. പലപ്പോഴും തുറന്ന സംവാദങ്ങൾക്ക് വഴിവെക്കുന്നതും.
ഒരു ഒറ്റ സിനിമാപേരിൽ ഒതുക്കാൻ ആകില്ല മലയാളത്തിലെ മോഹനലാലിസം. ഒരുവശത്തേക്ക് തോളൽപ്പം ചരിച്ച് പാഠം പൂത്തകാലം പാടിവരുന്ന ലാലേട്ടനെ കാല്പനിക കേരളം പ്രണയിച്ചതിനു കണക്കില്ല. കിരീടത്തിലെ സേതുവിൻറെ പൊള്ളുന്ന ജീവിത അനുഭവം മലയാളിയെ കരയിപ്പിച്ചതും കുറച്ചൊന്നുമല്ല എന്നാൽ അത്രത്തോളം ചിരിപ്പിച്ചു കിലുക്കത്തിലെ ജോജി. ഇടക്കാലത്തു മുണ്ടുമടക്കി കുത്തിയ ആ പൗരഷത്തെ മലയാളം നമിച്ചു. മുണ്ടക്കൽ ശേഖരൻ വെട്ടിനുറുക്കിയിട്ടും പിരിച്ച മീശ താഴ്ത്തിയില്ല മംഗലശേരി നീലകണ്ഠൻ. വരവേൽപ്പും വാനപ്രസ്ഥവും കന്മദവും കമലദളവും ഭാരതവും ഭ്രമരവും താഴ്വാരവും തന്മാത്രയും മായ മയൂരവും മണിച്ചിത്രത്താഴും ഒടുവിൽ പുലിമുരുകനും ഓടിയനും ലൂസിഫറും വരെ സമ്മാനിച്ച വൈചിത്ര്യം അനന്തവും വിസ്മയകരവുമാണ്. കള്ളനോട്ടവും കുസൃതിയും അൽപ്പം വില്ലത്തരവും പ്രണയവും ഒക്കെയായി തിരയിൽ നിറഞ്ഞ ലാലേട്ടനെ ഉള്ളുനിറയെ സ്നേഹിച്ചു മലയാളം.ഗാനരംഗങ്ങളിലെ വൈഭവം ഹൃദയത്തിൽ നിറച്ചു ആസ്വാദനത്തിന്റെ ഹരിമുരളീരവം. ഉള്ളിലെ പാട്ടുകാരൻ ഉണർന്നപ്പോൾ കേട്ടപാട്ടെല്ലാം ഏറ്റുപാടി മലയാളം. ആറ്റുമണൽ പായയിൽ അന്തിവെയിൽ ശോഭയായി അവയെല്ലാം അലിവായും അഴകായും കാതിൽ തങ്ങി. രാഷ്ട്രത്തിന്റെ സ്വത്വബോധത്തോടും ദേശ രാഷ്ട്രീയത്തോടും പുലർത്തുന്ന ആദരവിനും വിനയത്തിനും അംഗീകാരമായി ലെഫ്റ്റനന്റ് കേണൽ പദവിയും ലാലിനെ തേടിയെത്തി. നവരസങ്ങളുടെ കമലദളം പൊഴിച്ച മോഹൻലാൽ രാജ്യത്തിന്റെ അഭിമാന താരമാണ് എന്നും എപ്പോഴും. 60 ൽ എത്തുമ്പോഴും ആ ശരീര കാന്തിക്ക് ഇന്നും പ്രായമേറിയട്ടില്ല തിരയിൽ...അതിനാൽ എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു ചങ്ക് അല്ല ചങ്കിടിപ്പാണ് ലാലേട്ടൻ .

No comments:
Post a Comment