Friday, 9 February 2018

കദളി വനത്തിലെ ഹനുമാനും                                                        രാവണവിജയത്തിലെ രാവണനും
                               കദളി വനത്തിലെ ഹനുമാനും രാവണവിജയത്തിലെ രാവണനും ഭൂമിദേവിയെ നമസ്കരിച്ചു യാത്രയായി. കലാകേരളത്തിന്റെ മാറ്റുരക്കാനാകാത്ത രണ്ടു കലാകാരൻമാർ അതായിരുന്നു കലാമണ്ഡലം ഗീതാനന്ദനും മടവൂർ വാസുദേവൻ നായരും. ഓട്ടംതുള്ളലിലൂടെ വേദികൾ കയ്യടക്കി ഗീതാനന്ദനും തെക്കൻ കളരി സമ്പ്രതായത്തിലൂടെ കഥകളിയെ ജാനകിയമാക്കൻ മടവൂരിനും സാധിച്ചു. ചരിത്രത്തിലാദ്യമായി ''തുള്ളൽ പ്പദക്കച്ചേരി '' അവതരിപ്പിച്ച് ഗീതാനന്ദൻ ശ്രദ്ധയാകർഷിച്ചു. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കൽപ്പം മടവൂരിന്റെ വശങ്ങളിലെ പ്രത്യേകതകളാണ്. 
                           പാലക്കാട് അകിലാണം ദേശത്ത്  മഠത്തിൽ പുഷ്പകത്ത് കേശവൻ നമ്പിശന്റെയും സാവിത്രി ബ്രഹ്‌മാണി അമ്മയുടെയും മകനായി ജനനം. 9-)o വയസ്സിൽ തുള്ളലിൽ അരങ്ങേറി. രാജ്യത്തിനകത്തും പുറത്തുമായി 5000 ലധികം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച  ഗീതാനന്ദൻ 30 ലേറെ സിനിമകളിൽ തന്റെ അഭിനയ മികവും കാഴ്ച വെച്ചിട്ടുണ്ട്. 1983 മുതൽ കാൽനൂറ്റാണ്ടോളം കലാമണ്ഡലത്തിൽ തുള്ളൽ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി,കേരള കലാമണ്ഡലം,തുള്ളൽ കലാനിധി  തുടങ്ങിയ പുരസ്കാരങ്ങൾ  നൽകി ആദരിച്ചിട്ടുണ്ട്.
                     1929 ൽ മടവൂർ കാരാട്ട് പുത്തൻ വീട്ടിൽ രാമകുറിപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനനം.  വിദ്യാഭ്യാസ സമയത്ത് തന്നെ കഥകളി അഭ്യസിച്ചു തുടങ്ങി. ആദ്യ ഗുരു മടവൂർ പരമേശ്വരൻ നായാരാണ്. ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യരിൽ പ്രമുഖനായ മടവൂർ പന്ത്രണ്ടാം വയസുമുതൽ നീണ്ട 25 വർഷം ഗുരുകുല സമ്പ്രതാ യത്തിലായിരുന്നു.  28 -)o വയസ്സിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ കെട്ടിത്തുടങ്ങി. ബാണൻ, ജരാസന്ധൻ,ദുര്യോധനൻ തുടങ്ങിയവയാണ് പ്രധാനമായും എടുത്തുപറയേണ്ട വേഷങ്ങൾ. പച്ച, കത്തി,മിനുക്ക്,താടി തുടങ്ങിയ കഥകളിയിലെ എല്ലാത്തരം വേഷങ്ങളും  അദ്ദേഹത്തിന് ഇണങ്ങുമായിരുന്നു. കഥകളി വേഷം പോലെ കഥകളി സംഗീതത്തിലും അദ്ദേഹത്തിന് പ്രാവിണ്യമുണ്ട്. 1968 മുതൽ 10 വർഷം കേരള കലാമണ്ഡലത്തിൽ അദ്യാപകനായി സേവനമനുഷ്ഠിച്ചു.  കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും സംസ്ഥാനസർക്കാരിന്റേയും നിരവധി ബഹുമതികൾ ചുരുങ്ങിയ സമയകൊണ്ട് തന്നെ മടവൂരിനെ തേടിയെത്തി. 82 -)o വയസ്സിൽ ഭാരതം പത്മഭൂഷൺ നൽകി ആദരിച്ചു. 
                         തുള്ളലിനിടയിൽ   കാണികളറിയാതെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഗീതാന്ദൻ  കദളീവനത്തിൽ ഹനുമാൻ കയറാനൊരുന്ന വേളയിൽ കൂടയുല്ലവരെ ആശങ്കയിലാഴ്ത്തി ഭൂമിദേവിയെ നമസ്കരിച്ചു.രാവണവിജയത്തിലെ രാവണ വേഷം രൗദ്രഭാവത്തിൽ അരങ്ങേറി അവസാന വേദിയായി. മഹാദേവന്റെ മുന്നിൽ അരങ്ങിലെ ഇരു പ്രതിഭകളും അരങ്ങിൽ തന്നെ ആടി അണഞ്ഞു.

                                       മടവൂർ കലാകേരളത്തിന്റെ ഓർമ

കേരളത്തിലെ പ്രശസ്തനായ കഥകളി നടനാണ് മടവൂർ വാസുദേവൻ നായർ
രൗദ്രവും ശൃംഗാരവും ഒരുപോലെ സമ്മേളിക്കുന്ന അഭിനയപ്രധാനമായ തെക്കൻ കളരി സമ്പ്രതായ ചിട്ടകൾ പിന്തുടരുന്ന അദ്ദേഹം താടി വേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളി വേഷങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കൽപ്പം മടവൂരിന്റെ വശങ്ങളിലെ പ്രത്യേകതകളാണ്. പച്ച, കത്തി,മിനുക്ക്,താടി തുടങ്ങിയ കഥകളിയിലെ എല്ലാത്തരം വേഷങ്ങളും  അദ്ദേഹത്തിന് ഇണങ്ങുമായിരുന്നു. കഥകളി വേഷം പോലെ കഥകളി സംഗീതത്തിലും അദ്ദേഹത്തിന് പ്രാവിണ്യമുണ്ട്.  സ്ത്രീവേഷങ്ങൾ ആദ്യകാലത്ത് കഥകളിയിൽ കുറവായതിനാൽ അദ്ദേഹം സ്ത്രീവേഷ രൂപത്തിൽ അരങ്ങിലെത്തി.  
                                      1929 ൽ മടവൂർ കാരാട്ട് പുത്തൻ വീട്ടിൽ രാമകുറിപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനനം.  വിദ്യാഭ്യാസ സമയത്ത് തന്നെ കഥകളി അഭ്യസിച്ചു തുടങ്ങി. ആദ്യ ഗുരു മടവൂർ പരമേശ്വരൻ നായാരാണ്. ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യരിൽ പ്രമുഖനായ മടവൂർ പന്ത്രണ്ടാം വയസുമുതൽ നീണ്ട 25 വർഷം ഗുരുകുല സമ്പ്രത്തായത്തിലായിരുന്നു.  28 -)o വയസ്സിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ കെട്ടിത്തുടങ്ങി. ബാണൻ, ജരാസന്ധൻ,ദുര്യോധനൻ തുടങ്ങിയവയാണ് പ്രധാനമായും എടുത്തുപറയേണ്ട വേഷങ്ങൾ. 1968 മുതൽ 10 വർഷം കേരള കലാമണ്ഡലത്തിൽ അദ്യാപകനായി സേവനമനുഷ്ഠിച്ചു.  കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും സംസ്ഥാനസർക്കാരിന്റേയും നിരവധി ബഹുമതികൾ ചുരുങ്ങിയ സമയകൊണ്ട് തന്നെ മടവൂരിനെ തേടിയെത്തി. 82 -)o വയസ്സിൽ ഭാരതം പത്മഭൂഷൺ നൽകി ആദരിച്ചു. അഗസ്ത്യക്കോട് മഹാദേവക്ഷേത്രത്തിൽ  രാവണവിജയത്തിലെ രാവണ വേഷം അവസാന വേദിയായി. മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തോടെ മറ്റാർക്കും പകരംവെക്കാനാകാത്ത ആചാര്യനെയാണ് നമുക്ക് നഷ്ടമായത്.
            

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...