Friday, 7 April 2017

സുരഭി ലക്ഷ്മിമലയാളത്തിന്റെ 
                                         അഭിമാനനേട്ടം 



മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടി സുരഭി ലക്ഷ്മി മലയാളത്തിന് അഭിമാനനേട്ടമായി മാറി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മലയാള ചലച്ചിത്ര,ടെലിവിഷൻ,നാടക രംഗത്ത് സജീവമായ അഭിനയേത്രിയാണ് സുരഭി. അമൃത ടി വിയിലെ ബെസ്റ് ആക്‌ടർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവർ ശ്രദ്ധേയമായത്. പിന്നീട് മലയാള ചിത്രത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മീഡിയ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന M80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായി വേഷമിടുന്നുണ്ട്. ഈ ദേശീയ അവാർഡ് നേട്ടം തികച്ചും മലയാളത്തിന് അഭിമാനനേട്ടം തന്നെയായി വിലയിരുത്താം. 
      ദേശിയ അവാർഡിൽ 
                                     മുത്തമിട്ട മലയാളി തിളക്കം
 
ദേശിയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിരവധി മേഖലകളിൽ  മലയാള തിളക്കത്തിന്റെ സ്വാധിനം. മികച്ചനടിയായി  സുരഭി (മിന്നാമിന്നിങ് ) തിരഞ്ഞെടുക്കപ്പെട്ടു.  ഇടുക്കിയുടെ മനോഹാരിതയിൽ അണിഞ്ഞൊരുക്കിയ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. ശ്യാം പുഷ്ക്കർ മികച്ച തിരക്കഥത്ത് എന്ന ബഹുമതിയും  മഹേഷിന്റെ പ്രതികാരത്തിലൂടെ നേടി. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ,പുലിമുരുകൻ, ജനത ഗ്യാരേജ് എന്നി സിനിമകളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരമാർശം ലഭിച്ചു. മികച്ച സംഘട്ടനം പീറ്റർ ഹെയ്ൻ.(പുലിമുരുകൻ )

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...