തെന്നിന്ത്യയുടെ സൗന്ദര്യപട്ടം ബവിത്രക്ക് ആലപ്പുഴയിൽ നടന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ചെന്നൈ സ്വദേശിനി ബി. ബവിത്ര കിരീടം ചൂടി. മിസ് പേഴ്സണാലിറ്റി പട്ടവും ബവിത്ര സ്വന്തമാക്കി.റാംമ്പിലെത്തിയ പതിനേഴുപേരെ പിന്തള്ളിയാണ് ബവിത്ര സൗന്ദര്യകിരീടം നേടിയത്. കോഴിക്കോട് സ്വദേശിനി രേഷ്മ ആര്‍.കെ.നമ്പ്യാര്‍ ഫസ്റ്റ് റണ്ണറപ്പും കര്‍ണാടകയില്‍നിന്നുള്ള വര്‍ണ സമ്പത്ത് സെക്കന്‍ഡ് റണ്ണറപ്പുമായി. വിജയിക്ക് ഒരുലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കന്‍ഡ് റണ്ണറപ്പിന് 40,000 രൂപയും ആയിരുന്നു സമ്മാനത്തുക. നടന്‍മാരായ സഞ്ജയ് കുമാര്‍ അസ്രാണി, ഡോ. രാജീവ് പിള്ള, കൗശല്‍ മന്ദ, നടി വാണിശ്രീ ഭട്ട്, മാധ്യമപ്രവര്‍ത്തക റ്റോഷ്മ ബിജു എന്നിവരായിരുന്നു വിധികർത്താക്കൾ. ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരം. ആലപ്പുഴയിൽ ആദ്യമായാണ് മിസ് ഇന്ത്യ മത്സരം നടക്കുന്നത്.
