Wednesday, 21 September 2016


                                     നിനക്ക് ശേഷം...


 ചാറ്റൽ മഴ തുടങ്ങി പെട്ടന്ന് തന്നെ ട്രെയിനിന്റെ ജനലുകൾ എല്ലാരും താഴ്ത്തുന്നു. എന്നാൽ ആ ചാറ്റൽമഴ കൊതിയോടെ ഞാൻ ജനലിനരികിലിരുന്ന്  ആസ്വദിച്ചു.ഈ യാത്രയിൽ ഒരുപാട് കാഴ്ചകൾ ഞാൻ കണ്ടു. ഒപ്പം വ്യത്യസ്ത ഭാഷക്കാരായ നിരവധി ആളുകളെയും.ഓരോ സ്റ്റേഷൻ എത്തുമ്പോൾ കുറെ ആളുകൾ ഇറങ്ങി പോകുന്നതും മറ്റുചിലർ വേഗം കയറി സീറ്റ് പിടിക്കുന്നത്തിന്റെയും തിരക്കിലാകും. പണ്ടൊക്കെ ഒറ്റക്ക് യാത്ര ചെയ്യാൻ ഒരു മടിയുമില്ലാത്ത ഞാൻ ഇന്ന് അതിഷ്ടപ്പെടുന്നില്ല കാരണം ഇന്നെത്തെ സമൂഹത്തിന്റെ പോക്കങ്ങനെയാണ്. എവിടെയും അക്രമം, അഴിമതി , ചൂഷണം ഈ ശൃംഖല അങ്ങനെ നീളുന്നു. ഓരോ ദിവസവും കേൾക്കുന്നത് മനസിനെ വേദനിപ്പിക്കുന്ന രീതിയിലുള്ള വാർത്തകളാണ്. പത്രത്തിന്റെ ഓരോ പേജുകളും മറിച്ചു നോക്കുമ്പോൾ ഞെട്ടിപ്പിക്കുന്നവാർത്തകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നതായി ഇതുവരെ കണ്ടിട്ടില്ല. ഇതിൽ സ്ത്രീകളുടെ മേൽ നിരന്തരം ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് അറുതിവരുന്നില്ലന്നുമാത്രമല്ല അതിനുവേണ്ടി എടുക്കുന്ന പല നടപടികളും പ്രാവർത്തികമാകുന്നില്ലന്നുതന്നെ പറയേണ്ടിവരും. സ്ത്രീകൾക്ക് ഇത്രയും അധികം സുരക്ഷ ഒരുക്കിയിട്ടും അവരുടെ മേലുള്ള നായ്ക്കളുടെ നരക നായാട്ട് കുറയുന്നില്ല. 
                                     ഇനി നമുക്ക് കാര്യത്തിലേക്ക് വരം. നമ്മുടെ ഈ കൊച്ചുകേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നിട്ടുള്ള പലസംഭവങ്ങളും എടുത്തുനോക്കാം. ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ കത്തിനിൽക്കുന്ന വാർത്തകളാണ് സൗമ്യ വധക്കേസും  ജിഷാവാധകേസും. ഒറ്റക്കയ്യൻ ഒരു പെൺകുട്ടിയെ ട്രെയിനിൽ വെച്ച് പിച്ചിച്ചീന്തിയപ്പോൾ ഒരാളുമുണ്ടായില്ല അവളുടെ മാനം രക്ഷിക്കാൻ. എന്നാൽ  ഗോവിന്ദ്ച്ചാമി എന്ന ക്രിമിനലിനെ രക്ഷിക്കാൻ സിറ്റിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന വക്കിലന്മാർ. പീഡനത്തിൽ നിന്ന് രക്ഷപെടാനായി അവൾ എന്തുമാത്രം അലമുറയിട്ടുകാണും. തീവണ്ടിയുടെ ശബ്ദത്തിൽ അതൊന്നും ആരും തന്നെ കേട്ടില്ല. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിനു സാക്ഷികളില്ല പോലും. അതുകൊണ്ട് ഈ കൊടും ക്രൂരത ചെയ്തവന് വെറും 7 വർഷം തടവുമാത്രം. ഇവിടെയാണ് നീതിന്യായ വ്യവസ്ഥയ്ക്ക് എന്ത് പ്രസക്തി  എന്ന ചോദ്യം ഉയർന്നു വരുന്നത്. ഈ വിധിയിലൂടെ ആളുകൾക്ക് വീണ്ടും തെറ്റ് ചെയ്യാനുള്ള വഴി ഒരുക്കി കൊടുക്കുകയാണ്. മാത്രമല്ല ജിഷ വധത്തിലെ പ്രതി ആമിർ ഉൽ ഇസ്ലാമിന് രക്ഷപെടാനുള്ള പുതിയ വഴികൾ തുറക്കുന്നു.
                                                ജനിച്ചുവീഴുന്ന ഒരു കുട്ടിയെപ്പോലും വെറുതെ വിടാത്ത ചെന്നായക്കൂട്ടങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ചുറ്റും. എന്തിനു പറയണം സ്കൂളിൽ നിന്ന് നമ്മുടെ കുട്ടികൾ ഒന്ന് താമസിച്ചുവന്നാൽ ഓരോ മാതാപിതാക്കളുടെയും നെഞ്ചിൽ തീയാണ്. അത്രക്ക് പേടിച്ചാണ് ഓരോ അച്ഛനമ്മമാരും ഓരോ ദിനവും മൂന്നോട്ട് കൊണ്ടുപോകുന്നത് 
                ഇങ്ങനെയുള്ള പീഡനങ്ങൾ ഉണ്ടാകുമ്പോൾ മാത്രം രംഗത്തുവരുന്ന രാഷ്ട്രീയപാർട്ടികളും നേതാക്കളും കൂടിവന്നാൽ ഒരാഴ്ച സംഭവത്തിനിരയായവരുടെ വീടുകൾ സന്ദർശിക്കും പിന്നീട് അതിന്റെ വിധിവരുമ്പോഴാണ്  അവിടേക്ക് വീണ്ടും ചെല്ലുന്നത്. വിധി അനുകൂലമെകിൽ തങ്ങളുടെ പാർട്ടി ഭരണത്തിൽ വന്നത് കൊണ്ടാണെന്നും പ്രതികൂലമെങ്കിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതുമാണ് കണ്ടുവരുന്നത്. ഇവിടെ നഷ്ടം സാധാരണകായരായ ആളുകൾക്ക് മാത്രം. സൗമ്യയുടേയും ജിഷയുടെയും അമ്മമാരേ പോലെ നിരവധി ജീവിതങ്ങൾ ബാക്കി 
                                         നമ്മുടെ   ബ്രഹത്തായ  ഭരണഘടനയ്ക്ക്  വിലകല്പിക്കുന്നില്ല എന്നതാണ് ഇവിടെ  ഓരോ പീഡനങ്ങളും കൂടിവരുന്നതെന്നു നാം ഓർക്കുക. ഗൾഫ് നാടുകളിൽ നടന്നു വരുന്ന രീതിയിലേക്ക് ശിക്ഷകൾ മാറ്റിയാൽ ഇവിടെ  ഇനി ഒരു സൗമ്യയായോ ജിഷയോ ഉണ്ടാകില്ല. സൗമ്യയെ കൊന്നിട്ട് വിധി വന്നത് 6 വർഷങ്ങൾക്ക് ശേഷം. ഈ രീതിയിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ മുന്നോട്ട് പോകുന്നത്തെങ്കിൽ ഇനിയും ഗോവിന്ദചാമികൾ പുനർജനിക്കും...  
                             പാത്രത്തിൽ  ലയിച്ചിരുന്നതിനാൽ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല....ഞാൻ ഇറങ്ങാൻ നേരം തൊട്ടടുത്ത സീറ്റിൽ ഇരുന്ന ആണുങ്ങളുടെ നോട്ടത്തിലൂടെ ഞാൻ ഒരു നിമിഷം ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടി. നിയും അടുത്ത ഒരു ജിഷ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാത്ഥനയോടെ അവസാനിപ്പിക്കുന്നു.
  










No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...