ശബരിമലയിലെ സ്ത്രീപ്രവേശനം
സ്ത്രീകൾക്ക് എന്തിനാണ് ശബരിമലയിൽ വിവിവേചനം? സുപ്രിംകോടതിയുടെ ഈ ഒറ്റ ചോദ്യത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു ചർച്ച വിഷയ മായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വെല്ലുവിളിയെ കേരളത്തിലെ ജനങ്ങൾ ഒരേ സ്വരത്തിൽ നേരിട്ടു. എല്ലാമതത്തിനും അതിന്റേതായ പവിത്രത ഉണ്ട്. ഹിന്ദുമതം ആചാര അനുഷ്ടാനങ്ങൾക്ക് വലിയ പ്രാധാന്യം ൽകുന്നു.നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ. അതിനാൽ 10 വയസിനു താഴെയും 50 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമേ ശബരിമലയിൽ പ്രവേശനമുള്ളൂ. ഇത് കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്ന രീതിയാണ്. ഇതിൽ പെട്ടന്നൊരു മാറ്റം കൊണ്ടുവരാൻ സാധ്യമല്ല.
അമ്മയെ ദൈവമായി കാണണം എന്ന സംസ്കാരത്തിൽ ഉറച്ചു നിൽക്കുന്ന നാടാണ് നമ്മുടെ ഭാരതം. എന്നാൽ മുൻകാലങ്ങളായി പിന്തുടർന്നു വരുന്ന ആചാരങ്ങൾ നമുക്ക് പെട്ടന്ന് തേച്ചുമായിച്ചു കളയാൻ സാധിക്കില്ല. മാത്രമല്ല ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കുന്നത് ശരിവെച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. ശബരിമലയിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് പലതവണ സ്ത്രീകൾ ശബരിമലയിൽ കയറാൻ ശ്രമിച്ചിരിക്കുന്നു.നാല്‍പത്തി ഒന്നു ദിവസത്തെ വ്രതം എടുത്തുവേണം ശബരിമലയിൽ ദർശനം നടത്താൻ. ഇത്രയും ദിവസത്തെ വ്രതം എടുക്കാൻ കഴിയാത്തവണ്ണം ശബരിമല ദർശനം അസാധ്യമാണ്. ആർത്തവം ഉള്ള സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതം എടുക്കാൻ ഒരിക്കലും കഴിയില്ല.
"എല്ലാ പുരുഷന്‍മാരും 41 ദിവസത്തെ വ്രതമെടുത്താണോ മല ചവിട്ടുന്നത്? വ്രതമെടുക്കാത്ത പുരുഷന്‍മാര്‍ക്ക് പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്രദര്‍ശനം നടത്താമെങ്കില്‍ അതേ നിയമങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാക്കിക്കൂടേ ?" ഇത് സുപ്രിം കോടതിയുടെ ചോദ്യമാണ്. നൂറിൽ 10 പേര് പൂർണമായും വ്രതം എടുക്കുന്നില്ലന്നു കരുതി ബാക്കിയുള്ള ഭക്തർ അങ്ങനെയാകണമെന്നില്ല. അതിനാൽ ഇവിടെ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ആര്‍ത്തവം പ്രകൃതി നിയമമാണ്. അത് നടക്കുന്നത് കൊണ്ടാണ് പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനംഭക്തരുടെ വിശ്വാസപ്രശ്‌നമാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഹിന്ദുമതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളിലുമുണ്ട്. അത് ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുമുണ്ട്.
അതിനാൽ ഒരു സ്ത്രീയെന്നനിലക്ക് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ തൃപ്തി ദേശായി എന്നല്ല ആരുവിചാരിച്ചാലും നമ്മുടെ വിശ്വാസങ്ങളെയോ ആചാരാനുഷ്‌ഠനങ്ങളെയോ മാറ്റാൻ സാധിക്കില്ല. കേരളത്തിന് തനതായ ഒരു സംസ്കാരമുണ്ട് . അതിൽ നീതിന്യായ വ്യവസ്ഥ മാറ്റങ്ങൾ കൊണ്ടുവന്നാലും വിശ്വാസികൾ തങ്ങളുടെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കും...


