Thursday, 23 June 2016

                                                    പുഴയോരത്ത് 


                                       വളരെ ചെറുപ്പം മുതൽ  ഞാൻ പുഴ കാണുന്നതാണ്. അതിമനോഹരമായ പ്രകൃതി ഭംഗി തന്നെയായിരുന്നു അച്ഛന്കൊവിലാറിന്റെ കൈവഴിയായ കുട്ടംപേരൂർ ആറ് . പായലുകൾക്കിടയിലൂടെ നീന്തി തുടിക്കുന്ന താറാവുകൾ, മുങ്ങംകുഴിയിടുന്ന നീർകാക്കകൾ, മീനുകളെ കൊത്തിയെടുക്കുന്ന കൊക്കുകൾ, വള്ളം തുഴഞ്ഞു പോകുന്ന രാഘവേട്ടൻ, പാടത്തേക്ക്  വെള്ളം ഒഴിക്കിവിടാനുള്ള തോടുകൾ അങ്ങനെ എന്തെല്ലാം കാഴ്ചകൾ. എത്ര സുന്ദരമായിരുന്നന്നോ  !  
                     
                               ഉളുന്തി കടവുമുതൽ വടക്കോട്ട് ഒഴുകുന്നതാണ് അച്ഛൻകോവി ലാറിന്റെ കൈവഴി . ഇല്ലിമലയ്ക്ക് വടക്കുവശം മുതൽ ഒഴുകുന്നത് പാമ്പയാറും. രണ്ടു നദികളും പരസ്പരം കൂടിച്ചേരുകയും ചെയ്യുന്നു. ഉളുന്തിയിൽ പുഴക്ക് മുകളിലൂടെയുള്ള പാലം നിർമാണം ആറിന്റെ ഒഴിക്കിനെ കാര്യമായി ബാധിക്കുകയും അത് ആറിനെ മലിനമാക്കി. മാത്രമല്ല ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയാൻ തുടങ്ങി.ഇത്  പൂർണമായും  ആറിനെ  ഉപയോഗശൂന്യമാക്കി. ബുധനൂർ,മാന്നാർ,ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒരു കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ആറിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജനപ്രതിനിതികൾക്ക് ആകുന്നില്ല.രാഷ്ട്രപതി ഭവനിൽ നവീകരണത്തിനായുള്ള നിവേദനങ്ങൾ പോയിട്ടുണ്ടെങ്കിലും  ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 

                                            
    40 മീറ്റർ വീതിയുള്ള ആറിന് ഇപ്പോർ 6 മീറ്റർ വീതിയാണുള്ളത്. ആറിന്റെ ഇരുവശത്തുനിന്നുമുള്ള കയ്യേറ്റം മൂലം ഒരു ചെറിയ തോടിന്റെ വലിപ്പം പോലും ഇന്ന് കുട്ടംപേരൂർ ആറിനില്ല.നിവേദനങ്ങളുടെ ഫലമായി സര്വേ നടത്തി വീതി പുനര്നിര്ണയിക്കാന്സര്വേ വകുപ്പിന്നിര്ദേശം നല്കുകയും സര്വേ തുടങ്ങി വയ്ക്കുകയും ചെയ്തു. എന്നാല്രാഷ്ട്രീയ ഇടപെടല്കാരണം സര്വേയും നിലച്ചു.    മാന്നാര്പഞ്ചായത്തിന്റെ കിഴക്കന്മേഖലയെയും ബുധനൂരിന്റെ പടിഞ്ഞാറന്പ്രദേശത്തെയും കുടിവെള്ളക്ഷാമത്തിനു കാരണം ആറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌. കാര്ഷികമേഖലയുടെ തളര്ച്ചയ്ക്കും ഇത്കാരണമായി. നദിയില്മത്സ്യബന്ധനം നടത്തി ഉപജീവന മാര്ഗം കണ്ടെത്തിയിരുന്ന നൂറുകണക്കിനു കുടുംബങ്ങളും മറ്റു മാര്ഗങ്ങള്തേടേണ്ടി വന്നു.ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയില്പങ്കെടുക്കുന്നതിനു മൂന്നു നദികളിലൂടെ ഏറ്റവും കൂടുതല്ദൂരം യാത്ര ചെയ്യുന്ന ചെന്നിത്തല പള്ളിയോടത്തിന്റെ ആഘോഷപൂര്വമായുള്ള യാത്ര ജലമാര്ഗത്തിലൂടെയാണ്‌. പോള നിറഞ്ഞ കുട്ടംപേരൂര്ആറ്റിലൂടെ വളരെയധികം കഷ്ടപ്പാടുകള്സഹിച്ചാണ്പള്ളിയോടം ആറന്മുളയിലേക്ക്പോയി വരുന്നത്‌.  ആറിന്റെ നാശത്തിന്നിരവധി വൻകിട സമ്പന്നർ കൂട്ടുനില്ക്കുന്നു.ഇനിയും എതുകണ്ടില്ലന്നു വച്ചാൽ ഒരു പക്ഷെ നമ്മുടെ ജലസമ്പത്ത് പൂർണമായും നഷ്ടമാകും.
                  പ്രകൃതിയാണ് ജീവൻ 


         പ്രകൃതിയാൽ മനോഹരമാണ്  നമ്മുടെ ഭൂമിയെങ്കിലും ഭൂമി ഇന്ന്  വൻഭീഷണി  നേരിടുകയാണെന്ന സത്യം നാം ഓരോരുത്തരും മറന്നു പോകുന്നു. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള വളർച്ചയാണ് നമ്മൾ പിന്തുടരുന്നത്. ഇത്രയും ഭംഗിയുള്ള നമ്മുടെ പ്രകൃതി ഓരോ ദിനം കഴിയുംതോറും നശിച്ചു കൊണ്ടിരിക്കുകയാണ് .ഏതൊരു വസ്തുവും  ഉപയോഗശേഷം വലിച്ചെറിയുന്നത് മൂലമാണ് മാലിന്യങ്ങൾ ഇത്രയുംകുന്നുകൂടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ,കാട് വെട്ടിനശിപ്പിക്കുന്നത് , വ്യവസായ ശാലകളിലെ വിഷപ്പുക, മത്സ്യം-മാംസം എന്നിയുവയിടെ അവശിഷ്ടങ്ങൾ നദികളിലേക്കും മറ്റും നിഷേപിക്കുന്നത്, ജലാശയങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും,കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനിപ്രയോഗങ്ങളും  ഇതിനകം ഭൂമിയെ ഇല്ലാതാക്കി കഴിഞ്ഞു.
                                             വനങ്ങളുടെ പ്രാധാന്യത്തെ പറ്റി നാം ഓരോരുത്തരും മറക്കുന്നു.വന നശികരണം മൂലം അന്തരീക്ഷത്തിലെ കാർബൺ ടൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ പ്രകൃതിയുടെ അവസതഥയെ ഇത് സാരമായി ബാധിക്കും. ഇത് ജീവന്റെ നാശത്തിനു വഴിവെക്കുകയും ചെയ്യും.ഇന്ന് ലോകത്തിലെ എല്ലാ മഴക്കാടുകളും വനങ്ങളും വൻ ഭീഷണി നേരിടുകയാണ്. വനങ്ങൾ  നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാട്ടുതീയാണ് . ദിനം പ്രതി മരങ്ങൾ വെട്ടിനശിപ്പിക്കുന്തിന്നു.   പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടി നശിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് നമ്മുടെ കാൽകീഴിലെ മണ്ണാണ്.
                          ആഗോളതാപനത്തിന്റെ  ദൂഷ്യ ഫലങ്ങൾ നമ്മൾ  ലോകത്തിന്റെ പല ഭാഗത്തും കണ്ടുവരുന്നു. ഒട്ടും താമസിക്കാതെ അത് നമ്മളെയും കാർന്നു തിന്നും.ആഗോളതാപനഫലമായി സമുദ്ര നിരപ്പ് കൂടുകയും അതുമൂലം അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയിലെക്കാണ് സഞ്ചരിക്കുന്നത്. കാലാവസ്ഥ വ്യതിയാന ഫലമായി സുനാമി, കൊടുങ്കാറ്റ്, ഭൂകമ്പം  എന്നീ പ്രകൃതി ദുരന്തങ്ങൾ  ഏതു സമയത്തും ഉണ്ടാകാം.കരയും കടലും മലിനമാകുന്നത് കൊണ്ട്  നമ്മൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വലിയ ഭകഷ്യ സമ്പത്ത് മഞ്ഞു പോകുന്നു.
        നദികളികൾ കുന്നുകൂടുന്ന  പ്ലാസ്റ്റിക് മാലിന്യം മത്സ്യ സമ്പത്തിനെ മാത്രമല്ല പക്ഷി മൃഗാധികളെ കൂടിയാണ് ഇല്ലാതാക്കുന്നത്. പ്ലാസ്റ്റിക് കഴിച്ച് നിരവധി പക്ഷികളിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് . പ്രകൃതി ദത്തമായ സമ്പത്തിനെ നമ്മുടെ അത്യാവശ്യങ്ങൾക്ക്  വേണ്ടി ഇല്ലാതാക്കുമ്പോൾ വരും തലമുറയും ഒരു വലിയ വിപത്തിലെക്കാണല്ലോ ജനിച്ചു വീഴുന്നതെന്നു മറക്കരുത്. ഇവിടെ  അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും രോഗങ്ങളും മനുഷ്യൻ അനുഭവിക്കുന്നുകാലാവസ്ഥ വ്യതിയാനത്തിന്റെ  ദുരന്ത ഫലങ്ങൾ  പല രീതിയിൽ നമ്മുടെ ചുറ്റുപാടും കണ്ടു വരുന്നുണ്ട് . രീതിയിൽ  പരിസ്ഥിതി മലിനാമാകുമ്പോഴും(കൂടം കുളം,ജൈപൂർ) ലോകത്തിന്റെ പല ഭാഗങ്ങളിൽ  ആണവ നിലയങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കമാണ് നമ്മുടെ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

                                              നമ്മുടെ മനോഹാരിതക്ക് മേലുള്ള നിരന്തരമായുള്ള കടന്നാക്രമണത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. പ്രകൃതിയെ ആസ്വദിക്കനുള്ളതാണ് മറിച്ച് അത് നശിപ്പിക്കനുള്ളതല്ല. മനോഹരമായ ഭൂമിയെ അതിന്റെ ഭംഗി ഒട്ടും മങ്ങലേൽക്കാതെ നിലനിർത്തുകയാണ് വേണ്ടത്. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂർണമായ ഘട്ടത്തി ലൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നത്ഇത് തുടർന്നാൽ ഒരു വൻ  ദുരന്തമായിരിക്കും ഉണ്ടാവുക എന്ന സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു.അതിനായി ഭൂമിക്ക് വേണ്ടി ഒത്തു ചേരുക. സത്യത്തിൽ പരിസ്ഥിതി പ്രവർത്തനം വാർത്താ മാധ്യമാങ്ങളിലാണ് കൂടുതലും കാണാൻ കഴിയുന്നത്. നാട്ടിൻ പുറത്ത് ആടിനെയോ പശുവിനെയോ വളർത്തി കുറച്ചു കൃഷികളും നടത്തുന്നതാണ് ഇന്നത്തെ പരിസ്ഥിതി സംരഷണം എന്ന്നു നമുക്ക് പറയേണ്ടതായിരിക്കുന്നു. നമ്മുടെ പൂർവികർ എല്ലാ പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്നു. അതിനാൽ തന്നെ അവരുടെ ആവശ്യങ്ങൾ പരിമിതമായിരുന്നു.

പ്രകൃതി നമുക്ക് അവാശ്യമായ എല്ലാംനല്കുന്നുണ്ട്. എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അവനെത്തന്നെ ഇല്ലാതാക്കുകയണെന്ന സത്യം ഓർക്കാതെ പോകുന്നു...

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...