Friday, 6 December 2019

                   സഞജനാർ എന്ന ഐപിഎസ് സിംഹം 




                     
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബാലസംഗം ചെയ്ത കൊന്ന കേസിലെ പ്രതികൾക്ക് രാജ്യം ആഗ്രഹിച്ച വിധി നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരും അവരുടെ മേധാവിയും അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്നത് സൈബരാബാദ് മെട്രോപൊളിറ്റൻ കമ്മീഷണർ വി സി സഞജനാർ ഐ പി സ് ആണ്. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെകൂട്ട  ബാലസംഗം ചെയ്ത കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നത് വി സി സഞ്ജനാറിന്റെ അധികാര പരിധിയിലാണ്.സഞ്ജനർ എന്ന സിംഹത്തിന്റെ മടയിൽ ഇതാദ്യമായല്ല ഇങ്ങനൊരു നീതി നടപ്പാക്കുന്നത്. 2008 ഡിസംബറിൽ ആന്ധ്രായിലെ വാറങ്കലിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളായ 3 യുവാക്കളെ പോലീസ് വെടിവെച്ചു കൊന്നപ്പോൾ
വാറങ്കലിലെ എസ് പി ആയിരുന്നു സഞജനാർ.  പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് എടുക്കാൻ എത്തിയപ്പോൾ പൊലീസിന് നേരെ അക്രമം നടത്തിയതിനെ തുടർന്ന് വെടിവെക്കുകയായിരുന്നു എന്നാണ് സഞ്ജനാറിന്റെ വിശദീകരണം. ഈ സംഭവത്തെ തുടർന്ന്  അദ്ദേഹത്തിനെതിരെ  പ്രതിഷേധ സ്വരമുയർന്നെകിലും വാറങ്കലിലെ ഹീറോ ആയിമാറിയിരുന്നു  സഞ്ജനാർ.  വെറ്റിനറി ഡോക്ടർ ദിശ കൊല്ലപ്പെട്ട അതെ ദേശീയപാതയിൽ തന്നെ പ്രതികൾക്കും ശിക്ഷ നടപ്പാക്കിയ സഞജനാറിന്റെ ചങ്കുറ്റത്തിന്  മുന്നിൽ  പൊതുസമൂഹം  ബിഗ് സല്യൂട്ട് അർപ്പിക്കുകയാണ് 

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...