Wednesday, 5 September 2018

ഇന്ന്  ബ്ലോഗിൽ ഞാൻ തൂലിക ചലിപ്പിക്കുന്നത് എന്റെ സ്വന്തം അനുഭവത്തിലൂടെയാണ്. ബന്ധങ്ങൾക്ക് ഒരുപാട് വിലകല്പിക്കുന്ന എനിക്ക് ഇന്ന്  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പിണങ്ങി നിൽക്കേണ്ടി വരുന്നു. ഇത്രയും കാലം എന്നെ അവർ മനസിലാക്കിയത് ഇങ്ങനെയാണോ എന്ന് ഒരു നിമിഷം തോന്നിപോയി. എന്റെ ഡ്യൂട്ടി ഞാൻ കൃത്യമായി ചെയ്തു എന്നതാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്നിൽ കണ്ട വലിയ തെറ്റ്. അവർ എന്നെ മനസിലാക്കിയത് അങ്ങനെ ആയത് കൊണ്ട് ഞാൻ മാറ്റാനും പോയില്ല. എന്നാൽ ജീവിതത്തിൽ ഏറ്റവും വേണ്ടത് വിശ്വാസവും ആത്മാർത്ഥതയും ആണെന്നുള്ളത് മനസിലാക്കാതെ മനുഷ്യർ പല വഴികളിലൂടെ സഞ്ചരിക്കുന്നു.   സ്നേഹം എന്നത് ആർക്കും പകരത്തിനു പകരമോ പണം കൊടുത്ത് വാങ്ങാനോ കഴിയുന്ന ഒന്നല്ല. അത് ഓരാളുടെ പെരുമാറ്റത്തിൽ നിന്ന് തോന്നണ്ടതാണ്. എന്നാൽ ഇന്ന് പലരുടെയും സ്നേഹം പുറം മൂടിയാണ്. അവരുടെ യഥാർത്ഥ മുഖം എന്താണെന്നു ആർക്കും മലാസിലാക്കാൻ കഴിയുന്നില്ല. സ്വയം മനസിലാക്കാൻ കൂടി കഴിയുന്നില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം.......................................

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...