Thursday, 16 August 2018

                       കലിയടങ്ങാതെ കേരളം   
  


ഇന്ന്  ലോകം ഒന്നടങ്കം കേരളത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. 
''മനുഷ്യ രാശി എന്തിന് നീ  പ്രകൃതിയെ ചൂഷണം ചെയ്യുന്നു'' ഇത് കഥളിലോ കവിതകളിലോ അല്ലെങ്കിൽ പല വ്യക്തികളും പറഞ്ഞിട്ടുണ്ടാകും. എന്നാൽ ഇതൊന്നും നമ്മൾ കണക്കിലെടുക്കാതെ പോയി. അതിന്റെ ഫലമെന്ന് പറയട്ടെ ഇന്ന് കേരളം പ്രളയക്കെടുതിയിൽ അകപെട്ടുകെടുക്കുന്നു.  
തിരുവന്തപുരം മുതൽ കാസർഗോഡ് വരെ ഒരേ പോലെ ദുരിതം വിതച്ച് മഴ ആർത്തു പെയ്യുകയാണ്.  പല സ്ഥലത്തും ആളുകൾ ഒറ്റപ്പെട്ട നിലയിൽ കഴിയുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജനജീവിതത്തെ ദുസ്സഹമായി ബാധിച്ചു. വൈദ്യുതിയും ഭക്ഷണവും കുടിവെള്ളവും കിട്ടാതെ നിരവധി ആളുകൾ പ്രളയ പ്രദേശങ്ങളിൽ കുടിങ്ങി കിടക്കുന്നു. കേരള സർക്കാരും കേന്ദ്ര സർക്കാരും സേനയെ വിന്യസിച്ചെങ്കിലും ഇപ്പോളും വിവിധ സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്.
                                 കേരളത്തിൽ 14 ജില്ലകളിലും നിരവധി അതീവ ജാഗ്രത നിർദേശവും ഒട്ടനവധി ക്യാമ്പുകളും തുറന്നു. ബസ്,റെയിൽ ഗതാഗതം തുടങ്ങിയവ നിർത്തലാക്കിയതിലൂടെ ജനങ്ങൾ വളരെ വലിയ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്.  44 നദികളും കരകവിഞ്ഞൊഴുകി. 
മുല്ലപെരിയാർ,ഇടുക്കി, മലമ്പുഴ തുടങ്ങി എല്ലാടമുകളും തുറന്നു വിട്ടു. ജലനിരപ്പ് കൂടുന്നത് അനുസരിച്ച് എല്ലാ ജീവജാലങ്ങളുടെയും ജീവൻ എടുക്കുകയാണ്.  മഴയെ തുടർന്നു നീരൊഴുക്ക് കൂടുന്നത് കൊണ്ട് ഡാമുകളിലെ ജലനിരപ്പ് കൂടിവരുകയാണ്. 2 ദിവസം കൊണ്ട് ഏകദേശം 55 മുകളിൽ ആളുകൾ മരണപെട്ടു. 
                           പുഴ കയ്യേറി നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾ നടത്തിയപ്പോൾ ഓർത്തില്ല എന്ന് ഈ ഗതി ഉണ്ടാകുമെന്നു. ഒരുതരത്തിൽ പറഞ്ഞാൽ 44 നദികളും അതിന്റെ ശരിയായ വഴിയിലൂടെ ഒഴുകുന്നു. ആദ്യകാലങ്ങളിൽ എങ്ങനെ ഒഴുകിയോ അതുപോലെ തന്നെ. എന്നാൽ ഒരു കൂട്ടം ആളുകൾ പറയുന്നു പുഴ വഴി മാറി ഒഴുകുന്നു എന്ന്, എന്നാൽ പുഴ അതിന്റെ യാഥാർത്ഥവഴി കളിലൂടെയാണ് ഒഴുകുന്നത് എന്ന് നാം ഇനിയെകിലും മനസിലാക്കണം. പ്രകൃതി ആവശ്യത്തിലധികം അവസരങ്ങൾ തന്നു. എന്നാൽ അതൊന്നും നമ്മുക്ക് തൃപ്തിവരാത്തതിന്റെ ഫലമാണ് നാം ഈ അനുഭവിക്കുന്നത്. ഒരു പ്രളയത്തിലൂടെ ജങ്ങൾക്ക് ജാതിയോ മതമോ സമ്പത്തോ ഒന്നും കൂട്ടാക്കാതെ എല്ലാവരും ഒരു കുടക്കീഴിൽ കഴിയുന്നു. പാവപെട്ടവനെന്നോ സമ്പന്നനെന്നോ ഇല്ലാതെ പ്രകൃതിക്ക് മുന്നിൽ എല്ലാവരും ഒന്നായി. നാം ഇനിയും മനസിലാക്കുക പ്രകൃതിയെ നമ്മൾ എത്രത്തോളം കയ്യേറുന്നോ അതിന്റെ പത്തിരട്ടികൊണ്ടേ അതുതിരിച്ചു പോകു എന്ന് കാലം ഈ വൻ ദുരന്തത്തിലൂടെ തെളിയിച്ചു തന്നു.
                                                            

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...