അനാഥത്വമോ കൈതാങ്ങോ
അരുൺ ക്രിസ്റ്റോ എന്ന 6 വയസ്സുകാരന്റെ കലാപരമായ കഴിവും ജീവിതവും ഉൾക്കൊള്ളിച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം കാണാനിടയായി. എന്നെപോലെ തന്നെ ഒരുപാട് പേരെ ആഴത്തിൽ സ്പർശിച്ച ഒരു വീഡിയോ ആകാം അത്. വൈകല്യങ്ങളുടെ പേരിൽ ജനിച്ച അന്ന് തന്നെ മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചു. എന്നാൽ ഇന്നവൻ കഴിവിന്റെ നെറുകയിലാണ്. അച്ഛനമ്മമാർ അവനെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചപ്പോൾ ശാലോം സദനം അവനെ ഇരുകൈയ്കളും നീട്ടി സ്വീകരിച്ചു. അവിടെ അവനു നിരവധി കൂട്ടുകാരെ കിട്ടി, ആകൂട്ടത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണ് നമ്മുടെ അരുൺ. അവന്റെ പാട്ടും മിമിക്രിയുമൊക്കെ ആ വീഡിയോയിൽ നിറഞ്ഞു നിന്നു. അവന്റെ മധുരമേറിയ സംസാരം ആരെയും ആകർഷിക്കും വിധത്തിലായിരുന്നു. അച്ഛനും അമ്മയും അരികിലുണ്ടായിട്ടും അവനു അവരുടെ സ്നേഹം കിട്ടാതെ പോകുമ്പോൾ ഉണ്ടാകുന്ന വേദന മറ്റൊരു ദുഃഖത്തോടും ഉപമിക്കാൻ കഴിയില്ല. എന്നാൽ ശാലോം സദനത്തിൽ അവനെ സ്നേഹിക്കാൻ അച്ഛനും അമ്മയും അടങ്ങുന്ന ഇമ്മിണി വല്യ ഒരു കുടുംബം ഉണ്ട്. ഒരുപക്ഷെ അവരുടെ തണൽ ഉള്ളതിനാലാകാം ആ കുഞ്ഞു മുഖത്ത് ഇത്രയതികം സന്തോഷം.
ഇന്ന് അരുണിനെ ഞാൻപരിചയപ്പെടുത്തനുള്ള കാരണം നിരവധിയാണ്. ഈ ലോകത്ത് അനാധാലയങ്ങൾ കൂടിവരുന്നത് ഞാൻ എടുത്ത് പറയണ്ട കാര്യമില്ലല്ലോ. ഓരോ കുഞ്ഞും ജനിക്കുന്നത് അമ്മയുടെ ഉദരത്തിൽ നിന്നാണ്. ഒരാളും ആകാശത്തിൽ നിന്ന് പൊട്ടിവീഴുന്നില്ല. അതായത് ഏതൊരു ജീവജാലവും ജനിക്കുന്നത് അനാഥരായിട്ടല്ല. എന്നാൽ അറിഞ്ഞോ അറിയാതയോ അവർ അനാഥർ അല്ലെങ്കിൽ ആരുമില്ലാത്തവർ എന്ന് മുദ്രകുത്തപ്പെടുന്നു. ഒരു കുഞ്ഞിന്റെ ജനനത്തോടെ അമ്മ മരിക്കുമ്പോൾ അവിടെ ഒരു അനാഥൻ ഉണ്ടാകുന്നു. എന്നാൽ ജനിച്ചത് പെണ്കുട്ടിയാണ്, വൈകല്യങ്ങൾ ഉണ്ട് എന്നൊക്കെ പറഞ്ഞും ഉപേക്ഷിക്കുന്ന ഒരു വിഭാഗം ഇന്നും നമ്മുടെ ലോകത്ത് ജീവിക്കുന്നു. അച്ഛനമ്മമാരുടെ ജോലി തിരക്കുകാരണം ബാല്യം ആയമാരുടെ കൈകളിൽ ഒതുങ്ങി കൂടുന്നവരും മറ്റൊരു രീതിയിൽ അനാഥത്വം അനുഭവിക്കുന്നു. 10 മാസം നൊന്ത് പ്രസവിച്ചകുഞ്ഞിനെ വാർധക്യത്തിൽ കുഞ്ഞുജനിച്ചു എന്നുപറഞ്ഞു മാതാപിതാക്കൾ കഴുത്തറുത്ത് കൊന്നിട്ട് ഒരാഴ്ച പോലും ആകുന്നില്ല. ആ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് ഓർക്കുക.

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും വേണ്ടത് സ്വന്തം മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കരുതലാണ്. ഇത് മാറ്റാരിൽ നിന്ന് കിട്ടിയാലും അച്ഛനമ്മമാരിൽ നിന്നു കിട്ടുന്നതിന്റെ 1 % പോലും ആകില്ല. ''ജന്മം തന്നു എന്ന് കരുതി അച്ഛനമ്മമാർ ആകണമെന്നില്ല വളർത്തുന്നവരാണ് അച്ഛനമ്മമാർ'' എന്നൊക്കെ പലരും പറയും. 100 -ൽ ഒരു 10 % ആളുകളുടെ കാര്യത്തിൽ അത് ശരിയാണ്. ബാക്കി 90 % പേരുടെ കാര്യത്തിൽ പ്രഹസനം മാത്രമാണ്. ബാല്യത്തിൽ കിട്ടണ്ടേ മാതാപിതാക്കളുടെ സ്നേഹം ആ സമയത്ത് കിട്ടിയില്ലെകിൽ അവർ ജീവിതത്തിൽ എപ്പോളും ഒറ്റപ്പെടൽ അനുഭവിക്കും. ഒരു സമയം കഴിഞ്ഞാൽ പിന്നീട് അവരെ തിരിച്ചുകൊണ്ടുവരാൻ കഴിയാതെ വരും. എല്ലാ കുട്ടികളുടെയും കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം നോക്കുമ്പോൾ ഞാൻ പറഞ്ഞത് ശരിയാകുന്നു. ചില ശരികളങ്ങനെയാണ് ആർക്കും പിടിതരാറില്ല...