Monday, 22 May 2017

         സച്ചിന്‍ എ ബില്ല്യണ്‍ 
                          ഡ്രീംസ്  ഈ മാസം 26 ന്


ച്ചിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്  ഈ മാസം  26 ന് തിയറ്ററുകളിലെത്തും. ജയിംസ് എർസ്‌കിൻ സംവിധാനം ചെയ്യുന്ന സിനിമ ശ്രീകാന്ത് ഭാസി, രവി ബാഗ്ചന്ദ്കയും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വികരിച്ചത്. സച്ചിന്റെ ജീവിതത്തെ പറ്റി അറിയാത്ത പലസംഭവങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എ ആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഹിന്ദ് മേരി ജിന്ദ് എന്ന ഗാനം ലക്ഷകണക്കിനാളുകളാണ് യൂട്യൂബില്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. ചിത്രത്തിലെ ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം സച്ചിൻ ആലപിച്ചിട്ടുണ്ട് സച്ചിന്‍ ആദ്യമായി അഭിനയിക്കുന്ന മുഴുനീള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനായി..





              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...