Wednesday, 27 July 2016

പിന്നിലോട്ടൊരു തിരിഞ്ഞു നോട്ടം 


1. ഐക്യരാഷ്ട്ര സംഘടനയുടെകീഴിലുള്ള രാജ്യാന്തര സമുദ്ര സംഘടനയുടെ (ഐ എം ഒ ) ധിരതാപുരസ്‌കാരത്തിന് അർഹമായ ആദ്യ വനിത ഒരു മലയാളിയാണ്. ആര് ?
    ഉത്തരം : രാധിക മേനോൻ (ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനാണ്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ സമ്പുർണ സ്വരാജ്യ എന്ന എണ്ണകപ്പലിന്റെ ക്യാപ്ടനാരുന്നു. മുങ്ങാൻ തുടങ്ങിയ മൽസ്യ ബന്ധന ബോട്ടിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനു നേതൃത്വം നല്കിയതിനാണ് പുരസ്കാരം)

2 . പാക്  മദർ തെരേസ  എന്നറിയപ്പെടുന്ന  വ്യക്തി അടുത്തിടെ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഫൗണ്ടേഷനാണ്  പാകിസ്ഥാനിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പെൺകുട്ടിയായ ഗീതക്ക് സംരക്ഷണം നൽകിയത് ?
ഉത്തരം : അബ്ദുൽ സത്താർ ഈദ് ഹി ഈദ് ഹി ഫൗണ്ടേഷന്റെ സ്ഥാപകൻ )

3 .അടുത്തിടെ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അർജുൻ റാം മേഘ് വാൾ , മന്സുക്ഭായി മാണ്ഡവിയ ,അനിൽ മാധവ്  ദവെ  എന്നിവർ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്തായിരുന്നു പ്രത്യേകത ?
ഉത്തരം : മൂവരും പതിവായി പാർലമെൻറിൽ എത്തുന്നത് സൈക്കിളിലാണ് 

4 .ഡെവിൾ  എന്ന ചെന്നായയും സാർ ട്ട്  എന്ന  ഫൽക്കണും  ഏത്  ലോകപ്രശസ്ത  കഥാ പാത്രത്തിന്റെ കൂട്ടുകാരാണ് ?
ഉത്തരം : ഫൻറ്റം  (ഹീറോ  എന്ന കുതിരയും ജുംബ എന്ന ആനയും ലി ഫക്കിന്റെ ഈ നോവലിലേതാണ് )

5 . കറുത്ത വർഗക്കാരെ പോലീസ് വെടിവെച്ചു കൊന്നതിനെതിരെ യൂ  എസിലെ മിന്നസോട്ടയിൽ  ഒരു പ്രതിഷേധ  പ്രകടനം നടന്നു. ഒരു കുട്ടി റോഡിൽ കിടന്നു. ആ കുട്ടിക്ക് ചുറ്റും 'അമ്മ ചോക്കുകൊണ്ടു വരക്കുകയും അതിനടുത്തു " അടുത്തത്  ഞാനോ " (AM I NEXT) എന്ന് എഴുതുകയും ചെയ്തു. എന്താണിവരുടെ  പേര്  ?
ഉത്തരം : ഐസയും അമ്മയായ വില്യംസും ( സാധാരണ  പൊലീസാണ് കൊല്ലപ്പെട്ടയാളുടെ ചുറ്റും ചോക്ക് കൊണ്ട് വരക്കുന്നത് )

6 . ഏത്   ലോകപ്രശസ്ത ഫുട്ബാൾ താരത്തിന്റെ ആത്മകഥപരമായ  രചനയാണ് മൊമൻറ്സ് (moments)
ഉത്തരം :ക്രിസ്ത്യാനോ റൊണാൾഡോ 

7 . ജാക്കസ് ക്ളമൻസ് എന്ന ബെൽജിയംകാരൻ അടുത്തിടെ എന്ത് ബഹുമതിയാണ് സ്വന്തമാക്കിയത്  ?
ഉത്തരം : ലോകത്തിലെ ഏറ്റവും മുതിർന്ന പുരോഹിതൻ . ഇദ്ദേഹത്തിന് 107 വയസുണ്ട് 

8 . 30 വർഷത്തിന് ശേഷം ഈ കായിക വിനോദത്തിനിടെ മരിക്കുന്ന ആദ്യ വ്യക്തിയാണ്  വിക്‌ടർ  ബാറിയോ  ഏതാണ് ഈ കായിക ഇനം ?
ഉത്തരം : കാളപ്പോര് 

9 . നമുക്ക് സുപരിചിതമായ  ഏത് ജീവിയുടെ കൂടാണ്  ഡ്രെയ്‌ (drey) എന്ന  ഇംഗ്ലീഷ് ഭാഷയിൽ അറിയപ്പെടുന്നത് ?
ഉത്തരം : അണ്ണാൻ 

10 . 1962 - ൽ  ചിലിയും ഇറ്റലിയും തമ്മിൽ നടന്ന മത്സരമായിരുന്നു ബാറ്റിൽ ഓഫ് സാന്റിയാഗോ  (BATTILE OF SANTIGO) ഇത്  നിയന്ത്രിച്ച കെന്നത്ത്  ആസ്റ്റൺ ഫുട്‌ബോൾ കളിക്ക് സമ്മാനിച്ചതെന്താണ് ?
ഉത്തരം :മഞ്ഞ ,ചുവപ്പ്  കാർഡുകൾ ( ഇറ്റാലിയൻ സീരിയ - എ -ൽ  അടുത്തിടെ മാന്യനായ താരത്തിന് പച്ച കാർഡ് നൽകുന്ന സമ്പ്രദായം ആരംഭിച്ചിരുന്നു.)

11 . ജയൻ വന്നേരി സംവിധാനം ചെയ്ത മലയാള ചിത്രമായ മച്ചുക അടുത്തിടെ  വാർത്തയിലിടം നേടിയത്  എങ്ങനെയാണ്  ?
ഉത്തരം : രണ്ടുപേർ മാത്രം അഭിനയിച്ച ചിത്രം 

12 . അമേരിക്കയിലെ  ജനവിഭാഗമാണ്  ആമിഷ്  എന്താണ് ഇവർക്കുള്ള പ്രത്യേകത ?
ഉത്തരം :  ഇവർ ഇപ്പോഴും 19 -ആം  നൂറ്റാണ്ടിലെ ജീവിതം തന്നെയാണ് നയിക്കുന്നത് .മോട്ടോർ കാറുകളോ ടിവി യോ ടെലഫോണോ ഒന്നും തന്നെയില്ല . കൃഷിയാണിവരുടെ പ്രധാന വരുമാനം 

13 . മുൻ അമേരിക്കൻ പ്രസിഡന്റായ ഗ്രോവർ ക്ളീവ്ലാന്റിന്റെ പുത്രിയായ എസ്തറിനുള്ള പ്രത്യേകത എന്താണ് ?
ഉത്തരം : വൈറ്റ് ഹൌസ്സിൽ  ജനിച്ച ഏക പ്രസിഡന്റ് പുത്രി 

14 .  ഏത് പ്രശസ്ത വാഹന നിർമാണ കമ്പനിയാണ് സിക്ക (ZIKA) വൈറസ് കാരണം തങ്ങളുടെ  ഒരു മോഡലിന്റെ പേരു മാറ്റിയത് ?
ഉത്തരം : ടാറ്റ മോട്ടോർസ് .(ലയണൽ മെസ്സിക്കൊപ്പം പരസ്യത്തിൽ പ്രത്യക്ഷ പെടുന്ന കാർ മോഡലിന്റെ പേര്  സിക്ക എന്നായിരുന്നു.എന്നാൽ പുനർനാമകരണം ചെയ്ത് തിയാഗോ എന്നാക്കി . മെസ്സിയുടെ മകന്റെ പേരാണ് തിയാഗോ )

15 . കൊളംബിയയിലെ ബൊഗോട്ടയിൽ അടുത്തിടെ കണ്ടെത്തിയ വിഷചിലന്തിക്ക് നൽകിയ പേരാണ് കങ്കുവാമോ മാർകേസി . ഗബ്രിയേൽ  ഗാർഷ്യ മാർക്വേസിന്റെ സ്മരണാർത്ഥമാണ്  ഈ പേര് നൽകിയത്. ആരാണ് കങ്കുവാമോ ?
ഉത്തരം : മാർക്കേസിന്റെ ജന്മസ്ഥലമായ കൊളംബിയയിലെ കരീബിയൻ ഭാഗത്തെ വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക ജനവിഭാഗമാണ് കങ്കുവമോ 

16 . ഫുട്‌ബോൾ  ലോകത്ത്  ഏഷ്യൻ വൻകരക്ക്  വലിയ സ്ഥാനമൊന്നുമില്ല . എന്നാൽ അലി ദേയിയുടെ  പേരിലുള്ള റെക്കോർഡ് എന്താണ് ?
ഉത്തരം : ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരം (150 മത്സരങ്ങളിൽ നിന്ന് 109 ഗോളുകൾ )90 കാളിൽ നിന്ന് 50 ഗോൾ നേടിയ സുനിൽ ഛേ ത്രിയുടെ സ്കോറിങ് ശരാശരി അന്താരാഷ്ട്ര മത്സരങ്ങളിൽ മെസ്സിയെക്കാളും റൊണാൾഡോയേക്കാളും കൂടുതലാണ് എന്നോർക്കുക 
17 . പ്രസിഡന്റ് , സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , പാർലമെന്റ്  സ്പീക്കർ  എന്നീ പദവികൾ വനിതകൾ  അലങ്കരിക്കുന്ന ആദ്യ രാജ്യം ഇന്ത്യയുടെ ഏത് അയൽ രാജ്യമാണ് ?
ഉത്തരം : നേപ്പാൾ (ബിന്ധ്യ ദേവി ഭണ്ടാരി പ്രസിഡന്റും സുശീല കർക്കി ചീഫ് ജസ്റ്റിസും ഒൻസറി ഗാർട്ടി മഗർ സ്പീക്കറുമാണ് 

18 . drake എന്നറിയപ്പെടുന്ന  ഔബ്രി ഡ്രാക്ക്  ഗ്രാൻഹാം എന്ന കനേഡിയൻ റാപ്പറുടെ ഹോട് ലൈൻ  ബ്ലിങ്  എന്ന സംഗീത ആൽബം അടുത്തിടെ വാർത്തകളിൽ ഇടം നേടി എങ്ങനെ ?
ഉത്തരം : യൂറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്ത ഫ്രാൻസിന്റെ ആന്റോണിയോ ഗ്രീസ്മാൻ ഗോൾ നേടിയ ശേഷമുള്ള ആഘോഷത്തിന് തിരഞ്ഞെടുത്തത് ഈ ആൽബത്തിലെ ചുവടുകളാണ് 

19 . നമുക്ക് മഹാബലി പോലെ  ബ്രിടീഷ് കാർക്കും ഒരു രാജാവുണ്ടായിരുന്നു. അഞ്ചം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഒരിക്കൽ തിരിച്ചുവരുമെന്ന് അവർ വിശ്വസിക്കുന്നു . ആരാണിത് ?
ഉത്തരം : കിങ്‌  ആർതർ 

20 . ഈഗോ സർഫിങ്  എന്ന പദം കൊണ്ട് ഇന്റർനെറ്റിൽ ഉദ്ദേശിക്കുന്നതെന്താണ് ?
ഉത്തരം : സ്വന്തം പേര് സേർച്ച് ചെയ്യുന്നത് 

21. ബ്രിട്ടൻ എന്ന പേരിനു പകരം ഗ്രേറ്റ് ബ്രിട്ടൻ എന്ന പേര് സ്വീകരിച്ചത് മറ്റൊരു രാജ്യത്തെ മറ്റൊരു രാജ്യത്തെ ഒരു സ്ഥലപേരുമായി മാറിപോകാതിരിക്കാനാണ് ഏതാണീ സ്ഥലം ? ഏത് രാജ്യത്താണിത് ? 
ബ്രിട്ടാനി (ഫ്രാൻസ് )
22. ഐ എസ് ജോഹർ എന്ന ഇന്ത്യൻ സിനിമ നടനുള്ള പ്രാധാന്യം എന്താണ് ? 
ഉത്തരം :  ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച ആദ്യ ഇന്ത്യക്കാരൻ (ഡേവിഡ് ലീനിന്റെ ലോറൻസ് ഓഫ് അറേബ്യാ )

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...