ഗാന്ധി ജയന്തി
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും ആയിരുന്ന മഹാത്മാ ഗാന്ധിയുടെ 146 മത് ജന്മദിനം ആഘോഷിക്കുകയാണ് ഭാരതം. സത്യാഗ്രഹം എന്ന സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധനേടിയ നമ്മുടെ ബാപ്പുജി ദാര്‍ശനികനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്.സത്യം, അഹിംസ എന്നീ രണ്ട് മൂല്യങ്ങൾക്ക് അദേഹം പ്രാധാന്യം നൽകി. ഉപവാസം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും ആചരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915 ജനുവരി 9 ന് ഇന്ത്യയിൽ വന്ന ഗാന്ധി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. സ്വതന്ത്ര ഇന്ത്യ എന്ന സങ്കൽ പത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു ആദ്യകാലസമരങ്ങൾ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും ആയിരുന്ന മഹാത്മാ ഗാന്ധിയുടെ 146 മത് ജന്മദിനം ആഘോഷിക്കുകയാണ് ഭാരതം. സത്യാഗ്രഹം എന്ന സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധനേടിയ നമ്മുടെ ബാപ്പുജി ദാര്‍ശനികനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്.സത്യം, അഹിംസ എന്നീ രണ്ട് മൂല്യങ്ങൾക്ക് അദേഹം പ്രാധാന്യം നൽകി. ഉപവാസം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും ആചരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915 ജനുവരി 9 ന് ഇന്ത്യയിൽ വന്ന ഗാന്ധി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. സ്വതന്ത്ര ഇന്ത്യ എന്ന സങ്കൽ പത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു ആദ്യകാലസമരങ്ങൾ.
![]() |
| മഹാത്മാ ഗാന്ധിയുടെ ഒപ്പ് |
